Saturday, March 31, 2018

ഗീതാ ധ്യാനം - ശ്ലോകം 6 


भीष्मद्रोणतटा जयद्रथजला गान्धारनीलोत्पला शल्यग्राहवती कृपेण वहनी कर्णेन वेलाकुला ।
अश्वत्थामविकर्णघोरमकरा दुर्योधनावर्तिनी सोत्तीर्णा खलु पाण्डवै रणनदी कैवर्तकः केशवः ॥ ६॥


ഭീഷ്മദ്രോണതടാ ജയദ്രഥജലാ ഗാന്ധാരനീലോത്പലാ
ശല്യഗ്രാഹവതീ കൃപേണ വഹനീ കര്‍ണേന വേലാകുലാ।
അശ്വത്ഥാമവികര്‍ണ്ണഘോരമകരാ ദുര്യോധനാവര്‍ത്തിനീ 
സോത്തീര്‍ണോ ഖലു പാണ്ഡവൈ രണനദീ കൈവര്‍ത്തക കേശവാ ॥


With Keshava as the helmsman, verily was crossed by the Pandavas, the battle river whose banks were Bhishma and Drona, whose water was Jayadratha, whose blue lotus was the king of Gandhara, whose crocodile was Salya, whose current was Kripa, whose billow was Karna, whose terrible alligators were Ashvattama and Vikarna, whose whirlpool was Duryodhana.


Note :

കൈവര്‍ത്തക കേശവ എന്ന് വിശേഷിപ്പിക്കുന്നതിലൂടെ കൃഷ്ണനെ ഒരു കടത്തുകാരൻ ആയി ഉപമിച്ചിരിക്കുന്നു. നദിയിലെ ഏതു പ്രതികൂല സാഹചര്യത്തിലും തന്റെ വഞ്ചിയെ കരയ്ക്കടുപ്പിക്കുന്ന അതിസമർത്ഥനായ കടത്തുകാരൻ. 

ഈ ശ്ലോകത്തിൽ മഹാഭാരത യുദ്ധത്തെ ഭയാനകമായ ഒരു നദിയോടാണ് ഉപമിച്ചിരിക്കുന്നത്. പല തരത്തിൽ ഉള്ള അപകടങ്ങൾ ഒളിച്ചിരിക്കുന്ന ആ നദിയുടെ മറുകര പറ്റുക എന്നതായിരുന്നു പാണ്ഡവരെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി. എന്തൊക്കെയായിരുന്നു അപകടങ്ങൾ ? എപ്രകാരം ആണ് ആ രണനദി ഭയാനകമാവുന്നത് ? 

ഭീഷ്മരും ദ്രോണരും ആണ് ആ നദിയുടെ ഗതിയെ തന്നെ നിയന്ത്രിക്കുന്ന രണ്ടു തീരങ്ങൾ. ആ നദിയിലെ ജലം എന്നത് സിന്ധു രാജാവായ ജയദ്രഥൻ ആണ്. ഭീഷ്മരും ദ്രോണരും കഴിഞ്ഞാൽ പാണ്ഡവർക്ക് തരണം ചെയ്യാനുള്ള മൂന്നാമത്തെ വ്യക്തി ആയ ജയദ്രഥൻ ആഴം അളക്കാനാവാത്ത നദീജലം പോലെ അപകടകാരി ആണെന്ന് സാരം. ഗാന്ധാര രാജാവ് സുബലനും രാജകുമാരനായ ശകുനിയും നദിയിലെ നീലാമ്പൽ പോലെ നിർദോഷം എന്ന് തോന്നുമെങ്കിൽപോലും അപകടകാരിയായ കെണിക്ക് തുല്യമാണ്. 

മുതലയെപോലെ അപകടകാരിയായ ശല്യർ മാദ്രദേശത്തെ രാജാവായിട്ടും ശത്രുപക്ഷത്തു ചേർന്ന് പാണ്ഡവർക്ക് ഭീഷണി ആകുന്നു. അസ്ത്ര ശസ്ത്ര വിദഗ്ദ്ധനായ കൃപാചാര്യർ ആ നദിയിലെ ശക്തമായ ഒരു അടിയൊഴുക്കിന് സമമാണ്. നദിയിലെ ഭയാനകമായ ഓളങ്ങൾ ആകുന്നു കർണൻ. ദ്രോണപുത്രൻ ആയ അശ്വത്ഥാമാവും ദുര്യോധനസോദരനായ വികർണനും നരഭോജികളായ ഘോര മത്സ്യങ്ങൾക്ക് തുല്യമാകുന്നു. നദിയിലൂടെ സഞ്ചരിക്കുന്ന എന്തിനെയും വലിച്ചെടുക്കാൻ കഴിവുള്ള നദീ മധ്യത്തിലെ ഭീകരമായ ചുഴി തന്നെയാണ് ദുര്യോധനൻ.

അപ്രകാരമുള്ള ഒരു നദിയിലൂടെ തങ്ങളുടെ ദുർബലമായ വഞ്ചിയിൽ സഞ്ചരിച്ചു പാണ്ഡവർ മറുകര കാണണമെങ്കിൽ ആ വഞ്ചിയുടെ അമരക്കാരൻ സാക്ഷാൽ ഭഗവാൻ അല്ലാതെ മറ്റാര് ?

പാണ്ഡവർക്കു കടക്കാനുള്ള നദി യുദ്ധം ആയിരുന്നു എങ്കിൽ ഈ പ്രപഞ്ചത്തിലെ അല്പപ്രാണികൾ ആയ നമുക്ക് ഓരോരുത്തർക്കും പല വെല്ലുവിളികളും അപകടങ്ങളുമാകുന്ന ബഹു വിധ നദികളെ തരണം ചെയ്യേണ്ടതായിട്ടുണ്ടാവും. അങ്ങനെയുള്ള സന്ദർഭങ്ങളിൽ നാമും ആ ശ്രീകൃഷ്ണ പരമാത്മാവിങ്കൽ സ്വയം അർപ്പിച്ചാൽ പാണ്ഡവരെ എപ്രകാരം കരയ്‌ക്കെത്തിച്ചുവോ, അപ്രകാരം തന്നെ നമ്മുടെ രക്ഷക്കു വേണ്ടിയും ഭഗവാൻ സ്വയം അമരക്കാരൻ ആകുന്നതായിരിക്കും.

🌺വൈഷ്ണവം🌺

This is the combined venture of a group of friends for spreading Bhagavat Gita to maximum number of people including children. Join hands and feel free to forward to as many beautiful souls. 

🙏🏻 Om Namo Bhagavate Vasudevaya 

No comments:

Post a Comment