പരമ ശിവന്‍:
എന്നത് നമ്മുടെ ബോധം, അഥവാ ആത്മാവ് ആണ്. ബ്രഹ്മാവ് മനസ്സും, വിഷ്ണു ബുദ്ധിയും ആണ്. ബുദ്ധിക്കും മനസ്സിനും ആത്മാവിനെ അനുഭവിക്കാന്‍ കഴിയും, എന്നാല്‍ അതിന്റെ ആദിയോ അന്തമോ അറിയാന്‍ ഒരിക്കലും സാധ്യമല്ല.
പരമശിവ ശരീരത്തില്‍ (സങ്കല്പം) നമുക്ക് പഞ്ച ഭൂതങ്ങളെ കാണുവാന്‍ കഴിയും. ഭസ്മം (ഭൂമി), ഗംഗ (ജലം), മൂന്നാം തൃക്കണ്ണ്‍ (അഗ്നി), കൊമ്പ് കുഴല്‍, ഡമരു (വായു), ശിരസ്സിലെ ചന്ദ്രന്‍ (ആകാശം). അതായത് പഞ്ച ഭൂതങ്ങള്‍ ശിവനില്‍ സ്ഥിതി ചെയ്യുന്നു, പക്ഷെ ശിവന്‍ അതില്‍ സ്ഥിതി ചെയ്യുന്നില്ല. ഉദാഹരണം നമ്മുടെ ശരീരം. ആത്മാവിനെ ചുറ്റിപ്പറ്റി പഞ്ചഭൂതങ്ങള്‍ സ്ഥിതി ചെയ്യുന്നു, പക്ഷെ പഞ്ച ഭൂതാത്മകമായ ശരീരത്തില്‍ ആത്മാവ് സ്ഥിതി ചെയ്യുന്നില്ല. (കൈ മുറിഞ്ഞാല്‍ ആത്മാവ് മുറിയുന്നില്ല, കാല് പോയാലും ആത്മാവ് അങ്ങിനെ തന്നെ)
ശ്മശാന വാസിയാണ് ഭഗവാന്‍. അതായത് നമ്മുടെ ജീവിത യാത്രയുടെ അന്ത്യം. അവിടെ ഭഗവന്‍ വസിക്കുന്നു, നമ്മെ സ്വീകരിക്കാന്‍. നമ്മുടെ പ്രിയപ്പെട്ടവര്‍ എല്ലാവരും നമ്മെ അവിടെ ഉപേക്ഷിച്ചു, ചിതക്ക് തീ കൊടുത്തു തിരിച്ചു നടക്കുമ്പോള്‍ നമ്മെ സ്വീകരിക്കാന്‍ അദ്ദേഹം മാത്രം കാണും എന്ന് സാരം.
ശവഭസ്മ ധാരിയാണ് ഭഗവാന്‍, അതായത് മരണ ശേഷം ഭഗവാന്‍ നമ്മെ സ്വന്തം ശരീരത്തില്‍ ധരിക്കുന്നു എന്ന് സാരം.
പരമേശ്വരനാണ് ഭഗവാന്‍, പരമം എന്നാല്‍ (supreme) അതായത് യാതൊന്നിനു മുകളില്‍ വേറെ ഒന്ന് ഇല്ലയോ, അത്. അങ്ങിനെ ഉള്ള ഈശ്വരന്‍ ആണ് ഭഗവാന്‍.
അഹങ്കാരം ഉള്ള ശരീരത്തിലെ (ദക്ഷന്‍) ബുദ്ധിയാണ് സതീദേവി. അഹങ്കാരം ഇല്ലാത്ത ശരീരത്തിലെ (ഹിമവാന്‍) സദ്ബുദ്ധിയുടെ പ്രതീകം ആണ് പാർവതീ ദേവി. സതീ ദേവിക്ക് താല്കാലികമായി ഭഗവാനെ ലഭിക്കുന്നു എന്നാല്‍ മരിക്കുന്നു. പുണ്യം കൊണ്ട് വീണ്ടും പുനർജനിക്കുന്നു സ്ഥിരമായി ശിവനെ പ്രാപിക്കുന്നു (അർദ്ധ ശരീരം നേടി അർദ്ധനരീശ്വരനാകുന്നു) ഒരിക്കലും പിരിയാത്ത അവസ്ഥ.
അങ്ങിനെ നമ്മുടെ സദ്ബുദ്ധി (പാർവതി) ശിവനെ (ആത്മാവിനെ) പ്രാപിച്ചാല്‍ സുബ്രഹ്മണ്യന്‍ അഥവാ മുരുകന്‍ ജനിക്കുന്നു, അതായത് ജ്ഞാനം (ജ്ഞാന പഴം നീയേ മുരുകാ...). കൂടാതെ ഗണപതിയും ജനിക്കുന്നു അതായത് സിദ്ധി (സിദ്ധിവിനായകന്‍).
കടപ്പാട് : മഞ്ജു സീതു

നല്ല അറിവുകൾ ഇനിയും ഇരു പോലെ ഉള്ള അറിവുകൾ പങ്കിടു
ReplyDelete