Monday, February 26, 2018

മഹാന്മാരുടെ ജീവിത കഥകള്‍ - 26: ചാണക്യന്‍
[ചാണക്യന്‍ (കൌടില്യന്‍) കൃസ്തുവിനു മുമ്പ് നാലാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ ജീവിച്ചിരുന്ന ഒരു ചിന്തകനും അദ്ധ്യാപകനും നീതിമാനും സാമ്പത്തിക ശാസ്ത്രജ്ഞനും രാജാവിന്റെ ഉപദേശകനും ഒക്കെ ആയിരുന്നു. അര്‍ത്ഥ ശാസ്ത്രം എന്ന പുസ്തമാണ് അദ്ദേഹത്തിന്റെ സംഭാവന .രാഷ്രമീമാംസയുടെ ആദ്യത്തെ ഗുരുവും സാമ്പത്തിക ശാസ്ത്രത്തിന്ടെ അടിസ്ഥാന വും ആയി കണക്കാക്കപ്പെടുന്നു. ഗുപ്ത സാമ്രാജ്യത്തിന്റെ അവസാന കാലത്ത് നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ സംഭാവന കള്‍ ഇരുപതാം നൂറ്റാണ്ടിലാണ് കണ്ടെത്തിയത് . മൌര്യ ചക്രവര്‍ത്തി ആയിരുന്നു ചന്ദ്ര ഗുപ്ത മൌര്യ ന്റെ പ്രധാന ഗുരുവായിരുന്നു അദ്ദേഹം , അതിനു ശേഷം പിന്‍ഗാമിയായി ഭരണമേറ്റ ബിന്ദുസാരന്റെ കാലത്തും അദ്ദേഹം പ്രധാന ഉപദേശിയായി തുടര്‍ന്നു , ചാണക്യന്റെ ജീവിതത്തിലെ ചില സംഭവങ്ങള്‍ ശ്രദ്ധിക്കാം ]
1. അമ്മയോടുള്ള സ്നേഹം
ചാണക്യന്‍ ഒരു സാധാരണ കുടുംബത്തില്‍ ആണ് ജനിച്ചത്‌. ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചു. അമ്മയാണ് ആദ്ദേഹത്തിനേ വളര്‍ ത്തിയത്‌. വിദ്യാഭ്യാസത്തിലും സ്വഭാവ രൂപീകരണത്തിലും എല്ലാം അമ്മയുടെ സഹായം ആണ് അദ്ദേഹ ത്തെ സഹായിച്ചത്. അതുകൊണ്ടു തന്നെ ചാണക്യന്‍ അമ്മയെ ജീവന് തുല്യം സ്നേഹിച്ചി രുന്നു. ചാണക്യന് വളരെ വിശേഷ മായ ആരോഗ്യ മുള്ള പല്ലുകള്‍ ഉണ്ടായിരുന്നു, പ്രത്യേകിച്ചും മുന്‍ നിരയിലെ പല്ലുകള്‍. അമ്മയെ കാണാന്‍ വന്ന ഒരു ജ്യോത്സ്യന് ചാണക്യന്റെ പല്ലിന്റെ പ്രത്യേകതകള്‍ കണ്ടു അയാള്‍ ഭാവിയില്‍ ഒരു രാജാവാകുമെന്നും അതിനു ശേഷം അമ്മയെ ഉപേക്ഷിച്ചു പോകുമെന്നും പറഞ്ഞു. ഇത് കേട്ട് ചാണക്യന്‍ ഒരു കല്ലെടുത് തന്റെ മുന്‍ വരി യിലെ പല്ലുകള്‍ കുത്തിപ്പൊട്ടിച്ചു കളഞ്ഞു , തനിക്കു അമ്മയെ വേര്‍പെട്ടു ജീവിച്ചു രാജവാകേണ്ട എന്ന് പറഞ്ഞു കൊണ്ടു.
2. ചാണക്യന്റെ വിദ്യാഭ്യാസം
ആ കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒരു സര്‍വ കലാശാല ആയിരുന്നു ഭാരതത്തിലെ തക്ഷശില . ചാണക്യന്റെ വിദ്യാഭ്യാസം അവിടെ ആയിരുന്നു, സൈദ്ധാന്തികമായും പ്രായോഗികമായും ഉള്ള കാര്യങ്ങള്‍ കുട്ട്കളെ പഠിപ്പിക്കുവാന്‍ കഴിവും സമര്‍പ്പണ ബുദ്ധിയും ഉള്ള ഒരു കൂട്ടം അദ്ധ്യാപകര്‍ അന്ന് അവിടെ ഉണ്ടായിരുന്നു. നിയമം വൈദ്യ ശാസ്ത്രം യുദ്ധരീതികള്‍ ഇവയെല്ലാം അവിടെ പഠിപ്പിച്ചിരുന്നു.. പതിനാറു വയസ്സ് കഴിഞ്ഞ വരെ ആയിരുന്നു അവിടെ ചേര്‍ത്ത് പഠിപ്പിച്ചിരുന്നത്. വേദങ്ങളും യുദ്ധ തന്ത്രങ്ങളും എല്ലാം പഠിപ്പിക്ക്മായിരുന്നു. അവിടെ ശരിക്കും ഒരു പ്രതിഭാ ശാളിയാകാനുള്ള വിദ്യാഭ്യാസം അങ്ങനെയാണ് ചാണക്യന് ലഭിച്ചത് . അവിടെ അദ്ദ്യാപകര്‍ക്കും സഹാപാടി കള്‍ക്കും അയാളുടെ അസാമാന്യ കഴിവുകളില്‍ അഭിമാനം ഉണ്ടായിരുന്നു. വിഷ്ണു ഗുപ്തന്‍ കൌടില്യന്‍, ചാണക്യന്‍ എന്നിങ്ങനെ പല പേരുകളില്‍ അയാള്‍ അവിടെ അറിയപ്പെട്ടു
3. തക്ഷ ശിലയില്‍ നിന്ന് പാടലീ പുത്രയിലേക്ക്
വിദ്യാഭ്യാസത്തിനു ശേഷം ചാനക്യന്‍ കുറെ നാള്‍ തക്ഷ ശിലയില്‍ തന്നെ അദ്ധ്യാപകനായി. കുട്ടികള്‍ക്കും സഹ അദ്ധ്യാപകര്‍ക്കും വളരെ യധികം സഹായിയും മാര്‍ഗ ദര്‍ശി യുമായിരുന്ന ചാണക്യന്‍ തന്റെ ബുദ്ധി ശക്തി കൊണ്ടു പല രാജ്യകാര്യങ്ങളിലും തന്റെ ഉപദേശം പ്രയോജന പ്പെടുത്തി. അന്ന് ഉത്തര ഇന്ത്യയില്‍ കുറെയധികം ചെറിയ രാജ്യങ്ങള്‍ പരസ്പരം മത്സരിച്ചു ജീവ നാശോന്മുഖമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്നു. മറ്റു വിദേശങ്ങളില്‍ നിന്നും ആല്‍ക്കാര്‍ ഇന്ത്യയെ അക്ര്മിക്കാന്‍ തയാറെടുക്കുന്നു എന്നറിഞ്ഞ ചാണക്യന്‍ തന്റെ തക്ഷ ശിലയിലെ ജോലി ഉപേക്ഷിച്ചു പാടലീ പുത്ടര്തിലേക്ക് പോയി. അന്ന് പാടലീ പുത്ര അറിവ്നെയും കഴിവിനെയും അംഗീകരിക്കുന്ന ഒരു പ്രധാനപ്പെട്ട നഗരം ആയിരുന്നു. എന്നാല്‍ അവിടത്തെ ഭാരണാധികാരി ധന നന്ദന്‍ അക്രമിയും ക്രൂരനുമായിരുന്നു. അമിതമായി നികുതി പിരിച്ചു അയാള്‍ വലിയ ധനവാനായി , ധന വിനിയോഗത്തിന് രാജാവു ണ്ടാക്കിയ ഒരു കമ്മറ്റിയില്‍ ചാനക്യനെയും അംഗാക്കിയിരുന്നു. ചാണക്യന്‍ മെല്ലെ മെല്ലെ ഭരണ കാര്യത്തില്‍ ഇടപെടു ധന നന്ദനെ തിരുത്താന്‍ ശ്രമിച്ചു , എന്നാല്‍ ഇത് ഇഷ്ടമായില്ല, ഇവര്‍ തമ്മില്‍ ഉണ്ടായതര്‍ക്കത്തില്‍ ചാനക്യനെ ധന നന്ദന്‍ പുറത്താക്കി. ദ്വേഷ്യപ്പെട്ടു നഗരത്തിലെ നിറത്തില്‍ കൂടി നടന്ന ചാണക്യന്‍ ഒരു പുല്‍ക്കൂനയില്‍ തട്ടി വീഴാന്‍ തുടങ്ങി. അദ്ദേം മെല്ലെ അവിടെ ഇരുന്നു ആ പുല്ലു എല്ലാം പറിച്ചു നിരത്തിന്റെ ഭാഗം വൃത്തി യാക്കി മുന്നോട്ടു നീങ്ങാന്‍ ശ്രമിച്ചു. ഇത് ശ്രദ്ധിച്ച ചന്ദ്രഗുപ്തന്‍ ചാണക്യനെ സമീപിച്ചു. തന്റെ വീട്ടിലേക്കു ക്ഷണിച്ചു വരുത്തി അവര്‍ അവരുടെ പ്രശ്നങ്ങള്‍ പരസ്പരം അറിയിച്ചു . ചന്ദ്രപ്ഗുപ്തന്റെ അസാമാന്യ കഴിവുകളില്‍ ബോദ്ധ്യം വന്ന ചാണക്യന്‍ അയാളുടെ ഗുരുവായി തീര്‍ന്നു, അങ്ങനെയാണ് അവര്‍ ഒന്നായത്, പടിപടി യായ് വളര്‍ന്നു ഇന്ത്യയുടെ ഉത്തര ഭാഗം മിക്കവാറും ഉള്പീട ചന്ദ്ര ഗുപ്തന്റെ ഗുപ്ത സാമ്രാജ്യം വളര്‍ന്നത്‌ അങ്ങനെ ച്ന്ദ്രഗുപ്തന്റെ ശാരീരിക ശേഷിയും ആയോധന പാടവവും ചാണക്യന്റെ ആസൂത്രണവും കൌശലവും കൂടി യുള്ള സംയുക്ത ഫലം ആയിരുന്നു.
4. ഔദ്യോഗികവും വ്യക്തിപരവുമായ വിളക്കുകള്‍
ഒരിക്കല്‍ ഒരു ചൈനീസ് സഞ്ചാരി ചാനക്യനെ കാണാന്‍ വന്നു. ആ സമയത്ത് അദ്ദേഹം എന്തോ കാര്യമായി എഴുതിക്കൊ ണ്ടിരിക്കുകയായിരുന്നു. അല്‍പ്പം കാത്തിരിക്കാന്‍ അപേക്ഷി ച്ചതിനു ശേഷം അദ്ദേഹം താന്‍ ചെയ്തു കൊണ്ടിരുന്ന പണി പൂര്‍ത്തി യാക്കി , താന്‍ ഉപയോഗിച്ചിരു ന്ന എണ്ണയൊഴിച്ച വിളക്കണച്ച ശേഷം മറ്റൊരു വിളക്ക് കത്തിച്ചു സഞ്ചാരിയോടു കുശലം ചോദിച്ചു . “ ഈ വിളക്കു കള്‍ എന്തിനാണ് അങ്ങ് മാറ്റിയത്, അതിഥി കളെ സ്വീകരികുംപോള്‍ ഇത് ഇന്ത്യയിലെ ഒരു ചടങ്ങാണോ “എന്ന് ചോദിച്ചപ്പോള്‍ അ ചാണക്യന്‍ പറഞ്ഞതി തായിരുന്നു .” സുഹൃത്തേ താങ്കള്‍ വന്ന സമയത്ത് ഞാന്‍ രാജ്യകാര്യ സംബന്ധമായ ഒരു പ്രവര്‍ത്തി ചെയ്യുകയായ്യിരുന്നു. അപ്പോള്‍ ഉപയോഗിച്ചിരുന്ന വിളക്കില്‍ ഉപയോഗിച്ചിരുന്ന എണ്ണ രാജ്യത്തിന്റെ വക ആയിരുന്നു. അതുകഴിഞ്ഞു ഞാന്‍ പ്പോള്‍ ചെയ്യുന്നത് തികച്ചും വ്യക്തിപരമായ കാര്യമല്ലേ, അതുകൊണ്ടു ഞാന്‍ എന്റെ സ്വന്തം പണം ഉപയോഗിച്ച് വാങ്ങിയ എണ്ണ ഉപ യോഗിച്ച് കത്തിക്കുന്ന വിളക്ക് ഉപയോഗിക്കുന്നു എന്നെ ഉള്ളൂ. അല്ലാതെ ഇത് നിങ്ങളെ സ്വീകരിക്കാന്‍ വേണ്ടിയുള്ള ചടങ്ങു അല്ല” .
5. ചാണക്യന്റെ വീട്ടില്‍ കള്ളന്‍
ചാണക്യന്‍ രാജാവിന്റെ പ്രധാന ഉപദേശി ആയിരുന്നപ്പോഴും ഒരു ചെറിയ കുടിലില്‍ ആയിരുന്നു താമസിച്ചിരുന്നത്. ഒരിക്കല്‍ ഒരു കള്ളന്‍ ചാണക്യന്റെ വീട്ടില്‍ കയറി. അവിടെയൊക്കെ നോക്കി യെങ്കിലും വില പിടിപ്പുള്ള സാധനങ്ങള്‍ ഒന്നും കണ്ടില്ല. ചാണക്യന്‍ ഒരു പഴയ കമ്പിളി പുതച്ചു കൊണ്ടു നിലത്തു കിടന്നുറങ്ങുന്നുണ്ടായിരുന്നു. എന്നാല്‍ മുറിയുടെ ഒരു മൂലയില്‍ ഒരു കെട്ടു പുതിയ കമ്പിളി വസ്ത്രങ്ങള്‍ കെട്ടി വച്ചിരുന്നു. ഇതില്‍ നിന്ന് കുറെ എടുത്തു കൊണ്ടു രക്ഷപെടാന്‍ ശ്രമിച്ച കള്ളനെ ചാണക്യന്‍ പിടിച്ചു , അയാളെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ കുറ്റം സമ്മതിച്ചു, എങ്കിലും അയാള്‍ ചാനക്യനോടു ചോദിച്ചു : “ഇത്ര നല്ല കമ്പിളി നിങ്ങളുടെ കയ്യില്‍ ഉണ്ടായിട്ടും അങ്ങ് എന്താണ് കീറിയ കമ്പിളി ഉപയൊഗിക്കുന്നതു ? “ ചാണക്യന്‍ പറഞ്ഞു : ഞാന്‍ എന്റെ സ്വന്തം കമ്പിളി , പഴയതാണെങ്കിലും ഉപയോഗിക്കുന്നു, മറ്റേതു രാജ്യത്തിന്റെ സ്വത്താണ്, പാവപ്പെട്ട ചില രോഗികള്‍ക്ക് അടുത്തു വിതരണം ചെയ്യാന്‍ ഉള്ളതാണ് , അത് എനിക്കവകാശപ്പെട്ടതല്ല, പിന്നെങ്ങനെയാണ് അത് എനിക്കുപയോഗിക്കാന്‍ കഴിയുക ? “.
6. വിഷമില്ലാത്ത പാമ്പും വിഷമുള്ളതായി അഭിനയിക്കണം
ചാണക്യന്റെ അമ്മ പറഞ്ഞ ഒരു കഥ അദ്ദേഹം പലരോടും പറഞ്ഞിരുന്നു. ഇതിനു ഇന്നത്തെ ലോകത്തില്‍ വളരെ കാലിക പ്രാധാന്യം ഉള്ളതാണ് . ഒരിക്കല്‍ ഒരു പാമ്പ് വല്ലാത്ത ശല്യമായി, അത് കാണുന്നവരെ ഒക്കെ കടിച്ചു തുടങ്ങി. ഗ്രാമത്തിലെ കുട്ടികള്‍ ഈ പാമ്പിനെ ഭയന്ന് പുരത്തിരങ്ങാതെ ആയി. . ഒരിക്ക ല്‍ ഒരു സന്യാസി ആ ഗ്രാമത്തില്‍ വന്നു. അദ്ദേഹം ആ പാമ്പ് ഒരു ചെറിയ കുട്ടിഇയെ ദാമ്ഷിക്കാന്‍ തുടങ്ങുകയായിരുന്നു. ഇതുക ണ്ട് സന്യാസി ഒച്ചയെടുത്തു പാമ്പിനോട് പറഞ്ഞു “ നീ കുഞ്ഞിനെ വെറുതെ വിട്ടോ , അല്ലെങ്കില്‍ നിന്നെ ഞാന്‍ ശപിച്ചു ഇല്ലാതാക്കും “ . അതിനു ശേഷം പാമ്പ് ആരെയും കടിക്കുകയില്ല എന്ന് ഉറപ്പു കൊടുത്തു. കുറെ നാള്‍ കഴിഞ്ഞു ആ സന്യാസി വീണ്ടും ആ വഴിയെ വന്നു. അയാള്‍ കണ്ടത് ഒരു കൂട്ടം കുട്ടികള്‍ ആ പാമ്പുമായി കളിക്കുന്നതാണ്, പക്ഷെ കളിയുടെ അവസാനം ആ കുട്ടികള്‍ പാമ്പിനെ അടിച്ചു അവശയാക്കി പാമ്പിന്റെ ജീവന്‍ നഷ്ടപ്പെടുമെന്ന നിലയില്‍ ആയി. അത് സന്യാസിയെ കുറ്റപ്പെടു ത്തുന്ന രീതിയില്‍ ദയനീയമായ് നോക്കി . “അങ്ങ് പറഞ്ഞത് പോലെ മര്യാദക്കാരനായി ജീവിചിട്ടാണ് എനിക്കീ ഗതി വന്നത് “ എന്ന് പറഞ്ഞു. സന്യാസി പറഞ്ഞു “ ഞാന്‍ നിന്നോടു മറ്റുള്ളവരെ കടിക്കരുത് എന്നല്ലേ പറഞ്ഞുള്ളൂ, നീ വിഷമുള്ള പാമ്പായി അഭിനയിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടില്ലല്ലോ, നിന്റെ വിഷപ്പല്ലുകള്‍ കാട്ടരുതെന്നും . നിനക്ക് ആവശ്യമെങ്കില്‍ നിന്നെ ഉപദ്രവിക്കുന്നവരെ നശിപ്പിക്കാന്‍ കഴിയുമെന്നു മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കാമായിരുന്നു , ശ്രമിക്കണം , അല്ലാതെ വെറും പാവം ആയി ജീവിക്കാന്‍ കഴിയുകയില്ല. നിനക്ക് വിഷം ഉണ്ട് എന്നത് മറ്റുള്ളവര്‍ അറിഞ്ഞിരിക്കുന്നതാണ് നല്ലത്, അത് നീ ഉപയോഗിക്കുണ്ടോ എന്നത് വേറെ കാര്യം , ജീവിക്കാന്‍ ഇത് ആവശ്യമായിരിക്കും “
7. ചാണക്യന്റെ അവസാനം
ചന്ദ്രഗുപത മൌര്യനെ വളരെ ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ തന്നെ ചാണക്യന് അറിയാമായിരുന്നു., ആ കുട്ടിയില്‍ അസാ മാന്യ നേത്രുത്വ പാടവവും പ്രതിഭയും അദ്ദേഹം കണ്ടെത്തി. അങ്ങനെയാണ് ചാണക്യന്റെ ശ്ക്ഷണത്തില്‍ അദ്ദേഹം വലിയ ചക്രവര്‍ത്തി ആയതു. ചാണക്യന്‍ ചന്ദ്രഗുപ്തന് കൊടുത്തിരുന്ന ഭക്ഷണത്തില്‍ വളരെ കുറഞ്ഞ അളവില്‍ വിഷം കലര്‍ത്തി യിരുന്നു, കുറേശ്ശെ ചക്രവര്‍ത്തിയ്ക്ക് വിഷം കൊണ്ടു ജീവാ പായം വരാതെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി. ഒരിക്കല്‍ രാജാവ് തന്റെ സ്നേഹവായ്പ്പില്‍ തനിക്കു കിട്ടിയ ഭക്ഷണത്തിന്റെ ഒരു ഭാഗം തന്റെ പൂര്‍ണ ഗര്ഭിണി ആയിരുന്ന ധര്‍മ്മ പതിന്ക്ക് നല്‍കി. അത് അവരുടെ മരണത്തില്‍ കലാശി ച്ചു. ചാണക്യന്‍ പെട്ടെന്ന് രാജ്ഞിയുടെ വയറു കീറി പൂര്‍ണ വളര്‍ച്ചയായ കുട്ടിയെ പുറത്തെടുത്തു . ആ കുട്ടിയാണ് പിന്നീട് ബിന്ദുസാരന്‍ എന്നാ പേരില്‍ ചന്ദ്ര ഗുപ്തന്റെ പിന്ഗാമി ആയതു . എന്നാല്‍ ബിന്ദുസാരന്‍ വളര്‍ന്നപ്പോള്‍ കൊട്ടാരത്തിലെ സുബന്ദു എന്ന മന്ത്രി ചാണക്യന്‍ ആണ് ബിന്ദുസാരന്റെ അമ്മയെ കൊന്നത് എന്ന് രാജാവിനോട് പറഞ്ഞു. ഇത് കേട്ട് ബിന്ദുസാരന്‍ ചാനക്യനെ ജെയിലില്‍ ആക്കി. എന്നാല്‍ ക്രമേണ സത്യം മനസ്സിലാക്കിയ ബിന്ദുസാരന്‍ ചാനക്യനെ മോചിപ്പിച്ചു. ബിന്ദു സാരന്‍ സുബന്ധുവിനെ ശകാരിച്ചു ചാനക്യനോടു മാപ്പപെക്ഷിക്കാന്‍ പറഞ്ഞു. എന്നാല്‍ മാപ്പപേക്ഷിക്കാന്‍ എന്ന പേരില്‍ അടുത്തു ചെന്ന അയാള്‍ ചാണക്യനെ സൂത്രത്തില്‍ വധിക്കുകയാണ് ചെയ്തത്. അങ്ങനേ അസൂയ കൊണ്ടായിരുന്നു ചാണക്യന്റെ അന്ത്യം .
ചാണക്യന്റെ ചില ഉപദേശങ്ങള്‍
1. എല്ലാ സുഹൃദ് ബന്ധങ്ങള്‍ക്ക് പുറകിലും ചില വ്യക്തിതാ ല്പര്യങ്ങള്‍ ഉണ്ടാവും , സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഇല്ലാതെ സൗഹൃദം ഉണ്ടാവുകയില്ല. അത് ഒരു സത്യം ആണ്.
2. ഒരിക്കലും നിങ്ങള്‍ നിങ്ങളുടെ രഹസ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിടരുത്, അത് നാശത്തിലേക്ക് നയിക്കും .
3. സ്വാര്‍ത്ഥനായ ഒരാളെ ശരിയായ രീതിയിലേക്ക് നയിക്കാന്‍ ആത്മാമാനി ക്ക് കഴിയും, ഒരു ഭ്രാന്തനെ അവന്റെ വഴിക്ക് വിട്ടാല്‍ അവനെ നയിക്കാന്‍ കഴിയും , ബുദ്ധിമാനായ ഒരാളെ സത്യം കൊണ്ടു സ്വാധീനിക്കാന്‍ കഴിയും.
4. ഒരു ജോലി ചെയ്യാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ മൂന്നു ചോദ്യങ്ങള്‍ സ്വയം ചോദിക്കുക , ഞാന്‍ എന്ത് കൊണ്ടു ഇത് ചെയ്യുന്നു? ഇതിന്റെ ഫലം എന്തായിരിക്കും ? ഇത് വിജയമാകുമോ? ഈ മൂന്ന് ചോദ്യങ്ങക്കും തൃപ്തികരമായ ഉത്തരം കിട്ടിയാല്‍ മാത്രമേ മുന്നോട്ടു പോകാവൂ.
5. ഒരു കാര്യം ചെയ്യാന്‍ തുടങ്ങിയാല്‍ അതിന്റെ ജയ പരാജങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കരുത് , ചെയ്യാന്‍ തുടങ്ങിയ ജോലി ഇടക്ക് വച്ച് നിര്‍ത്തരുത് , പൂര്‍ത്തിയാക്കുക , നിങ്ങള്ക്ക് സന്തോഷവും തൃപ്തിയും ഉണ്ടാവും .
6. ഒരു ഭരണാധികാരിയുടെ രഹസ്യ ലക്‌ഷ്യം ജനങ്ങളുടെ നന്മ ആയിരിക്കണം , ഭരണം നേരായ രീതിയില്‍ കൊണ്ടു പോകുകയാണ് അവരുടെ കടമ, ധര്‍മ്മം. എല്ലാവരെയും തുല്യരായി കണക്കാക്കുകയാണ് ഏറ്റവും പ്രധാനം .
7. പാവപ്പെട്ട സാധാരണക്കാരന്റെ സന്തോഷം ആയിരി്‍ക്കണം ഒരു ഭരണാധികാരിയുടെ ലക്‌ഷ്യം. ഒരിക്കലും തന്റെ വ്യക്തിപരമായ സുഖ സൌകര്യങ്ങള്‍ ആവരുത് .

No comments:

Post a Comment