Sunday, January 28, 2018

ഭഗവാന്റെ സ്വരൂപവും ജന്മങ്ങളും കർമ്മങ്ങളും ദിവ്യങ്ങളാണ്. (തത്ത്വതഃ)യഥാർത്ഥമായി മനസ്സിൽ ഉൾക്കൊള്ളണം. ഭഗവാനും ഭഗവാന്റെ രൂപവും നമ്മുടേത് പോലെയോ വ്യത്യസ്തങ്ങളല്ല. ഭഗവാന്റെ രൂപം ദിവ്യമാണ്. എന്നു പറഞ്ഞാൽ ചിദാനന്ദ സമ്പൂർണ്ണമാണ് എന്നും. പരമാത്മാവാണ് എന്നും ഒന്നാമത്തെ അർത്ഥം. ശ്രീശങ്കരാചാര്യർ ഗീതാഭാഷ്യത്തിന്റെ ആ മുഖത്തിൽ തന്നെ പ്രസ്താവിക്കുന്നു. ''പരമാർത്ഥ തത്ത്വം വാസുദേവാഖ്യാപരം ബ്രഹ്മ'' യഥാർത്ഥവും പരമവുമായ തത്ത്വം വാസുദേവൻ എന്നുപേരുള്ള ഭഗവാൻതന്നെയാണ്. ബ്രഹ്മവും അവിടുന്നുതന്നെ.മധു സൂദന സരസ്വതി സ്വാമികൾ പറയുന്നു ''കൃഷ്ണാൽ പരം കിമപിതത്ത്വമഹം ന ജാനേ കൃഷ്ണനിൽ നിന്ന് ഉൽകൃഷ്ടമായിട്ടുള്ള ഒരുതത്ത്വത്തേയും എനിക്കറിയില്ല. ബ്രഹ്മമെന്നും പരമാത്മാവെന്നുംപറയുന്നത് ശ്രീകൃഷ്ണ ഭഗവാനെ തന്നയാണ്. എന്ന് ശ്രീമദ് ഭാഗവതവും പറയുന്നു.- ''ബ്രഹ്മേതി പരമാത്മേതി ഭഗവാനിതി ശബ്ദ്യതേ'' ബ്രഹ്മമായും പരമാത്മാവായും ശ്രീകൃഷ്ണനെത്തന്നെയാണ് പ്രതിപാദിക്കുന്നത്

No comments:

Post a Comment