സജ്ജനങ്ങളെ എല്ലാത്തരത്തിലും എല്ലാതലത്തിലും അവർനേരിടുന്ന ആപത്തുകളിൽനിന്ന് രക്ഷിക്കാൻ വേണ്ടിയാണ്. ഭഗവാൻ അവതരിക്കുന്നത്. ഗീതയിലെ ഈ ശ്ലോകം സകലവിധജനങ്ങൾക്കും ഹൃദിസ്ഥമാണ്. കൊച്ചു കുട്ടികൾക്കുപോലും. ''സംഭവാമിയുഗേ യുഗേ'' എന്നത് മലയാളത്തിൽ ഒരു ശൈലിയായിട്ട് പ്രയോഗിക്കുന്നുണ്ട്. പക്ഷേ ഇത് ഗീതയിലെ ശ്ലോകമാണെന്നറിയാത്തവർ ഉണ്ട്. ഈ ശ്ലോകത്തിന് ഇത്രയും പ്രചാരം കിട്ടാൻ എന്താണ് കാരണം. നമുക്ക് നോക്കാം. ആരാണ് സാധുക്കൾ? സജ്ജനങ്ങൾ? ഭഗവാൻതന്നെ ബ്രഹ്മാവിന്റെ ഹൃദയത്തിൽ പ്രകാശിച്ചുകൊടുത്ത നാലുവേദങ്ങളും പുരാണേതിഹാസങ്ങളും, ഭഗവാൻ സ്വയം അരുളിച്ചെയ്ത ശ്രീമദ്ഭാഗവതവും ഭഗവദ്ഗീതയും വിവരിക്കുന്ന ധർമ്മങ്ങളും അനുഷ്ഠിക്കാൻ ആരംഭിച്ചവരെ സജ്ജനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താവുന്നതാണ്. അതിൽ ഭാഗവതധർമ്മവും ഗീതാധർമ്മവും അനുഷ്ഠിച്ച് ശ്രീകൃഷ്ണന്റെ തിരുനാമങ്ങളും ലീലകളും രൂപവും കേൾക്കാനും ജപിക്കാനും കാണാനും നിരന്തരം ശ്രമിക്കുന്ന ഭക്താഗ്രഗണ്യന്മാരാണ് ഉന്നതതലത്തിൽ എത്തിച്ചേർന്നവർ. ഒരുനനിമിഷം പോലും ഭഗവാനെ കാണാതെയും, കഥകൾ കേൾക്കാതെയും ജീവൻ രക്ഷിക്കാൻ കഴിയാതെ എല്ലാ അവയവങ്ങളും തളരുകയും കണ്ണീർ ഒഴുക്കുകയും ചെയ്യുന്ന അവരെ ,ഭഗവാന്റെ ദിവ്യ സ്വരൂപങ്ങളും ദിവ്യ ലീലകളും പ്രദർശിപ്പിച്ച് ആന്ദിപ്പിക്കുന്നു. ഇതാണ് അവതാരങ്ങളുടെ പ്രധാനലക്ഷ്യങ്ങളിൽ ഒന്നാമത്തേത്.
No comments:
Post a Comment