Tuesday, November 28, 2017

*വൃദ്ധരെ ഐ സി യു  ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്.*

*മരിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോൾ*

 *വാർദ്ധക്യം കൊണ്ട് ജീർണ്ണിച്ച ശരീരം 'ജിവിതം  മതി'  എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല.*

*ആഹാരം അടിച്ചു കലക്കി മൂക്കിൽ കുഴലുകളിറക്കി ഉള്ളിലേക്കു ചെലുത്തും*.

*ശ്വാസം വിടാൻ വയ്യാതായാൽ തൊണ്ടയിലൂടെ ദ്വാരമിട്ട് അതിലൂടെ കുഴലിറക്കി ശ്വാസം നിലനിർത്തും*

*സർവ്വാംഗം സൂചികൾ, കുഴലുകൾ, മരുന്നുകൾ കയറ്റിക്കൊണ്ടേയിരിക്കും.*

  *മൂക്കിൽ കുഴലിട്ടു  പോഷകാഹാരങ്ങൾ കുത്തിച്ചെലുത്തിയാലും കുറച്ചു നാൾ കൂടി മാത്രം ജീവന്റെ തുടിപ്പു നില നിൽക്കും*

*കഠിന രോഗബാധിതരായി മരണത്തെ നേരിൽ കാണുന്നവരെ  അവസാന നിമിഷം നീട്ടി വപ്പിക്കാൻ ഐ സി യു   വിലും വെന്റിലേറ്ററുകളിലും പ്രവേശിപ്പിച്ച് കഷ്ടപ്പെടുത്തേണ്ടതുണ്ടോ?*

*രക്ഷയില്ലെന്നു കണ്ടാൽ സമാധാനമായി പോകുവാൻ അനുവദിക്കയല്ലേ വേണ്ടത്?*

*വെള്ളമിറങ്ങാത്ത സ്ഥിതിയാണെങ്കിൽ ഡ്രിപ് നൽകുക*

*വ്യത്തിയായും സ്വച്ഛമായും കിടത്തുക, വേണ്ടപ്പെട്ട വരെ കാണാൻ അനുവദിക്കുക.*

 *അന്ത്യ  നിമിഷം എത്തുമ്പൊൾ  ഏറ്റവും ഉറ്റവർ ചുറ്റും നിന്ന്   കൈകളിൽ മുറുകെ പിടിച്ച് പ്രാർത്ഥിച്ചാൽ, ചുണ്ടുകളിൽ തീർത്ഥമിറ്റിച്ച് അടുത്തിരുന്നാൽ, അതൊക്കെയല്ലേ മരണാസന്നന്   ആവശ്യമായ സാന്ത്വനം?*

 *അത്രയൊക്കെ പോരെ  പറന്നകലുന്ന ജീവന്?*

*ആസ്‌പത്രിയിൽ കിടന്നു മരിച്ച വ്യക്തിയുടെ മെഡിക്കല് റിപ്പോർട്ട്,     ബന്ധുക്കളിൽ നിന്നും  ആസ്പത്രി ഈടാക്കിയ  അസ്പത്രി ചെലവ് എന്നിവ ഗവണ്മെൻറിൽ സമർപ്പിക്കാൻ ഒരു നിയമം കൊണ്ടു വരണം*.

*ആസ്‌പത്രിയിൽ കിടന്നു മരിച്ചാലും മനുഷ്യ ജീവനു അർഹിക്കുന്ന വില ലഭിക്കണം*

   *മരിക്കാൻ ആസ്പത്രിയുടെ ആവശ്യം ഇല്ല*. 

*രോഗി രക്ഷപെടുക ഇല്ല എന്നു തോന്നിയാൽ രോഗിയെ വീട്ടിൽ കൊണ്ടു പോകാൻ ബന്ധുക്കളെ പ്രേരിപ്പിക്കുക ആണു ആസ്പത്രികൾ ചെയ്യേണ്ടതു*.

*ഐ സി യു ൽ വൃദ്ധരായ രോഗികൾ   ഒരുവിധത്തിലും പീഢനം അനുഭവിക്കാൻ പാടില്ല*

THIS IS MY PERSONAL OPINION.
                                DR.MARY KALAPURAKAL.
pain & palliative care dpt.
Caritas, Kottayam
(Forwarded msg)

1 comment:

  1. വളരെ നല്ല അഭിപ്രായ ഞാൻ അതിനോട് പൂർണമായും യോജിക്കുന്നു

    ReplyDelete