ശാസ്ത്രീയ നാമം:Elettaria cardamomum
സംസ്‌കൃതം-ദ്രാവിഡി, സൂഷ്മ, ഉപകുഞ്ചിക
തമിഴ്- എലൈച്ചി, ഏലക്കായ്
എവിടെകാണാം: സമുദ്രതീരത്തുനിന്നും ആയിരത്തി ഒരുനൂറ് മീറ്റര്‍ ഉയരമുള്ള സ്ഥലങ്ങളില്‍ കാണാം. കോട്ടയം, ഇടുക്കി, വയനാട് എന്നിവിടങ്ങളില്‍ സാമ്പത്തിക, സാമൂഹ്യ, തൊഴില്‍ രംഗങ്ങളില്‍ ഏലത്തിന് നിര്‍ണായക സ്ഥാനമുണ്ട്. ഔഷധ-സുഗന്ധ സസ്യം എന്നതിലുപരി നാണ്യവിളയാണ്.
പ്രത്യുല്‍പാദനം: വിത്തില്‍ നിന്ന്

ഔഷധപ്രയോഗം
ആയുര്‍വേദത്തില്‍ ഏലം, ഇലവര്‍ങം, പച്ചില എന്നിവ ത്രിജാതകം എന്നും ഇതിന്റെ കൂടെ നാഗപ്പൂ കൂടി ചേരുമ്പോള്‍ ചതുര്‍ ജാതകം എന്നും പറയുന്നു. ഇവ രണ്ടും ഔഷധങ്ങള്‍ക്ക് ഗന്ധം പകരുന്നതിനും, ദഹനശുദ്ധി, രക്തശുദ്ധി, ഓജസ്സ് വര്‍ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു.
ബ്രഹണീയത്തിന്( ശരീരത്തിന് തടിവയ്ക്കുന്നതിന്) ഉപയോഗിക്കുന്ന ലേഹ്യങ്ങളിലും നാരായണതൈലം, ചന്ദനാദിതൈലം, വാതരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന തൈലം, വാത-കഫ രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഔഷധങ്ങള്‍ ഇവയിലും ഏലം വ്യാപകമായി ഉപയോഗിക്കുന്നു.
അശ്മരി( മൂത്രത്തില്‍ കല്ല്) കാരണത്താലുണ്ടാകുന്ന മൂത്രതടസ്സത്തിനും വേദനയ്ക്കും രണ്ട് ഗ്രാം ഏലത്തരിയും, രണ്ട് ഗ്രാം കരിനൊച്ചി വേരും 50 മില്ലി കരിക്കിന്‍ വെള്ളത്തില്‍ അരച്ച് ഒരു ഗ്ലാസ് കരിക്കിന്‍ വെള്ളത്തില്‍ കലക്കി കുടിക്കുക. ഏഴ് ദിവസം തുടര്‍ച്ചയായി ഇത് സേവിച്ചാല്‍ ചെറിയ കല്ലുകള്‍ മൂത്രത്തിലൂടെ പോകും. മൂത്രതടസ്സവും വേദനയും മാറും.

രണ്ട് ഗ്രാം ഏലത്തരി പൊടിച്ച് ചാരായത്തില്‍ കലക്കി കുടിച്ചാല്‍ മൂത്രതടസ്സം മാറും.
ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ഛര്‍ദ്ദി മാറുന്നതിന് ഏലത്തരി, ഞാവല്‍ക്കുരു ഉണക്കിപ്പൊടിച്ചത്, മലര്, കൊത്തമല്ലി ഇവ സമം പൊടിച്ച് ഒരു സ്പൂണ്‍ പൊടി( അഞ്ച് ഗ്രാം) തേനില്‍ ചാലിച്ച് രണ്ടു നേരം കഴിക്കുന്നത് നല്ലതാണ്. വായ്ക്ക് രുചിയുണ്ടാവാനും ഛര്‍ദ്ദി മാറുന്നതിനും ഏലത്തരി രണ്ടര ഗ്രാം( അര സ്പൂണ്‍) പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ മതി. വൃക്കരോഗികള്‍ ഏലയ്ക്ക ഉപയോഗിക്കരുത്.

ഏലത്തരി അഞ്ച് ഗ്രാം, തഴുതാമ വേര് 25 ഗ്രാം, കല്ലൂര്‍വഞ്ചി( അങ്ങാടിക്കടയില്‍ ലഭ്യം) 25 ഗ്രാം, ഞെരിഞ്ഞില്‍ 25 ഗ്രാം, വയല്‍ചുള്ളി 25 ഗ്രാം ഇത് ഒരു ലിറ്റര്‍ വെള്ളത്തില്‍ 10 മിനിട്ട് നന്നായി തിളപ്പിക്കുക. ദിവസവും ഈ വെള്ളം രണ്ട് ലിറ്റര്‍ കുടിച്ചാല്‍ ചെറുകല്ലുകള്‍ പോകും. മൂത്രച്ചുടിച്ചില്‍ മാറും.
ജന്മഭൂമി: http://www.janmabhumidaily.com/news756864#ixzz51vzTVrV1
No comments:
Post a Comment