Saturday, February 24, 2018

ഈശ്വരന്‍

പുരുഷോത്തമനായി സങ്കല്പിക്കപ്പെടുന്ന സഗുണബ്രഹ്മം ആണ് അദ്വൈതത്തിലെ ഈശ്വരന്‍. അതുകൊണ്ട് ഈശ്വരനിലും മായാംശം കലര്‍ന്നിട്ടുണ്ട്. നിര്‍വിശേഷബ്രഹ്മത്തില്‍ ബിംബത്വധര്‍മം ആരോപിക്കപ്പെടുമ്പോഴാണ് ഈ മായാംശത്തിന്റെ കലര്‍പ്പുണ്ടാകുന്നത്. ശങ്കരാചാര്യരുടെ പക്ഷത്തില്‍ യുക്തികൊണ്ട് ഈശ്വരന്റെ അസ്തിത്വം സ്ഥാപിക്കുക സാധ്യമല്ല. യുക്തിക്ക് പരമാവധി ചെയ്യാവുന്നത് ഈശ്വരന്‍ സംഭവ്യനാണ് എന്ന് തെളിയിക്കുക മാത്രമാണ്. എന്തുകൊണ്ടെന്നാല്‍ ഈശ്വരരസത്തയെക്കുറിച്ച് ഒരുവന്‍ ബോധവാനാകുന്നത് ശ്രുതിയുടെ സഹായത്താലാണ്. ശ്രുതിയില്‍ പ്രതിപാദിച്ചുകാണുന്ന ആത്മീയാനുഭൂതി മാത്രമാണ് ഈശ്വരസാക്ഷാത്കരണത്തിനുള്ള ഏകമാര്‍ഗം. ഈശ്വരന്‍ സര്‍വജ്ഞനും സര്‍വശക്തനും സര്‍വവ്യാപിയുമാണ്. സകലഗുണ സമ്പൂര്‍ണനും എല്ലാറ്റിന്റെയും അന്തര്യാമിയും ആയ അദ്ദേഹം പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം, എന്നിവയ്ക്കു കാരണഭൂതനുമാകുന്നു. പ്രപഞ്ചത്തിന്റെ നിമിത്തകാരണം മാത്രമല്ല ഉപാദാനകാരണവും ഈശ്വരന്‍ തന്നെ.

No comments:

Post a Comment