Thursday, January 25, 2018

ശ്രീ ലളിതാ സഹസ്രനാമം....
ഏതു ദുഃഖത്തിനും ശാന്തി നല്‍കുന്നതാണ്‌ ദേവി നാമം. ലളിതാ സഹസ്രനാമ സ്‌ത്രോത്രം നിത്യോപാസന ചെയ്യുന്നവര്‍ക്ക്‌ ഒരിക്കലും ദുഃഖിക്കേണ്ടിവരില്ല. സാക്ഷാല്‍ മാതൃസ്വരൂപയാണ്‌ ശ്രീലളിതാംബിക.
ലളിതാ സഹസ്രനാമത്തിന്റെ ഓരോ നാമവും ഓരോ മന്ത്രമാണ്‌. ഓരോരുത്തര്‍ക്കും ഭാഗ്യമുണ്ടെങ്കില്‍ മാത്രമേ ലളിതോപാസന സാധ്യമാവുകയുള്ളൂ.
മൂന്ന്‌ ഏകാക്ഷരീ മന്ത്രങ്ങളും എഴുപത്തിരണ്ട്‌ ദ്വ്യക്ഷരീമന്ത്രങ്ങളും നൂറ്റിമുപ്പത്തിയൊന്‍പത്‌ ത്യക്ഷരീമന്ത്രങ്ങളും ഇരുന്നൂറ്റിയെണ്‍പത്തിയൊന്ന്‌ ചതുരക്ഷരീ മന്ത്രങ്ങളും നൂറ്റിയിരുപത്‌ പഞ്ചാക്ഷരീ മന്ത്രങ്ങളും അമ്പത്തെട്ട്‌ ഷഡക്ഷരീ മന്ത്രങ്ങളും രണ്ട്‌ സപ്‌താക്ഷരീ മന്ത്രങ്ങളും ഇരുനൂറ്റി നാല്‌പത്‌ അഷ്‌ടാക്ഷരീ മന്ത്രങ്ങളും ഏഴ്‌ ദശാക്ഷരീ മന്ത്രങ്ങളും മൂന്ന്‌ ഏകാദശാക്ഷരീ മന്ത്രങ്ങളും മൂന്ന്‌ ദ്വാദശാക്ഷരീ മന്ത്രങ്ങളും എഴുപത്തിരണ്ട്‌ ഷോഡശാക്ഷരീ മന്ത്രങ്ങളുമാണ്‌ ദേവിയുടെ ആയിരം നാമങ്ങള്‍.
അര്‍ത്ഥം ഗ്രഹിക്കാതെയാണെങ്കില്‍പ്പോലും മനസ്സറിഞ്ഞു സേവിച്ചാല്‍ ഫലം തീര്‍ച്ചതന്നെ. ഒരു നാമജപം കൊണ്ട്‌ ജന്മപാപങ്ങളകലുമെങ്കില്‍ അത് ശ്രീ ലളിതാ സഹസ്രനാമജപം ആയിരിക്കും. ജാതകദോഷം, ഗ്രഹദോഷം, ശാപദോഷം, പാപദോഷം, സുകൃതക്ഷയം തുടങ്ങി എല്ലാ ദോഷങ്ങളും ദിവസവുമുള്ള നാമജപത്തില്‍ ലയിച്ചില്ലാതെയാകും.
ദീര്‍ഘായുസ്സുണ്ടാകും. സത്‌ സന്താനങ്ങള്‍ക്കുടമയാകും. പെണ്‍കുട്ടികള്‍ക്ക്‌ ആഗ്രഹിക്കുന്ന സമയത്ത്‌ വിവാഹം നടക്കും. വൈധവ്യദോഷങ്ങളകന്നുപോകും.രോഗങ്ങള്‍ വരാതിരിക്കാനും വന്ന രോഗങ്ങള്‍ മാറാനും അപമൃത്യു വില്‍പ്പെടാതിരിക്കാനും ഈ നാമജപം ഉപകരിക്കും...fb

No comments:

Post a Comment