ഋക്‌യജുസ്സ്, സാമം, അഥര്‍വ്വം എന്നീ വേദങ്ങളില്‍ പല പ്രകാരത്തിലും ഒന്നിച്ചും വേറിട്ടും ക്ഷേത്ര ക്ഷേത്രജ്ഞതത്ത്വം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി തൈത്തിരീയോപനിഷത്തില്‍-
''തസ്മാദ്‌വാ ഏതസ്മാദ് ആത്മനഃ ആകാശഃ സംഭൂതഃ ആകാശാദ്‌വായുഃ വായോരഗ്നിഃ അഗ്നേരാപഃ അദഭ്യഃ പൃഥിവീ പൃഥിവ്യാ ഓഷധയഃ ഓഷധീഭ്യോന്നം അന്നാത് പുരുഷഃ സ വാ ഏഷ പുരുഷഃ അന്നര സമയഃ (തൈ ഉപ-ബ്രഹ്മാ) ആത്മാവില്‍നിന്ന് ആകാശം, ആകാശത്തില്‍നിന്ന് വായു, വായുവില്‍നിന് അഗ്നി, അഗ്നിയില്‍നിന്ന് വെള്ളം, വെള്ളത്തില്‍നിന്ന് പൃഥിവി (ഭൂമി) ഭൂമിയില്‍നിന്ന് സസ്യങ്ങള്‍, സസ്യങ്ങളില്‍നിന്ന് ഭക്ഷണ സാധനങ്ങള്‍, ഭക്ഷണം കഴിച്ച് ജീവിക്കുന്ന പുരുഷന്‍, അന്നരസമയനാണ്)ക്ഷേത്രജ്ഞനാണ്.
''അന്യോന്തര ആത്മാവിജ്ഞാനമയഃ'' (പരമാത്മാവ് ഈ ക്ഷേത്രജ്ഞനില്‍നിന്ന് വേറെ തന്നെ സ്ഥിതി ചെയ്യുന്ന വിജ്ഞാനമയനാണ്)-അതായത് സര്‍വ്വക്ഷേത്രങ്ങളെയും അറിയുന്ന ജ്ഞാനസ്വരൂപനായ പരമാത്മാവാണ്.
ബ്രഹ്മസൂത്രപദൈഃ ച ഗീതം
വേദവ്യാസ മഹര്‍ഷിയുടെ സ്വതന്ത്രകൃതിയാണ്-ബ്രഹ്മസൂത്രം എന്ന ഗ്രന്ഥം. ബ്രഹ്മസൂത്രം എന്ന പദത്തിന്റെ അര്‍ത്ഥം- ''ബ്രഹ്മ സൂച്യതേ''-ബ്രഹ്മത്തെ നേരിട്ട് കുറച്ച് ഗോപ്യമായി വിവരിക്കുന്നത്-എന്ന് ബ്രഹ്മസൂത്രം എന്ന വാക്കിന്റെ അര്‍ത്ഥം-വസ്തുതത്വത്തെ അറിയാന്‍ കഴിയുന്നത്'' ഏതു രീതിയിലാണ് പ്രതിപാദിച്ചിട്ടുള്ളത്? -പറയുന്നു-
ഹതുമദ്ഭിഃ വിനിശ്ചിതൈഃ
ഹേതുക്കള്‍= അര്‍ത്ഥം മനസ്സിലാക്കാനുള്ള യുക്തികള്‍. അതുവഴി അന്തിമമായ അര്‍ത്ഥം പ്രതിപാദിച്ചിട്ടുള്ളതാണ് ബ്രഹ്മസൂത്രം. അതിലും ക്ഷേത്രം, ക്ഷേത്രജ്ഞന്‍, സര്‍വ്വക്ഷേത്രങ്ങള്‍-ഇവ വിവരിക്കപ്പെട്ടിട്ടുണ്ട്. ആ വിവരണത്തിന്റെ മാതൃക കാണിക്കാം.
''ന വിയദശ്രുതേഃ'' (2-3-1)
എന്ന സൂത്രത്തില്‍ ക്ഷേത്ര സ്വര്‍ഭാവം പറയുന്നു.
''നാത്മാ അശ്രുതേഃ നിത്യത്വാച്ച താഭ്യഃ'' (2-3-17)
എന്ന സുത്രം മുതല്‍-
''ജ്ഞഃ അത ഏവ'' (2-3-18)
ക്ഷേത്രജ്ഞന്റെ- ജീവാത്മാവിന്റെ വിവരണമാണ്.
''പരാത്തു തച്ഛ്രുതേഃ'' എന്നു തുടങ്ങുന്ന സൂത്രത്തില്‍-(2-31-41)
ഭഗവാന്റെ പരമാത്മഭാവത്താല്‍ എല്ലാ ക്ഷേത്രങ്ങളും (ശരീരങ്ങളും )എല്ലാ ക്ഷേത്രജ്ഞന്മാരും (ജീവന്മാരും) നിലനില്‍ക്കുന്നു; എല്ലാം ഭഗവച്ചൈതന്യാംശങ്ങള്‍ തന്നെയാണ് എന്ന് വിവരിക്കുന്നു.
ഇങ്ങനെ ഋഷികളും വേദങ്ങളും ബ്രഹ്മസൂത്രവും വിസ്തരിച്ചു പറയുന്ന ക്ഷേത്രം ക്ഷേത്രജ്ഞന്‍-സര്‍വ്വ ക്ഷേത്രജ്ഞന്‍ മുതലായവ, ഞാന്‍ 'സമാസേന' -ചുരുക്കി പറയാം, കേട്ടോളൂ-എന്ന് ഭഗവാന്‍ പറയുന്നു.
kanapram
No comments:
Post a Comment