ഭാഗവതത്തില്‍ കാളിയമര്‍ദ്ദനത്തിനു പശ്ചാത്തലമൊരുക്കുന്നതിങ്ങനെയാണ്.
ഏവം സ ഭഗവാന്‍ കൃഷ്‌ണോ
വൃന്ദാവനചരഃ ക്വചിത്
യയൗ രാമമൃതേ രാജന്‍, കാളിന്ദിം
സഖിഭിര്‍വൃതഃ
വൃന്ദാവനചരനായ ഭഗവാന്‍ കൃഷ്ണന്‍ ഒരിക്കല്‍ രാമനോടുകൂടാതെ മറ്റു കുട്ടികളോടുകൂടി കാളിന്ദിയിലേക്ക് പോയി. ഗാഥയിലും അങ്ങനെത്തന്നെയല്ലേ? ചൊല്ലിക്കേള്‍ക്കട്ടെ-
മുത്തശ്ശി ചൊല്ലി-
കാര്‍മുകില്‍ വര്‍ണന്‍ താന്‍ കാലി തെളിച്ചു നല്‍-
ക്കാനനെ കാന്തിയെക്കണ്ടു കണ്ട്
ആതപമേറ്റുള്ള താപം കൊണ്ടേറ്റവും
ദാഹിച്ചു ചെന്നു നല്‍ കാളിന്ദിയില്‍
കാളിയനായൊരു കാളഭുജംഗത്തിന്‍
ക്ഷ്വേളമിയന്നൊരു വെള്ളം തന്നെ
കോരിക്കുടിച്ചു തദ്ദാഹത്തെ തീര്‍ത്തുടന്‍
തീര്‍ത്തു ചെന്നങ്ങു നിന്നനേരം
ക്ഷ്വേളത്തിന്‍ വേഗത്താല്‍ വീണു തുടങ്ങിനാന്‍
കാലികളും പിന്നെയവ്വണ്ണമേ
കണ്ടൊരു നേരത്തു കൊണ്ടല്‍നേര്‍വര്‍ണന്താന്‍
ഇണ്ടലായ് നിന്നു നുറുങ്ങുന്നേരം
വാമമായുള്ളൊരു ലോചനം കൊണ്ടു തന്‍
ബാലകന്മാരെകുളിര്‍ക്കെനോക്കി
ബാലകന്മാരുമക്കാലി കുലങ്ങളും
ആലസ്യം നീക്കിയെഴുന്നനേരം
കാര്‍മുകില്‍ വര്‍ണന്താനിങ്ങനെ ചിന്തിച്ചാല്‍
കാളിയന്തന്നെ ഞാനിന്നു തന്നെ
കാളിന്ദി തന്നില്‍നിന്നാട്ടിക്കളയായ്കില്‍
നാളെയുമിങ്ങനെ വന്നുകൂടും.
ഏവം സ ഭഗവാന്‍ കൃഷ്‌ണോ
വൃന്ദാവനചരഃ ക്വചിത്
യയൗ രാമമൃതേ രാജന്‍, കാളിന്ദിം
സഖിഭിര്‍വൃതഃ
വൃന്ദാവനചരനായ ഭഗവാന്‍ കൃഷ്ണന്‍ ഒരിക്കല്‍ രാമനോടുകൂടാതെ മറ്റു കുട്ടികളോടുകൂടി കാളിന്ദിയിലേക്ക് പോയി. ഗാഥയിലും അങ്ങനെത്തന്നെയല്ലേ? ചൊല്ലിക്കേള്‍ക്കട്ടെ-
മുത്തശ്ശി ചൊല്ലി-
കാര്‍മുകില്‍ വര്‍ണന്‍ താന്‍ കാലി തെളിച്ചു നല്‍-
ക്കാനനെ കാന്തിയെക്കണ്ടു കണ്ട്
ആതപമേറ്റുള്ള താപം കൊണ്ടേറ്റവും
ദാഹിച്ചു ചെന്നു നല്‍ കാളിന്ദിയില്‍
കാളിയനായൊരു കാളഭുജംഗത്തിന്‍
ക്ഷ്വേളമിയന്നൊരു വെള്ളം തന്നെ
കോരിക്കുടിച്ചു തദ്ദാഹത്തെ തീര്‍ത്തുടന്‍
തീര്‍ത്തു ചെന്നങ്ങു നിന്നനേരം
ക്ഷ്വേളത്തിന്‍ വേഗത്താല്‍ വീണു തുടങ്ങിനാന്‍
കാലികളും പിന്നെയവ്വണ്ണമേ
കണ്ടൊരു നേരത്തു കൊണ്ടല്‍നേര്‍വര്‍ണന്താന്‍
ഇണ്ടലായ് നിന്നു നുറുങ്ങുന്നേരം
വാമമായുള്ളൊരു ലോചനം കൊണ്ടു തന്‍
ബാലകന്മാരെകുളിര്‍ക്കെനോക്കി
ബാലകന്മാരുമക്കാലി കുലങ്ങളും
ആലസ്യം നീക്കിയെഴുന്നനേരം
കാര്‍മുകില്‍ വര്‍ണന്താനിങ്ങനെ ചിന്തിച്ചാല്‍
കാളിയന്തന്നെ ഞാനിന്നു തന്നെ
കാളിന്ദി തന്നില്‍നിന്നാട്ടിക്കളയായ്കില്‍
നാളെയുമിങ്ങനെ വന്നുകൂടും.
ഗര്‍ഗഭാഗവതത്തില്‍ കൃഷ്ണന്റെ കൂടെ ബലരാമനുണ്ട്. യമുനയോടു ചേര്‍ന്നുള്ള കയത്തില്‍ കാളിയന്‍ പാര്‍ക്കുന്നുണ്ടെന്നറിഞ്ഞ് ബലരാമനൊപ്പം കൃഷ്ണന്‍ അവിടേക്ക് ചെല്ലുകയാണ്. വളര്‍ന്നുനില്‍ക്കുന്ന വല്ലിപ്പടര്‍പ്പിലൂടെ അവര്‍ നടന്നു. പൂര്‍വാഹ്നത്തിലെ വെയില്‍ അവരെ ക്ഷീണിപ്പിച്ചില്ല. തെല്ലുദൂരം ചെന്നപ്പോള്‍ അവര്‍ ഒരു വലിയ കയം കണ്ടു. ഉണങ്ങിയ നീലക്കടമ്പുകള്‍ നിരനിരയായി അതിന് അതിര്‍വരമ്പു തീര്‍ത്തിരുന്നു. യോജനയോളം വിസ്താരമുള്ള ആ നീര്‍ക്കയത്തിലാണ് കാളിയന്‍ താമസം. വര്‍ഷക്കാലത്ത് ആ കയം യമുനയുമായി ബന്ധം വെക്കും; കാളിയന്റെ വിഷമങ്ങനെ ആ കയം നദിയിലേക്കു ചുരത്തിക്കൊടുക്കും.
കയത്തിന്റെ തീരത്ത് ഒരു കടമ്പു മാത്രം തഴച്ചുവളര്‍ന്നിരുന്നു. അതിന്റെ കൊമ്പുകള്‍ കയത്തിലേക്ക് ചാഞ്ഞുനില്‍പ്പുണ്ട്. ബലരാമന്‍ കൃഷ്ണനോടു പറഞ്ഞു: അനിയാ, ഈ കടമ്പുമാത്രം ഉണങ്ങാതെ നില്‍ക്കുന്നതെന്താണെന്നറിയാമോ? ദേവലോകത്തുനിന്നു അമൃതകുംഭവുമായി വന്ന ഗരുഡന്‍ വിശ്രമിച്ചത് ഈ കടമ്പിലിരുന്നാണ്. അമൃതിനെ വഹിച്ച അതിനങ്ങനെ നിത്യഹരിത ശ്രീ കൈവന്നു. ഭാഗവതത്തില്‍ ഈ വിശദീകരണം നല്‍കുന്നത് ശുകമഹര്‍ഷിയാണ്. ഓര്‍ക്കുന്നില്ലേ?
പണ്ടു വിനതാത്മജന്‍ പന്നഗാന്തക-
നിണ്ടല്‍ തന്‍ മാതാവിനാശു തീര്‍ത്തീടുവാന്‍
ചന്തമേറും ത്രിദിവം പ്രവേശിച്ചമൃ-
തന്തരമെന്നിയേ കൊണ്ടുപോരുന്നനാള്‍
കണ്ഠത തീര്‍ത്തുപോകാന്‍ തന്‍ പുരോഭുവി-
കണ്ട കടമ്പതിന്മേലിരുന്നീടിനാന്‍
കമ്പം കലര്‍ന്നു കലശം തുളുമ്പി വീ-
ണമ്പോടതിന്മേലൊഴുകി നിരന്തരം
സമ്പ്രതി മേന്മേലതുകൊണ്ടതിനൊരു
തുമ്പമണയായ്‌വതിന്നൊരു കാരണം.
നിണ്ടല്‍ തന്‍ മാതാവിനാശു തീര്‍ത്തീടുവാന്‍
ചന്തമേറും ത്രിദിവം പ്രവേശിച്ചമൃ-
തന്തരമെന്നിയേ കൊണ്ടുപോരുന്നനാള്‍
കണ്ഠത തീര്‍ത്തുപോകാന്‍ തന്‍ പുരോഭുവി-
കണ്ട കടമ്പതിന്മേലിരുന്നീടിനാന്‍
കമ്പം കലര്‍ന്നു കലശം തുളുമ്പി വീ-
ണമ്പോടതിന്മേലൊഴുകി നിരന്തരം
സമ്പ്രതി മേന്മേലതുകൊണ്ടതിനൊരു
തുമ്പമണയായ്‌വതിന്നൊരു കാരണം.
”എല്ലാ കടമ്പുകളും കാളിയന്റെ വിഷവാതകം ശ്വസിച്ച് ഉണങ്ങിയപ്പോള്‍, ഇതുമാത്രം ഉണങ്ങാതിരുന്നത് അതുകൊണ്ടാണല്ലോ?’ മുത്തശ്ശി ആരാഞ്ഞു.
‘അതെ’- മുത്തശ്ശന്‍ തുടര്‍ന്നു: ‘ഉണങ്ങാത്ത ആ കടമ്പിന്റെ കൊമ്പിലേക്കാണ് കൃഷ്ണന്‍ ചാടിക്കയറിയത്. കയത്തിലേക്ക് ചാഞ്ഞുകിടക്കുന്ന കൊമ്പില്‍നിന്ന് കൃഷ്ണന്‍ കയത്തിലേക്ക് എടുത്തുചാടി, കിളിപ്പാട്ടില്‍ വിവരിക്കുന്നത് ചൊല്ലിത്തരൂ’ –
‘അതെ’- മുത്തശ്ശന്‍ തുടര്‍ന്നു: ‘ഉണങ്ങാത്ത ആ കടമ്പിന്റെ കൊമ്പിലേക്കാണ് കൃഷ്ണന്‍ ചാടിക്കയറിയത്. കയത്തിലേക്ക് ചാഞ്ഞുകിടക്കുന്ന കൊമ്പില്‍നിന്ന് കൃഷ്ണന്‍ കയത്തിലേക്ക് എടുത്തുചാടി, കിളിപ്പാട്ടില്‍ വിവരിക്കുന്നത് ചൊല്ലിത്തരൂ’ –
മുത്തശ്ശി ചൊല്ലി:-
ബന്ധുവായുള്ള ഭഗവാനരവിന്ദ-
ബന്ധുസുതയിലമ്മാറുചാടും വിധൗ
ചെമ്പൊല്‍ ഗിരീന്ദ്രന്‍ മഹാമേരുതാനുട-
നംഭസ്സില്‍ വീഴ്‌വതുപോലെ വീണീടിനാന്‍
കീഴ്‌മേല്‍ മറിഞ്ഞിതു കാളിന്ദി വാരിയും
സാമാന്യമെന്യേയുയര്‍ന്നിതങ്ങോളവും
കാളിയന്‍ തന്നുടെ കാമിനിമാരൊടും
മേളമിയന്നഹിബാലഗണത്തൊടും
കൂടിക്കളിക്കുന്ന നേരമെന്തൊന്നിതെ-
ന്നാടല്‍ പിടിച്ചു പേടിച്ചതിവിഭ്രമം
ആരൂഢ കോപമിയന്നൊരു കാളിയന്‍
നീരില്‍ മുഴുകിക്കിടന്നു ചൊല്ലീടിനാന്‍:
ആരെടോ വന്നതെന്നാലയ സീമനി
പ്രാണഭയമൊട്ടുമില്ലായ്കയോ ബഹു-
മാനം കുറഞ്ഞിങ്ങു വന്നു ചാടീടുവാന്‍
ചാകയെന്നുള്ളതൊഴിഞ്ഞിനിയങ്ങുനീ
പോകേണചെന്നു നിനിക്കൊലാ മാനസേ
ഏവം ചപലങ്ങളായുള്ള വാക്കുക-
കളേറെപ്പറഞ്ഞുകോപിച്ചു ഫണങ്ങളും
പാരാതെ പൊങ്ങിച്ച നേരത്തു നാസികാ-
മാരുതമേറ്റു പാരം തികന്നൂജലം
വാരിതന്മീതെ നികന്നവന്‍ നോക്കിനാന്‍
ദൂരവേ കാണായി നാരായണനേയും
പാരം ചെറിയൊരു ബാലനിവനുടന്‍
ധീരതയോടുമാളായതു പാര്‍ത്തൊരു
പോരായ്മയോടു ഫണങ്ങള്‍ സഹസ്രവും
നേരെയടുത്തടുത്താനതിവിദ്രുതം
ചാരുകഴലിണതന്മേല്‍മടിയാതെ
ഘോരനാം കാളിയന്നോരോന്നു ദംശിച്ചാന്‍
മര്‍മങ്ങള്‍തോറും കടിച്ചുതുടങ്ങിനാന്‍
നിര്‍മലനായൊരു നന്ദതനയനെ
കൃഷ്ണന്റെ വീര്യം സാഗരംപോലെ ഇരമ്പി. കാളിയന്റെ വിടര്‍ന്ന ഫണത്തില്‍ വര്‍ധിച്ചവീര്യത്തോടെ ആഞ്ഞുചവിട്ടി. താഴ്ന്നുപൊന്തുന്ന ഫണത്തില്‍നിന്നു ചോരത്തുള്ളികള്‍ തെറിച്ചപ്പോള്‍, കാളിയന്‍ കൃഷ്ണനെ രക്തപുഷ്പാര്‍ച്ചന നടത്തുകയാണെന്നു തോന്നി.
ബന്ധുവായുള്ള ഭഗവാനരവിന്ദ-
ബന്ധുസുതയിലമ്മാറുചാടും വിധൗ
ചെമ്പൊല്‍ ഗിരീന്ദ്രന്‍ മഹാമേരുതാനുട-
നംഭസ്സില്‍ വീഴ്‌വതുപോലെ വീണീടിനാന്‍
കീഴ്‌മേല്‍ മറിഞ്ഞിതു കാളിന്ദി വാരിയും
സാമാന്യമെന്യേയുയര്‍ന്നിതങ്ങോളവും
കാളിയന്‍ തന്നുടെ കാമിനിമാരൊടും
മേളമിയന്നഹിബാലഗണത്തൊടും
കൂടിക്കളിക്കുന്ന നേരമെന്തൊന്നിതെ-
ന്നാടല്‍ പിടിച്ചു പേടിച്ചതിവിഭ്രമം
ആരൂഢ കോപമിയന്നൊരു കാളിയന്‍
നീരില്‍ മുഴുകിക്കിടന്നു ചൊല്ലീടിനാന്‍:
ആരെടോ വന്നതെന്നാലയ സീമനി
പ്രാണഭയമൊട്ടുമില്ലായ്കയോ ബഹു-
മാനം കുറഞ്ഞിങ്ങു വന്നു ചാടീടുവാന്‍
ചാകയെന്നുള്ളതൊഴിഞ്ഞിനിയങ്ങുനീ
പോകേണചെന്നു നിനിക്കൊലാ മാനസേ
ഏവം ചപലങ്ങളായുള്ള വാക്കുക-
കളേറെപ്പറഞ്ഞുകോപിച്ചു ഫണങ്ങളും
പാരാതെ പൊങ്ങിച്ച നേരത്തു നാസികാ-
മാരുതമേറ്റു പാരം തികന്നൂജലം
വാരിതന്മീതെ നികന്നവന്‍ നോക്കിനാന്‍
ദൂരവേ കാണായി നാരായണനേയും
പാരം ചെറിയൊരു ബാലനിവനുടന്‍
ധീരതയോടുമാളായതു പാര്‍ത്തൊരു
പോരായ്മയോടു ഫണങ്ങള്‍ സഹസ്രവും
നേരെയടുത്തടുത്താനതിവിദ്രുതം
ചാരുകഴലിണതന്മേല്‍മടിയാതെ
ഘോരനാം കാളിയന്നോരോന്നു ദംശിച്ചാന്‍
മര്‍മങ്ങള്‍തോറും കടിച്ചുതുടങ്ങിനാന്‍
നിര്‍മലനായൊരു നന്ദതനയനെ
കൃഷ്ണന്റെ വീര്യം സാഗരംപോലെ ഇരമ്പി. കാളിയന്റെ വിടര്‍ന്ന ഫണത്തില്‍ വര്‍ധിച്ചവീര്യത്തോടെ ആഞ്ഞുചവിട്ടി. താഴ്ന്നുപൊന്തുന്ന ഫണത്തില്‍നിന്നു ചോരത്തുള്ളികള്‍ തെറിച്ചപ്പോള്‍, കാളിയന്‍ കൃഷ്ണനെ രക്തപുഷ്പാര്‍ച്ചന നടത്തുകയാണെന്നു തോന്നി.
വീരനായുള്ളൊരു കാളിയന്‍ വായീന്നു
ചോരപൊടിഞ്ഞു തുടങ്ങീതപ്പോള്‍
ക്ഷീണനായ് നിന്നങ്ങു കേണു തുടങ്ങിനാന്‍
പ്രാണങ്ങള്‍ പോവേളമായിക്കൂടി
നീയിനി കാളിന്ദിയില്‍ താമസിക്കരുത്. പത്‌നിമാരോടും മക്കളോടുംകൂടി നിന്റെ വാസസ്ഥലമായിരുന്ന രമണകദ്വീപിലേക്ക് തന്നെ തിരിച്ചുപോവുക…
രമണകദ്വീപിലേക്ക് തിരിച്ചുപോവാനോ? കാളിയന്‍ അമ്പരന്നുപോയി. ശരീരം അടിമുടി വിറച്ചു. തൊഴുതുകൊണ്ട് കാളിയന്‍ ഭഗവാനോടു പറഞ്ഞു:
ചോരപൊടിഞ്ഞു തുടങ്ങീതപ്പോള്‍
ക്ഷീണനായ് നിന്നങ്ങു കേണു തുടങ്ങിനാന്‍
പ്രാണങ്ങള്‍ പോവേളമായിക്കൂടി
നീയിനി കാളിന്ദിയില്‍ താമസിക്കരുത്. പത്‌നിമാരോടും മക്കളോടുംകൂടി നിന്റെ വാസസ്ഥലമായിരുന്ന രമണകദ്വീപിലേക്ക് തന്നെ തിരിച്ചുപോവുക…
രമണകദ്വീപിലേക്ക് തിരിച്ചുപോവാനോ? കാളിയന്‍ അമ്പരന്നുപോയി. ശരീരം അടിമുടി വിറച്ചു. തൊഴുതുകൊണ്ട് കാളിയന്‍ ഭഗവാനോടു പറഞ്ഞു:
തങ്ങളെക്കാണുമ്പോള്‍ കൊന്നുടന്നേരം
തിന്നുമുടിക്കുമേ വൈനതേയന്‍
എന്നുള്ള പേടികൊണ്ടീനിലം തന്നിലേ
ഞങ്ങള്‍ വസിക്കുന്നു തമ്പുരാനേ
തിന്നുമുടിക്കുമേ വൈനതേയന്‍
എന്നുള്ള പേടികൊണ്ടീനിലം തന്നിലേ
ഞങ്ങള്‍ വസിക്കുന്നു തമ്പുരാനേ
ഭഗവാന്‍ പറഞ്ഞു! വൈനതേയനെ അങ്ങനെ ഭയപ്പെടേണ്ട. നീ എന്റെ ബന്ധുവാണെന്നു നീ പറയാതെതന്നെ വൈനതേയന്‍ അറിയും. വൈകേണ്ട. ഇപ്പോള്‍ത്തന്നെ പുറപ്പെട്ടോളൂ…
ജന്മഭൂമി: http://www.janmabhumidaily.com/news748217#ixzz50QlZ3NZA
No comments:
Post a Comment