*എത്രനേരം നിങ്ങള്‍ കൈത്തലം കുഴിച്ച് പിടിച്ചിരിക്കുന്നുവോ അത്രയും നേരം ജലം അതിലിരിക്കും*
*പക്ഷേ എപ്പോള്‍ അതില്‍ പിടിമുറുക്കുന്നുവോ, സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവോ. അപ്പോള്‍ അത് വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്ന് പോകുന്നു." സ്നേഹിതനെ /സ്നേഹിതയെ സ്വാര്‍ത്ഥത കൊണ്ട് വലയം ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും അവര്‍ അകന്നു പോകുന്നു.*
*സ്വാര്‍ത്ഥത സ്നേഹത്തെ അകറ്റുന്നു "ശരിയായ സ്നേഹം സ്വതന്ത്രമാണ്. നമ്മെ സ്നേഹിക്കുന്നവര്‍ക്ക് നാം തികഞ്ഞ സ്വാതന്ത്ര്യം കൊടുക്കണം. ഒന്നും അവരില്‍ നിന്നും പ്രതീക്ഷിക്കരുത്, പക്ഷേ അങ്ങോട്ട് നിറയെ നല്കണം, ഉപദേശിക്കാം, പക്ഷേ കല്പനയാകരുത്. അവരുടെ സ്നേഹം എനിക്കു മാത്രം മതി എന്ന് ശഠിക്കരുത്. അതൊക്കെ സ്നേഹത്തെ നിലനിറുത്താന് സഹായിക്കില്ല. പക്ഷേ അങ്ങനെ സ്നേഹിക്കാന്‍ കഠിന പരിശീലനം തന്നെ വേണം. അതിനു കഴിഞ്ഞാല്‍ എല്ലാവരുടേയും സ്നേഹം നിങ്ങളിലേക്ക്, നിങ്ങള്‍ ആവശ്യപ്പെടാതെ തന്നെ ഒഴുകുന്നതു കാണാം."*
*സ്നേഹമെന്ന പേരില്‍ നാം കാണിക്കുന്നത് പലപ്പോഴും സ്വാര്‍ത്ഥതയാണ്.*
*നാം സ്നേഹിക്കുന്നവര്‍ ഇന്നവിധം ജീവിതം നയിക്കുമെന്നു പറയുമ്പോള്‍ നാം സത്യത്തില്‍ അവരെ സ്നേഹിക്കുന്നതല്ല, സ്നേഹ ഭാവത്തില്‍ നമ്മുടെ സന്തോഷത്തിനായി സ്വാര്‍ത്ഥത കൊണ്ട് അവരെ ബന്ധിക്കുകയാണ്. യഥാര്‍ത്ഥ സ്നേഹം ബന്ധനത്തില്‍ നില്ക്കുകയില്ല. സ്നേഹം ഒന്നും പ്രതീക്ഷിക്കുന്നില്ല. അതേ സമയം എന്തും നല്കാന്‍ ഒരുക്കവുമാണ്...*

No comments:
Post a Comment