ഉറക്കത്തില്‍ ഇന്ദ്രിയങ്ങളും മറ്റും ആത്മാവില്‍ ലയിച്ചിരിക്കുന്നതിനെ ഉദാഹരിക്കുന്നു-
സ യഥാ സോമ്യ വയാംസി വാസോ വൃക്ഷം സംപ്രതിഷ്ഠന്തേ
ഏവം ഹവൈ തത്‌സര്‍വ്വം പര ആത്മനി സംപ്രതിഷ്ഠതേ
സന്ധ്യയാകുമ്പോള്‍ പക്ഷികള്‍ താമസിക്കുന്ന മരത്തില്‍ ചേക്കേറുന്നതുപോലെ കരണങ്ങളെല്ലാം പരമാത്മാവില്‍ ചേരുന്നു. പകല്‍ മുഴുവന്‍ പാറി പറന്ന് നടക്കുന്ന പക്ഷികള്‍ രാത്രിയാകുമ്പോഴേക്കും വാസസ്ഥാനമായ മരത്തിലേക്ക് തിരികെയെത്തും. അതുപോലെ ജാഗ്രത് സ്വപ്ന വിഷയങ്ങളില്‍ അങ്ങുമിങ്ങും അലഞ്ഞു നടക്കുന്ന ഇന്ദ്രിയങ്ങളും മനസ്സും എല്ലാം ഉറക്കത്തില്‍ പരമാത്മാവില്‍ ആശ്രയിച്ച് നില്‍ക്കുന്നു.
അടുത്ത മന്ത്രത്തില്‍ എന്തൊക്കെയാണ് പരമാത്മാവില്‍ ചെന്ന് ചേരുന്നത് എന്ന് വിവരിക്കുന്നു.
പൃഥിവീ ച പൃഥിവീമാത്രാ
ചാപശ്ച്വാപോ മാത്രാപ
തേജശ്ച തേജോമാത്രാച
വായുശ്ച വായുമാത്രാ ച
ആകാശശ്ചാകാശമാത്രായ
ചക്ഷുശ്ച ദ്രഷ്ടവ്യം ച
ശ്രോത്രം ച ശ്രോതവ്യം ച
ഘ്രാണാച ഘ്രാത്സ്യാ ച
രസശ്ച രസയിതവ്യാച ത്വക്ച ഘ്രാത്സ്യാ ച
വാക് ച വകത്തവ്യം ച
ഹസ്തൗ ചാദാതവ്യം ച
ഉപസ്ഥാശ്ചാനന്ദയി തവ്യം ച പായുശ്ച വിസര്‍ജ്ജയിതവ്യാച
പാദൗപ ഗന്തവ്യാച മനശ്ചമന്തവ്യാച
ബുദ്ധിശ്ച സോദ്ധവ്യം ചാ അഹങ്കാരശ്ച
അഹങ്കര്‍ത്തവ്യാ ച ചിത്താച ചേയിതവ്യാച
തേജശ്ച വിദ്യേതയിതവ്യാച പ്രാണശ്ച
വിധാരയിതവ്യാ ച
പഞ്ചമഹാഭൂതങ്ങളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം അവയുടെ സൂക്ഷ്മ തന്മാത്രകളായ ഗന്ധം, രസം, രൂപം, സ്പര്‍ശം, ശബ്ദം, പഞ്ചേന്ദ്രിയങ്ങളായ മൂക്ക്, നാക്ക്, കണ്ണ്, തൊലി, കാത് അവയുടെ വിഷയങ്ങളായ ഗന്ധം, രസം, രൂപം, സ്പര്‍ശം, ശബ്ദം. കര്‍മ്മേന്ദ്രിയങ്ങളായ വാക്, പാണി, പാദം, പായു, ഉപസ്ഥം അവയുടെ വിഷയങ്ങളായ മനസ്സ്, ബുദധി, ചിത്തം, അഹങ്കാരം അവയുടെ വിഷയങ്ങളായ മനനം, ബോധം, ചേതന ക്രിയ, അഹങ്കരിക്കല്‍ തേജസ്സ് അത് പ്രകാശിപ്പിക്കുന്ന വിഷയം പ്രാണന്‍ വിഷയമായ വിധാരണം എന്നിവയെല്ലാം. ആത്മാവിനെ ആശ്രയിച്ചുനില്‍ക്കുന്നനുവെന്നര്‍ത്ഥം. നാമരൂപാത്മകമായ കാര്യകരണ പ്രപഞ്ചം ഇതുമാത്രമേയുള്ളൂ. അതിനെല്ലാം കാരണവും ആശ്രയവുമായി നില്‍ക്കുന്നതാണ് ആത്മാവ്. എല്ലാം അ#ിയുന്നത് ആത്മാവാണെന്ന് പറയുന്നു.
ഏഷ ങി ദ്രഷ്ടാ സ്പ്രഷ്ടാ
ശ്രോതാ ഘ്രാതാരസയിതാ
മന്താ ബോദ്ധാ കര്‍ത്താ
വിജ്ഞാനാത്മാ പുരുഷഃ സ
പരേളക്ഷര ആത്മനി സംപ്രതിഷ്ഠതേ
ഈ ആത്മാവ് കാണുന്നവനും സ്പര്‍ശിക്കുന്നവനും കേള്‍ക്കുന്നവനും മണക്കുന്നവനും രുചിക്കുന്നവനും മനനം ചെയ്യുന്നവനും (അഹങ്കരിക്കല്‍) അറിയുന്നവനും പൂര്‍ണനുമാണ്. ആ പുരുഷനായ അഥവാ പൂര്‍ണനായ ജീവാത്മാവ് അക്ഷരമായ പരമാത്മാവില്‍ ലയിച്ചുപോകുന്നു. ശരീരമാകുന്ന ഉപാധിയോട് ചേര്‍ന്നിരിക്കുമ്പോഴാണ് ആത്മാവിന് കര്‍ത്തൃത്വവും ഭോക്തൃത്വവുമൊക്കെ ഉള്ളത്. അപ്പോള്‍ പുരുഷന്‍, ജീവാത്മാവ് തുടങ്ങിയ പേരുകളിലാണ് അറിയപ്പെടുക. എല്ലാ കാര്യ....... സംഘാതങ്ങളിലും നിറഞ്ഞിരിക്കുന്നതിനാലാണ് പുരുഷന്‍ എന്നുപറയുന്നത്. ജീവന്‍ നല്‍കുന്നതിനാല്‍ ജീവാത്മാവുമാണ്.
സൂര്യന്റെ പ്രതിബിംബം വെള്ളത്തില്‍ കാണാം. .... വെള്ളമെന്ന ഉപാധികളില്ലാതായാല്‍ പിന്നെ യഥാര്‍ത്ഥ സൂര്യന്‍ മാത്രമേയുള്ളൂ. അതുപോലെ ഉപാധികളായ ശരീരം മുതലായവ ഇല്ലാതെ.........ണ്ടാകുമ്പോള്‍ ജീവാത്മാവ് പരമാത്മാവില്‍ ചേരുന്നു.
ആത്മാവും അക്ഷരനായ പരമാത്മാവും ഒന്നുതന്നെയാണ് അറിയുന്നയാള്‍ക്കുള്ള ഫലത്തെ പറയുന്നു.
പരമേവാക്ഷരം പ്രതിപദ്യതേ
സയോഹ വൈ
തദച്ഛായമശരീരമലോഹിതം
ശുഭ്രമക്ഷരം വേദയതേ
യസ്തു സോമ്യ സ സര്‍വ്വ ജ്ഞഃ
സര്‍വ്വോ ഭവതി തദേഷശ്ലോകഃ
നിഴലില്ലാത്തതും ശരീരമില്ലാത്തതും നിറമില്ലാത്തതും ശുദ്ധവും നാശമില്ലാത്തതുമായ ആത്മാവിനെ അറിയുന്നയാള്‍ പരമമായ അക്ഷര ബ്രഹ്മത്തെ പ്രാപിക്കുന്നു. അയാള്‍ സര്‍വ്വജ്ഞനും സര്‍വ്വാത്മാവുമായിത്തീരുന്നു.
'അച്ഛായം' എന്നാല്‍ കാരണശരീരം ഇല്ലാത്തത്. അശരീരം-സൂക്ഷ്മശരീരമില്ലാത്തത്. അലോഹിതം-സ്ഥൂലശരീരമില്ലാത്തത്. സ്ഥൂല സൂക്ഷ്മകാരണ ശരീരങ്ങളാകുന്ന ഉപാധികളൊന്നും ഇല്ലാത്തതാണ് ശുദ്ധബ്രഹ്മം എന്നറിയണം. അപ്പോള്‍ അതു തന്നെയായിത്തീരും.
ഈ ആശയത്തെക്കുറിക്കുന്ന ഒരു മന്ത്രമുണ്ട്-
വിജ്ഞാനാത്മാ സഹ ദേവൈശ്ച സര്‍വ്വൈഃ
പ്രാണാഭൂതാനി സംപ്രതിഷ്ഠന്തി യത്ര
തദക്ഷരം വേദയതേ യസ്തു സോമ്യ
സ സര്‍വ്വജ്ഞഃ സര്‍വ്വമേവാവിവേശ ഇതി
വിജ്ഞാന സ്വരൂപനായ ജീവാത്മാവും അഗ്നി മുതലായ ദേവന്മാരും കണ്ണ് തുടങ്ങിയ ഇന്ദ്രിയങ്ങളും ഭൂമി ഉള്‍പ്പെടെയുള്ള പഞ്ചഭൂതങ്ങളും ചെന്നു ചേരുന്ന അക്ഷരബ്രഹ്മത്തെ അറിയുന്നയാള്‍ സര്‍വ്വജ്ഞനും സര്‍വ്വാത്മാവുമായിത്തീരുന്നു.
സംപ്രതിഷ്ഠതി എന്നതിന് സ്ഥിതിചെയ്യുന്നത് എന്നും പ്രവേശിക്കുന്നത് എന്നും അര്‍ത്ഥമെടുക്കാം. മൂന്ന് അവസ്ഥകള്‍ക്കും സാക്ഷിയായിരിക്കുന്ന ജീവാത്മാവ്, പരമാത്മാവില്‍ നിന്ന് വേറെയല്ല എന്നും അറിവില്ലായ്മകൊണ്ടുണ്ടായ ഭേദബുദ്ധിയെ നീക്കി ആത്മസാക്ഷാത്കാരം നേടണമെന്നും നാലാം പ്രശ്‌നം വ്യക്തമാക്കിത്തരുന്നു. ഇതോടെ ഈ പ്രശ്‌നഭാഗം തീര്‍ന്നു.
No comments:
Post a Comment