കരലഗ്‌നമൃഗഃകരീന്ദ്രഭങ്‌ഗോ ഘനശാര്‍ദൂലവിഖണ്ഡനോസ്തജന്തുഃ ഗിരിശോവിശദാകൃതിശ്ചചേതഃ കുഹരേ പഞ്ചമുഖോസ്തി മേ കുതോ ഭീഃ കരത്തില്‍മൃഗത്തെ(മാനിനെ) ധരിച്ചവനും കരീന്ദ്രനെ(ഗജാസുരനെ)വധിച്ചവനും ബലവാനായ പുലിയെകൊന്നവനും ജന്തുക്കളുടെയെല്ലാം സംഹാരത്തിനു കാരണമാകുന്നവനും (ജീവികള്‍ക്കുമുക്തിയേകുന്നവനും) തേജസ്സേറിയആകൃതിയോടുകൂടിയവനും അഞ്ചുമുഖങ്ങളോടുകൂടിയവനും ആയ ഗിരിശന്‍ എന്റെ മനസ്സാകുന്നഗുഹയില്‍വസിക്കുന്നതായാല്‍ എനിക്ക്‌യാതൊരുവിധത്തിലുമുള്ള ഭയംഉണ്ടാവുകയില്ല. മാനിനെ ധരിക്കുന്നവനും ആനത്തോലും പുലിത്തോലുംഉടുത്തവനും ആണു പരമേശ്വരന്‍. വനത്തിലെമൃഗങ്ങളെവധിച്ച്ഗുഹയില്‍വസിക്കുന്ന പഞ്ചാസ്യനെന്ന (സിംഹമെന്ന) പോലെയാണുചിദ്ഗുഹാവാസിയായ പഞ്ചമുഖന്‍(ശിവന്‍) എന്ന്ആചാര്യസ്വാമികള്‍സൂചിപ്പിക്കുന്നു.ഈശാനന്‍, തല്‍പുരുഷന്‍, അഘോരന്‍, വാമദേവന്‍, സദ്യോജാതന്‍ എന്നിങ്ങനെയാണു ഭഗവാന്റെ പ ഞ്ചമുഖങ്ങളുടെ നാമങ്ങള്‍.ഛന്ദഃശാഖിശിഖാന്വിതൈര്‍ദ്വിജവരൈഃസംസേവിതേശാശ്വതേ സൌഖ്യാപാദിനി ഖേദഭേദിനി സുധാസാരൈഃ ഫലൈര്‍ദ്ദീപിതേ ചേതഃപക്ഷിശിഖാമണേത്യജവൃഥാസഞ്ചാരമനൈ്യരലംനിത്യംശങ്കരപാദപദ്മയുഗളീനീഡേവിഹാരംകുരു അല്ലയോമനസ്സാകുന്ന പക്ഷിശ്രേഷ്ഠാ, നീ അവിടെയുംഇവിടെയുമെല്ലാംചുറ്റിത്തിരിയുന്നതുമതിയാക്കൂ. നിനക്കിനി അന്യരെ ആശ്രയിക്കേണ്ടകാര്യമില്ല. ഭഗവാന്‍ ശങ്കരന്റെ പാദപദ്മയുഗളങ്ങളാകുന്ന കൂട്ടില്‍ നിത്യവുംവിഹരിച്ചാലും. ഈ കൂടാവട്ടെ വേദമാകുന്ന വൃക്ഷത്തിന്റെകൊമ്പുകളില്‍(വേദാന്തത്തില്‍) വസിക്കുന്നവരായ ശ്രേഷ്ഠപക്ഷികളാല്‍(ഉത്തമ ബ്രാഹ്മണരാല്‍) എന്നുംസംസേവിക്കപ്പെടുന്നതും,ശാശ്വതവും, സൗഖ്യത്തെ ജനിപ്പിക്കുന്നതും, ഖേദത്തെ അകറ്റുന്നതും,അമൃതുപൊഴിയുന്ന ഫലങ്ങള്‍കൊണ്ട് പ്രകാശിക്കുന്നതുമാണ്. മനസ്സിനെ നാനാവഴിക്കുവിടാതെ പരമശിവപാദങ്ങളില്‍സ്ഥിരമായി വസിക്കാന്‍ അനുവദിക്കുകഎന്നുസാരം ആകീര്‍ണേ നഖരാജികാന്തിവിഭവൈരുദ്യത്സുധാവൈഭവൈ രാധൌതേപി ച പദ്മരാഗലളിതേഹംസവ്രജൈരാശ്രിതേ നിത്യം ഭക്തിവധൂഗണൈശ്ചരഹസിസ്വേച്ഛാവിഹാരംകുരു സ്ഥിത്വാ മാനസരാജഹംസഗിരിജാനാഥാങ്ഘ്രിസൌധാന്തരേ അല്ലയോ മനസ്സാകുന്ന രാജഹംസമേ, നീ നഖരാജിയുടെകാന്തിയുള്ളതും പ്രകാശിക്കുന്ന അമൃതത്തിന്റെവൈഭവത്താല്‍ പ്രശോഭിതമാക്കപ്പെട്ടതും പദ്മരാഗരത്‌നത്താല്‍ മനോഹരമാക്കപ്പെട്ടതും പരമഹംസന്‍മാരുടെ സമൂഹത്താല്‍സദാ ആശ്രയിക്കപ്പെടുന്നതുമായഗിരിജാനാഥന്റെതൃക്കാലുകളാകുന്ന സൗധത്തില്‍ നിത്യവുംസ്ഥിതിചെയ്ത് ഭക്തി മുതലായ വധൂഗണങ്ങളോടുകൂടി നീ സ്വേച്ഛയ്ക്കനുസരിച്ച്‌വിഹരിക്കുക. ..
No comments:
Post a Comment