Tuesday, January 02, 2018

ഗാന്ധാരീ ശാപം
18 ദിവസം നീണ്ടുനിന്ന മഹാഭാരതയുദ്ധം അവസാനിച്ചു .തന്റെ 100 മക്കളും ഭീമനാൽ വധിക്കപ്പെട്ട താപത്താൽ ഗാന്ധാരി വെന്തുരുകി ആർത്തനാദത്തോടെ അവൾ നിലവിളിച്ചു .സർവ്വനാശത്തിനും കാരണക്കാരൻ ശ്രീകൃഷ്ണനാണെന്ന് മനസ്സിലാക്കിയ അവൾ ഭീമനോടും പാണ്ടവരോടും തോന്നിയ ക്രോധം മുഴുവൻ യാദവരോടും കൃഷ്ണനോടും പ്രകടിപ്പിച്ചു .ഗാന്ധാരി ഇങ്ങനെ പറഞ്ഞു ." അല്ലയോ കേശവാ , മഹാവിഷ്ണുവിന്റെ അംശമായ ഭവാൻ എന്തിനും പോന്നവനല്ലേ ? സര്വ്വശക്തനായ നീ വിചാരിച്ചിരുന്നെങ്കിൽ , കുരുക്കളെ ബാധിച്ച ഈ മഹാവിപത്ത് ഒഴിവാക്കാമായിരുന്നില്ലേ ?നീ എന്താണ് അതിനു ശ്രെമിക്കാതിരുന്നത്? തമ്മിൽ തല്ലി മരിച്ച ബന്ധുക്കളെ ഉപേഷിച്ച ഭവാൻ ബന്ധുവധം ചെയ്തവനാണ് .അതിനാൽ അപരാധിയായ നിന്നെ , എന്റെ പാതിവൃത്യശക്തിയാൽ ഞാനിതാ ശപിക്കുന്നു . " ഇന്നേക്ക് മുപ്പത്തിയാറാമത് ആണ്ടു തികയുമ്പോൾ കുരുപാണ്ടാവർ തമ്മിലടിച്ചു നശിച്ചതുപോലെ , നിന്റെ യാദവരും തമ്മിൽതല്ലി നശിക്കുന്നതാണ് .ആ സമയം നീചമായ ഒരു ഉപായത്താൽ നീയും മരിക്കുന്നതാണ് .പുത്രന്മാരും , ഭർത്താക്കന്മാരുമൊക്കെ നഷ്ട്ടപ്പെട്ട വേദനയാൽ കുരുസ്ത്രീകൾ നെഞ്ചത്തടിച്ചു നിലവിളിക്കുന്നതുപോലെ , അന്ന് യാദവസ്ത്രീകളും നിലവിളിക്കുന്നതായിരിക്കും." ഈ ശാപവചസ്സുകൾ കേട്ടിട്ട് ഭഗവാൻ പുഞ്ചിരിയോടെ ഗാന്ധാരിയോടു ഇപ്റകാരം പറഞ്ഞു --" അല്ലയോ മാതാവേ , ഞാൻ ചെയ്യാനുദ്ദേശിച്ച കാര്യങ്ങൾ തന്നെയാണ് ഭവതിയിപ്പോൾ ശാപരൂപത്തിൽ പറഞ്ഞത് . ദൈവം നിമിത്തമേ യാദവർക്കു നാശമുണ്ടാവുകയുള്ളൂ .യാദവന്മാർ മഹാശക്തന്മാരാണ്.ദേവന്മാർക്കോ ദാനവന്മാർക്കോ മനുഷ്യർക്കോ ആർക്കും അവരെ നശിപ്പിക്കാനാകില്ല .വൃഷ്ണിചക്രം മുടിക്കുവാൻ ഞാനല്ലാതെ കരുത്തുള്ള മറ്റാരുമില്ല. അതിനാൽ ഭവതിയുടെ ശാപം ഞാൻ സ്വീകരിക്കുന്നു. ഭവതി പറഞ്ഞതുപോലെ യാദവന്മാർ പരസ്പരം ഏറ്റുമുട്ടി നശിക്കുന്നതാണ് .ഭഗവാന്റെ ഈ വചനങ്ങൾ കേട്ട് പാണ്ഡവർ ഭയന്നു .

No comments:

Post a Comment