Tuesday, December 19, 2017

20.12.2017.സുദാമാവ് ഭഗവാന് അവിൽ സമർപ്പിച്ച ദിവസമായി ആചരിക്കുന്നത്. ( കുചേല ദിനം) 
പുരാണങ്ങളിലെ കഥകൾ അതിന്റെ തനതായ ഭാവം നഷ്ടപ്പെടുത്തി നമ്മൾ വികലമാക്കി പറഞ്ഞവതരിപ്പിച്ച ഒരു കഥ മഹാബലിയുടെയും അടുത്തത് സുദാമാവിന്റെ അല്ലെങ്കിൽ കുചേലന്റെയും കഥയാണ്
നമ്മളെ മാതിരിയുള്ളവർ സുദാമാവിനെ കുചേലൻ , ദരിദ്ര നാരായണൻ എന്ന് വിളിക്കുന്നത് ഒഴിവാക്കി കൂടെ. കാരണം ഈ കഥ വിസ്തരിച്ച് കാണുന്നത് ഭാഗവതത്തിൽ ആണ്. ഭാഗവതത്തിൽ അദ്ദേഹത്തെ പറ്റി വിശേഷിപ്പിക്കുന്നത് ശ്രീകൃഷ്ണന്റ സഖാവ് ,ബ്രാഹ്മണോത്തമൻ - ജിതേന്ദ്രൻ(ജന്ദ്രിയങ്ങളെ ജയിച്ചവൻ ,) പ്രശാന്താത്മാവ് ഇതിന്റെ അർത്ഥങ്ങൾ വളരെ വളരെ ഗംഭീരമാണ് അങ്ങിനെയുള്ളവരെ നമ്മടെ കണ്ണാൽ നിർവ്വചിക്കരുത്. ദാരിദ്ര്യം അദ്ദേഹത്തെ തൊട്ട് തീണ്ടിയിട്ടില്ല കാരണം അദ്ദേഹം ജിതേന്ദ്രിയൻ മനസ്സിൽ സദാശാന്തി യുള്ളവൻ .പിന്നെ അദ്ദേഹത്തിന്റെ ഭാഗ വാനുമായുള്ള സംഭാഷണത്തിൽ ശ്രദ്ധിക്കേണ്ട ഒരു ഭാഗം കൂടി ഓർക്കണം. ദ്വാരകയിൽ എത്തിയ ഈ ബ്രാഹ്മണനോട് ഭഗവാൻ ചോദിക്കുന്നു : അങ്ങേക്ക്ചേർന്ന പത്നിയുമായി ഗൃഹസ്ഥ ജീവിതം അനുഷ്ടിക്കുന്നില്ലേ എന്ന ത്തിന് ഉത്തരമായി സുദാമാവ് പറയുന്നത് അങ്ങയുടെ ഇഛ പോലെ എല്ലാം നടക്കന്നു എന്നാണ്. ഇതാണ് ഉത്തമമായ ഭക്ത ലക്ഷണം ,സമദൃക്ക് ലക്ഷണം. സുഖവും ദു:ഖവും അല്ലെങ്കിൽ ദ്വന്ദങ്ങൾ ഭഗവാന്റ അനുഗ്രഹമായി ഒരു പരാതിയും ഇല്ലാതെ സ്വീകരിക്കൽ . സങ്കടവും സന്തോഷവും ഇല്ലാതെ ജീവിക്കുന്ന ആൾ . ഇത്രയും മഹാനായ ആളെ മുകളിൽ പറഞ്ഞ മാതിരി നിർവ്വചിക്കരുത്. നമ്മുടെ ദാരിദ്രത്തിന്റെ നിർവ്വചനം സമ്പൽസമൃദ്ധിയില്ലായ്മ എന്നതാണ്. എന്നാൽ അദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെയും മഹർഷിമാരുടെയും അഭിപ്രായത്തിൽ മനസ്സിന്റെ ദാരിദ്രമാണ് യഥാർത്ഥ ദാരിദ്ര്യം അതാണ് സമ്പത്ത് ,സുഖ സൗകര്യങ്ങളും മുതലായവ എത്ര നേടിയാലും നമ്മുക്ക് പോരാ പോരാ എന്ന് തോന്നുന്നത്. ഇതാണ് യഥാർത്ഥ ദാരിദ്രം അപ്പോ മനസ്സിന് ശാന്തിയില്ല. പക്ഷെ ഈ സുദാമാവ് ആത്മശാന്തിയിൽ ഇരിക്കുന്ന വ്യക്തിയാണ് so ദാരിദ്രം ഇല്ല . അതു കൊണ്ട് അദ്ദേഹം ദാരിദ്രം അനുഭവിച്ചൂ എന്ന് നമ്മളെങ്കിലും വിചാരിക്കരുത്. ഈ ബ്രാഹ്മണന് ലൗകികമായി നമ്മൾ പറയുന്ന മാതിരിയുള്ള പട്ടിണിയും , പരവശതയും ഉണ്ടെങ്കിലും ഇദ്ദേഹം കൃഷ്ണനോട് ഐശ്വര്യം തരാൻ അപേക്ഷിച്ചിട്ടില്ല . അതും അദ്ദേഹത്തിന്റെ ജിതേന്ദ്രയത്വം തന്നെയാണ് കാണിക്കന്നത്. പിന്നെ ശ്രീകൃഷ്ണൻ എന്റെ സുഹൃത്ത് എന്നാണ് പറയുന്നത്, അല്ലാതെ സുദാമാവിന്റെ സുഹൃത്ത് കൃഷ്ണൻ എന്നല്ല. അതും ശ്രദ്ധേയമായ കാര്യമാണ് ' സുദാമ ചരിതത്തിൽ നിന്ന് നമ്മുക്ക് പഠിക്കാൻ സുഹൃത്ത് ബന്ധത്തിന്റെ ഒരു കഥ കൂടി ഉണ്ട്. വിദ്യാഭ്യാസത്തിന് ശേഷം ഇന്നത്തെ നിലയിൽ പറയുകയാണെങ്കിൽ പലരും പല പല നിലയിലേക്ക് ഉയരും മറ്റു ചിലർ താഴെ തട്ടിൽ തന്നെ കഴിയുന്നവരായിരിക്കും. ഈ ഉ യ ർ ന്ന നിലയിലുള്ള സഹപാഠിയെ താഴത്തെ നിലയിൽ ഉള്ളവർ കണാൻ വന്നാൽ എങ്ങിനെ സ്വീകരിക്കണം എന്ന് ഈ ഭക്തന്റെ കഥ പറഞ്ഞു തരുന്നു. 

No comments:

Post a Comment