Tuesday, January 02, 2018

ഹേമന്തേ പ്രഥമേ മാസി നന്ദവ്രജകുമാരികഃ
ചേരുര്‍ഹവിഷ്യം ഭുഞ്ജാനാഃ കാത്ത്യായന്യര്‍ച്ചനവ്രതം
ആപ്ലുത്യാംഭസികാളിന്ദ്യാ ജലാന്തേ ചോദിതേ/രുണേ
കൃത്വാ പ്രതികൃതിം ദേവീമാനര്‍ച്ചുര്‍ന്നൃപ! സൈകതീം
ഗന്ധൈര്‍മ്മാല്ല്യൈഃസുരഭിഭിര്‍ബലിഭിര്‍ധൂപദീപകൈഃ
ഉച്ചാവചൈശ്ചോപഹാരൈഃ പ്രവാളഫല തണ്ഡുലൈഃ
കാത്യായനി! മഹാ മയേ! മഹയോഗിന്യധീശ്വരീ
നന്ദഗോപസുതം ദേവീ ! പതിം മെ കുരു തേ നമഃ
ഇതി മന്ത്രം ജപന്ത്യസ്താ പൂജാം ചക്രുഃ കുമാരികാഃ

ഹേമന്തഋതു ആരംഭിച്ച മാര്‍ഗ്ഗശീര്‍ഷ മാസത്തില്‍ നന്ദവ്രജത്തിലെഗോപികമാരെല്ലാം ഒന്നായിച്ചേര്‍ന്നു
സാക്ഷാല്‍ ശ്രീകൃഷ്ണ ഭഗവാന്‍ തങ്ങള്‍ക്ക് ഭര്‍ത്താവായിത്തീരണം എന്ന പ്രാര്‍ത്ഥനയോടെ കാത്യായനിദേവിയെ പൂജിക്കാന്‍ ആരംഭിച്ചു. അരുണോദയത്തിനു മുന്‍പ് എഴുന്നേറ്റ് യമുനാനദിയില്‍ ഭഗവാന്‍റെ കീര്‍ത്തനങ്ങള്‍ ചൊല്ലി തുടിച്ചു കുളിച്ചു കരയില്‍ വന്ന് മണല്‍ത്തരികൊണ്ട് ദേവീബിംബം ഉണ്ടാക്കി സാധാരണ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപേക്ഷിച്ച് ലഘുധാന്യങ്ങള്‍ ഉപയോഗിച്ച് പരിശുദ്ധമായി ഉണ്ടാക്കിയ ഭക്ഷണം വ്രതശുദ്ധിയോടുകൂടി ദേവിക്ക് സമര്‍പ്പിച്ചു. കാമിതാര്‍ത്ഥപ്രദയായ ദേവിയെ ജലഗന്ധപുഷപ്പാദികളാല്‍ പൂജിച്ചു. അതിനുശേഷം കൃഷ്ണനില്‍ ഉറച്ച പ്രേമഭക്തിയോടെ ദേവിയോട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു.

"കാത്യായനി! മഹാമായേ! മഹയോഗിനി! അധീശ്വരീ!
നന്ദഗോപസുതനായ കൃഷ്ണൻ ഞങ്ങളുടെ പതിയായിത്തീരാൻ അനുഗ്രഹിക്കണേ.

ഈ വ്രതത്തിന്‍റെ അവസാനം ഭഗവാന്‍ തന്നെ പ്രക്ത്യക്ഷപ്പെട്ടു. വസ്ത്രാപഹരണം എന്ന മനോഹരമായ ലീലയോടെ ഗോപികകളുടെ ശരീരമാണ് ഞാന്‍ എന്ന ബോധം നശിപ്പിച്ചു പരമ പവിത്രകളാക്കിത്തീര്‍ത്തു കൃഷ്ണൻ അവരെ തന്നോട് ചേര്‍ത്തു.

ഹേമന്തഋതു ആരംഭിച്ച മാര്‍ഗ്ഗശീര്‍ഷമാസം എന്നാല്‍ ധനുമാസം തന്നെയാണ്. ഈ ധനുമാസത്തിലെ തിരുവാതിരയില്‍ ലോകൈകനാഥനായ ശ്രീകൃഷ്ണഭഗവാന്‍ എല്ലാവര്‍ക്കും ഭര്‍ത്താവായിത്തീരാന്‍ നമുക്കും പ്രാര്‍ത്ഥിക്കാം. ഹേ !പരബ്രഹ്മ സ്വരൂപനായ സച്ചിദാനന്ദ മൂര്‍ത്തേ! പരമ പവിത്രകളായ ഗോപിത്തമ്പുരാട്ടിരുടെ ദേഹാഭിമാനം നശിപ്പിച്ച് അവരെ ഉയര്‍ത്തിയതുപോലെ ഞങ്ങളെയും അവിടുത്തെ പാദാരവിന്ദത്തില്‍ പരമപ്രേമം നല്‍കി അഹം ബോധം കളഞ്ഞു അങ്ങയോടു ചേര്‍ക്കാന്‍ അനുഗ്രഹിക്കേണമേ!

ഹേ! കൃഷ്ണപ്രാണാധികപ്രിയയായ രാധാദേവി! അല്ലയോ ഗോപിത്തമ്പുരാട്ടിമാരെ! എല്ലാര്‍ക്കും ആത്മാവായ ശ്രീകൃഷ്ണനില്‍ ഞങ്ങള്‍ക്കും പരമ പ്രേമമുണ്ടാകാന്‍ അനുഗ്രഹിക്കേണമേ! കൃഷ്ണനെ ലഭിക്കാന്‍ കാത്യായനി ദേവിയോട് ഗോപിത്തമ്പുരാട്ടിമാര്‍ പ്രാര്‍ത്ഥിച്ച ആ പ്രാര്‍ത്ഥന   ഞങ്ങള്‍ ഉപദേശമായി സ്വീകരിച്ചുകൊണ്ട് ഇതാ ഏറ്റു ചൊല്ലുന്നു. അമ്മേ! മഹാമായേ! ഈ പ്രാര്‍ത്ഥന സ്വീകരിക്കാന്‍ മടികാട്ടരുതേ!

കാത്യായനി! മഹാമായേ! മഹയോഗിനി! അധീശ്വരീ! നന്ദഗോപസുതനസയ ശ്രീകൃഷ്ണൻ ഞങ്ങള്‍ക്ക് പതിയായിത്തീരേണമേ🙏🏻

No comments:

Post a Comment