ഗായത്രീ മാഹാത്മ്യം……
******************************
******************************
ഗായത്രീ കല്പവൃക്ഷം :-
സ്വർലോകത്തിലെ സർവ്വാഭിഷ്ടപ്രദായിയായ ഉൽകൃഷ്ടവൃക്ഷമാണ് കല്പകവൃഷം. അതുപോലെ എല്ലാ സംഭാവനകളെയും സുഭിക്ഷമായി നൽകുന്നു. ഭൂമിയിലെ ഗായത്രീയെന്ന കല്പകവൃക്ഷം.
ഓം = ആസ്തിക്യം, ഭാരതീയധർമ്മമൂലം. അതു വളർന്ന് മൂന്ന് ഭഗമായി പിരിയുന്നു.
ഭുഃ = ആത്മജ്ഞാനം,
ഭുവഃ = കർമ്മയോഗം,
സുവഃ = സുസ്ഥിരത (സമാധി),
ഭുഃ = ആത്മജ്ഞാനം,
ഭുവഃ = കർമ്മയോഗം,
സുവഃ = സുസ്ഥിരത (സമാധി),
മൂന്ന് പ്രധാന ശാഖകൾക്ക് 3 - 3 ഉപശാഖകൾ ഉണ്ട്,
1 -തത് = ജീവജ്ഞ്നാനം, സവിതുഃ = ശക്തിസഞ്ചയം, വരേണ്യം = ശ്രേഷ്ഠ്ത,
1 -തത് = ജീവജ്ഞ്നാനം, സവിതുഃ = ശക്തിസഞ്ചയം, വരേണ്യം = ശ്രേഷ്ഠ്ത,
2 - ഭർഗ്ഗോ = നിർമലത, ദേവസ്സ്യ = ദിവ്യദൃഷ്ടി (ജ്ഞാനദൃഷ്ടി), ധീമഹീ = സദ്ഗുണം,
3 - ധിയോ = വിവേകം, യോ നഃ = സംയമനം, പ്രചോദയാത് = സേവനം
. ശ്രേഷ്ഠ്തയുടെ അസ്തിത്വം പരിതസ്ഥിതിയിലല്ല നിലകൊള്ളുന്നത്. സദ്വവിചാരത്തിലാണ്, ആദർശവും സിദ്ധന്തവും ഉദ്ദേശ്യവും ഉച്ചവസ്ഥായിലകുമ്പോൾ അന്തഃകരണം ഉദാരവും ശ്രേഷ്ഠ്തരവും ആകുന്നു. ഈ ഘട്ടത്തിൽ പരമാനന്ദം അനുഭൂതമാകുന്നു. സർവ്വതോമുഖമായ നൈർമല്യമാണ് ഗായത്രി പ്രകാശിപ്പിക്കുന്നത്. മുമ്പ് കാണിച്ച ഒമ്പത് ഉപശാഖകൾ നവഗുണങ്ങളെ ഉദ്ദേശിച്ചിട്ടുള്ളതാണ്.
നവഗുണങ്ങൾ :-
1 -ജീവജ്ഞനം, 2 - ശക്തിസഞ്ചയം, 3 - ശ്രേഷ്ഠ്ത, 4 - നിർമ്മലത, 5 - ജ്ഞാനദൃഷ്ടി, 6 - സദ്ഗുണം, 7 - വിവേകം, 8 - സംയമനം, 9 - സേവ, എന്നിവയാണ്. ഈ ഒമ്പത് ഗുണങ്ങളെയും ഗായത്രി മന്ത്രം പരിപോഷിപ്പിക്കുന്നു. സ്വാദ്ധ്യയം, സത്സംഗം, കീർത്തനം, ഏകാഗ്രത, തന്മയത്ത്വം, ത്യാഗം, ഉപാസനാ, ആസ്തിക്യഭവന, ആനന്ദം എന്നി ഒമ്പതു ഭവങ്ങളെയും പുഷ്ടിപ്പെടുത്തുന്നു.
നവഗുണങ്ങൾ :-
1 -ജീവജ്ഞനം, 2 - ശക്തിസഞ്ചയം, 3 - ശ്രേഷ്ഠ്ത, 4 - നിർമ്മലത, 5 - ജ്ഞാനദൃഷ്ടി, 6 - സദ്ഗുണം, 7 - വിവേകം, 8 - സംയമനം, 9 - സേവ, എന്നിവയാണ്. ഈ ഒമ്പത് ഗുണങ്ങളെയും ഗായത്രി മന്ത്രം പരിപോഷിപ്പിക്കുന്നു. സ്വാദ്ധ്യയം, സത്സംഗം, കീർത്തനം, ഏകാഗ്രത, തന്മയത്ത്വം, ത്യാഗം, ഉപാസനാ, ആസ്തിക്യഭവന, ആനന്ദം എന്നി ഒമ്പതു ഭവങ്ങളെയും പുഷ്ടിപ്പെടുത്തുന്നു.
സ്വന്തം ഹൃദയമണ്ഡലം തന്നെയാണ് ദേവന്റെ അത്യുത്തമമായ സിംഹാസനം. ദേവൻ മൂർത്തഭാവത്തിൽ വിഹരിക്കുന്നു. 1 - വിരാട്പുരുഷനായി, 2 - വിഷ്ണു, ശിവൻ, ഭഗവതി, എന്നീ മൂർത്തരൂപത്തിൽ, 3 - ജ്യോതിസ്വരൂപനായി, എന്നിങ്ങനെ തന്റെ രുചിഭേദമനുസരിച്ച് ദേവനെ ധ്യാനിക്കാം. ജ്യോതിഃസ്വരൂപനായി ധ്യനിക്കുന്ന പക്ഷം ജ്യോതിസ്സുകളിൽ വെച്ച് ഉത്തമ ജ്യോതിസ്സായ സൂര്യനെ പോലെ തേജഃപ്രഭാവനായും, ശ്രേഷ്ഠ്നായും, നിർമ്മലനായും, സത്ഗുണപ്രതാപിയായും, ധ്യാനിക്കണം. സവിതൃദേവന്റെ വരേണ്യമായ തേജസ്സിനെ സ്വന്തം ഹൃദയത്തിലേക്ക് ആവാഹിക്കുകയും പ്രതിഷ്ഠിക്കുകയും ആരാധിക്കുകയും സ്വാംശീകരിക്കുകയും തന്മയീഭാവം ഉൾക്കൊണ്ട് സാക്ഷാത്കരിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും ശ്രേഷ്ഠ്മായ കർമ്മം.
"യജ്ഞേന പാപൈർബഹുഭിർവ്വിമുക്തഃ
പ്രപ്നോതി ലോകാൻ പരമസ്യ വിഷ്ണോഃ"
പ്രപ്നോതി ലോകാൻ പരമസ്യ വിഷ്ണോഃ"
യജ്ഞം മുഖേന സമസ്തപാപങ്ങളിൽ നിന്നും മോക്ഷം പ്രാപിക്കാം. കാലക്രമത്തിൽ പരമാത്മസ്വരൂൂപനായ വിഷ്ണു പാദത്തിൽ എത്തി ചേരാം.
" യജ്ഞാനാം ജപയജ്ഞോസ്മി" എന്ന് ഗീത യജ്ഞങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠ്ം ജലയജ്ഞമാണ്.
സാരഗർഭിതമായ ഗായത്രീമന്ത്രം മനസ്സിലാക്കുവാൻ കഠിനപരിശ്രമംതന്നെ ആവിശ്യമാണ്. വേദം, ശാസ്ത്രം, പുരാണം, ഇതിഹാസം, ദർശനം, ഉപനിഷത്ത്, ബ്രാഹ്മണം, ആരണ്യകം, സ്മൃതി എന്നീ വിവിധശാസ്ത്രശാഖകളിൽ ഗായത്രീമന്ത്രത്തിന്റെ വിവരണം പലദിക്കുകളിലായി പറയപ്പെട്ടിടുണ്ട്. അവയെ കുറിച്ച് അന്വേഷിക്കുന്ന പക്ഷം ഒന്നു മനസ്സിലാകും ഗായത്രീവിദ്യ എത്ര അഗാതമാണെന്ന്... rajeev kunnekkat
No comments:
Post a Comment