Saturday, March 31, 2018

ആസാമിലെ ഒരു ഹൈന്ദവ ക്ഷേത്രവും തീർഥാടനകേന്ദ്രവുമാണ് കാമാഖ്യദേവി ക്ഷേത്രം. ആസാമിലെ ഒരു നഗരമായ ഗുവഹാത്തിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽ എന്ന കുന്നിൻ മുകളിലാണ് ഈ ക്ഷേത്രമന്ദിരം സ്ഥിതി ചെയ്യുന്നത്. പ്രാചീനമായ 51 ശക്തി പീഠങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഈ ക്ഷേത്ര സമുച്ഛയത്തിൽ പ്രധാന ഭഗവതിയെ കൂടാതെ പത്ത് ദേവീ സ്ഥാനങ്ങൽ കൂടി സങ്കൽപ്പിക്കപ്പെടുന്നു.*
*അവ ദശമഹാവിദ്യമാരായ മഹാകാളി, താരാദേവി, ഭുവനേശ്വരി, ബഗളാമുഖി, ഷോഡശി, ചിന്നമസ്ത, തൃപുര സുന്ദരി, ധൂമാവതി, മാതംഗി, കമല (മഹാലക്ഷ്മി) എന്നിവയുടേതാണ്. ആദിശക്തി (ദുർഗ്ഗ) മാതാവിന്റെ പത്തു പ്രധാന താന്ത്രിക രൂപങ്ങൾ ആണിവ. തൃപുര സുന്ദരി, മാതംഗി, കമല എന്നിവ പ്രധാന ക്ഷേത്രത്തിലും മറ്റുള്ളവ വേറേ ക്ഷേത്രങ്ങളിലും ആരാധിക്കപ്പെടുന്നു. ഈ ഇടത്തരം ക്ഷേത്രമന്ദിരത്തിൽ ഒരു ചെറിയ ഗുഹക്കുള്ളിലായി കൽഫലകത്തിൽ കൊത്തിവച്ചിരിക്കുന്ന സതീദേവിയുടെ യോനിയാണ് ഇവിടുത്തെ പ്രതിഷ്ഠ.*
*ദക്ഷയാഗസമയത്ത് ജീവത്യാഗം ചെയ്ത സതീദേവിയുടെ ശരീരം മഹാവിഷ്ണുവിന്റെ സുദർശന ചക്രപ്രയോഗത്താൽ 108 കഷണങ്ങൾ ആയി ചിതറിയപ്പോൾ യോനീഭാഗം വീണ ഭാഗമാണിതെന്ന് വിശ്വാസം. ആദിശക്തിയുടെ പ്രതാപരുദ്രയായ ഭഗവതീ സങ്കല്പമാണ്*
*"കാമാഖ്യാദേവി". ഒമ്പത് യോനീരൂപങ്ങളുടെ മദ്ധ്യത്തിലായി ഒരു യോനീരൂപത്തിലാണ് ശ്രീചക്രം നിരൂപിക്കുന്നത്. താന്ത്രികാരാധനയുടെ ഒരു കേന്ദ്രമായും കാമഖ്യ ക്ഷേത്രം പരിഗണിക്കപ്പെടുന്നു.*
*ദേവിയെ പ്രീതിപ്പെടുത്താനായി ആൺമൃഗങ്ങളെ ഇവിടെ ബലി നൽകുന്നു. പെൺമൃഗങ്ങളെ ബലികഴിക്കുന്നത് നിഷിദ്ധമാണ്. ആണാടിനെ നിത്യവും ഇവിടെ ബലിയർപ്പിക്കുന്നു. പൂജക്കുള്ള ദ്രവ്യങ്ങളായി ചുവന്ന പൂക്കൾ, ചുവന്ന തുണിക്കഷണങ്ങൾ, ചുവന്ന ചാന്ത് എന്നിവയാണ് അർപ്പിക്കുന്നത്.*
*ദക്ഷിണേന്ത്യയിലാണ് പരാശക്തിയുടെ കാമാതുരയും, ശക്തിസ്വരൂപിണിയും, രക്താർത്തയും, രൗദ്രവുമായ കാളീ സങ്കല്പം ജന്മം കൊണ്ടതെന്നു കരുതപ്പെടുന്നു. എന്നാൽ അത് യോനീപൂജയായി രൂപാന്തരണം സംഭവിച്ചതും ദേശവ്യാപകമായി പ്രചരിച്ചതും ഈ ക്ഷേത്രത്തിൽ വെച്ചാണെന്നാണ് പൊതുവായ വിശ്വാസം. സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിലാണ് ശാക്തേയർ കാളിയെ ആരാധിച്ചതെങ്കിലും പിന്നീടത് ശ്രീ പാർവതിയുടെ പര്യായമായി തീരുകയായിരുന്നു.*
*അമ്പുബാച്ചി മേളയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഈ വേളയിൽ ആസാമിൽ വിശ്വാസികൾ വ്രതം അനുഷ്ഠിക്കുന്നു. ഈ ദിനങ്ങളിൽ കാമാഖ്യ രജസ്വലയാകുമെന്ന വിശ്വാസത്താൽ ക്ഷേത്രത്തിന്റെ വാതിലുകൾ അടയ്ക്കും. പൂജകളൊന്നും നടത്തില്ല. ഈ സമയത്ത് ക്ഷേത്രത്തിന്റെ പരിസരത്ത് വൻ ആഘോഷം സംഘടിപ്പിക്കുകയും നാടിന്റെ നാനാദിക്കുകളിൽ നിന്നും വിശ്വാസികൾ നീലാചലിൽ എത്തിച്ചേരുകയും ചെയ്യുന്നു. നാലാം ദിവസമാണ് ക്ഷേത്രത്തിന്റെ വാതിലുകൾ തുറക്കുന്നത്. അന്നേ ദിവസം പതിവു പൂജകൾ ആരംഭിക്കുന്നു. പിന്നീട് കാർമ്മികൻ നൽകുന്നു ചുവന്ന തുണിയുടെ കഷണങ്ങളുമായാണ് ഭക്തർ മടങ്ങുന്നത്. കാമാഖ്യയുടെ ആർത്തവരക്തം പുരണ്ടതെന്നു കരുതുന്ന ആ തുണിക്കഷണം അഭിവൃദ്ധിയുടെ വാഗ്ദാനമായി തീർഥാടകർ വിശ്വസിക്കുന്നു.*
*വളരെ ഏറെ നിഗൂഢതകൾ ഉള്ള ഒരു ക്ഷേത്രമാണ് കാമാഖ്യ. അതിനാൽ തന്നെ യഥാർത്ഥ ഭാവം എന്താണന്നു പലപ്പോഴും അവ്യക്തം തന്നെ ചില ആൾക്കാർക്കു അവിടെ കാളിയാണ് എന്ന് പറയുന്നു ചില ആൾകാർ താര ആണെന്നും അതല്ല ഷോഡശി ആണെന്നും വാദം ഉണ്ട്.*
*രുദ്രയാമാള പൂർവ ഭാഗം. കാമാഖ്യ തന്ത്ര .. വൈഷ്ണവി തന്ത്ര എന്നിവ . ഇതിൽ അഞ്ചു ഭാവങ്ങളിൽ (ഗുപതമായ ഒരു മുഖം കൂടെ ഉണ്ട്) ആണ് കാമാഖ്യ ദേവി നില കൊള്ളുന്നത് അത് പഞ്ച രുദ്രന്മാർ സമേതമായി. കാമാഖ്യ, കാമേശ്വരി, ത്രിപുര, ശാരദ, മഹോത്സാഹ എന്നിങ്ങനെ ഉള്ള ഭാവങ്ങൾ അഞ്ചു രുദ്രന്മാരോട് കൂടി നില കൊള്ളുന്നു. വാമദേവൻ, സദ്യോജാതൻ, തത്പുരുഷൻ, അഘോരൻ, ഈശാനൻ എന്നിങ്ങനെ ആകുന്നു.* *ഈ അഞ്ചു ദേവി ഭാവവും ശ്രീ വിദ്യാ അധിഷ്ഠനാ ദേവതയാകുന്നു. കാരണം അവിടുത്തെ മൂല മന്ത്രത്തിലെ ബീജം അഞ്ചു കാമേശ്വരി ബീജം ചേർന്നാണ് ഉണ്ടായത്അതാകുന്നു അഞ്ചു ദേവി ഭാവം മാത്രമല്ല കാമാഖ്യ ഗായത്രി ഒന്ന് നോക്കാം.*
*"കാമാഖ്യായൈ വിദ്‌മഹേ കാമേശ്വര്യയ് ധീമഹി തന്നോ മഹാ ദേവി പ്രചോദയാത് എന്നാണ്. (രുദ്രയാമാള പൂർവ ഭാഗ സർവ്വ ദേവത ഉല്ലാസ )*
*ഇനി മറ്റൊരു പ്രമാണം നോക്കാം ..*
*"സിംഹോപരി സ്ഥിതം പദ്മം*
*രക്തം തസ്യോർധ്വക: ശിവ:*
*തസ്യോപരി മഹാ മായ*
*വരദാഭയ ദായിനി "*
*(വൈഷ്ണവി തന്ത്ര )*
*സിംഹത്തിനു മുകളിൽ കിടക്കുന്ന ശിവനുടെ നാഭിയിൽനിന്ന് ഒരു താമര വളർന്നു ആ താമരയുടെ നടുവിൽ വിരാജിക്കുന്ന ദേവി വരാഭയമുദ്ര പിടിച്ചിരിക്കുന്നു.*
*ഇനി അടുത്ത പ്രമാണം*
*കാമാഖ്യ സ്തോത്രം*
*"ജയ കാമേശി ചാമുണ്ഡേ ജയ ഭൂതപഹാരിണി*
*ജയാ സർവ്വഗത ദേവി കാമേശ്വരി നമസ്തുതേ ..*
*(യോനി തന്ത്രം ..)*
*എന്ന് കാമേശ്വരിയെ പ്രകീർത്തിക്കുന്നു*
*മറ്റൊന്ന് ബ്രിഹസ്പതി ഋഷി ആയി വരുന്ന കാമാഖ്യ കാമേശ്വരി മന്ത്രം രുദ്രയാമാളത്തിൽ പറയുന്നുണ്ട്*
*കൂടാതെ തന്ത്രത്തിൽ അതി നിഗൂഢമായി കൊടുക്കാറുള്ള സൗഭാഗ്യ അർച്ചന കാമാഖ്യ ദേവിക്കു ഷോഡശി മന്ത്രത്താൽ ആകുന്നു പൊതുവെ ബലിയും മറ്റും കാണുന്നത് കൊണ്ട് കാളിയെന്ന ഭാവത്തിലായിരുന്നു കണ്ടു പോന്നത്. എന്നാൽ പൂർണ്ണമായും കാമേശ്വരി ആകുന്ന ഷോഡശി ആകുന്നു കാമാഖ്യയിൽ...*
*ശബരിമല ഉൾപ്പെടെയുള്ള ദേവാലയങ്ങളിലെ സ്ത്രീപ്രവേശനത്തെപ്പറ്റി ചർച്ചകൾ നടക്കുന്ന കാലത്താണ് ഒരു ദേവതയുടെ ആർത്തവ ദിനങ്ങൾ ആഘോഷിക്കുന്നത് എന്നത് പ്രധാനമാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ആഘോഷങ്ങളിലൊന്നായി കാമാഖ്യയും മാറേണ്ടതുണ്ട്. എണ്ണിയാലൊടുങ്ങാത്ത സ്ത്രീകൾ ശരീരത്തിന്റെ പേരിൽ അപമാനിക്കപ്പെടുന്ന ഇന്ത്യയുടെ മറ്റൊരു അരികിൽ അവൾ അതേ ശരീരത്തിന്റെ, ശക്തിയുടെ അടയാളമായി ആരാധിക്കപ്പെടുന്നു.*
*മുസ്ലിം അധിനിവേശത്തെത്തുടര്‍ന്ന് ശിഥിലമാക്കപ്പെട്ടതായി പറയപ്പെടുന്ന കാമാഖ്യക്ഷേത്രം ഇന്ന് കാണുന്ന രീതിയില്‍ പുതുക്കിപ്പണിതത് എ.ഡി. 1665-ല്‍ കച്ച് ബീഹാര്‍രാജവംശത്തില്‍പ്പെട്ട നരനാരായണനാണ്.*
*ദേവിയുടെ ആര്‍ത്തവദിനത്തിലാണ് പ്രശസ്തമായ അംബൂബാച്ചി മേള. സന്ധ്യാപൂജയുടെ കാലത്ത് അടച്ചിട്ട മന്ദിരത്തിനകത്ത് കാമാഖ്യ നഗ്നയായി നൃത്തം ചവിട്ടുമെന്നാണ് നിനവ്.*
*ഇതേ രാജവംശത്തില്‍പ്പെട്ട ഒരു രാജാവിന് ദേവിയുടെ നഗ്നനൃത്തം കാണുവാന്‍ മോഹം തോന്നി. കെന്തുകാലായി എന്ന പുരോഹിതന്‍ ക്ഷേത്രഭിത്തിയിലെ ഒരു ദ്വാരത്തില്‍ക്കൂടി ഒളിഞ്ഞുനോക്കിക്കൊള്ളുവാന്‍ രാജാവിനെ ഉപദേശിച്ചു. രാജാവിന്‍റെ മിഴികള്‍ നൃത്തംചെയ്യുന്ന കാമാഖ്യയുടെ കണ്ണുകളുമായിടഞ്ഞു.*
*ഗൂഢാലോചനയറിഞ്ഞ ദേവി കുപിതയായി പുരോഹിതന്‍റെ തല പിച്ചിച്ചീന്തി. രാജാവും സന്തതിപരമ്പരകളും തന്റെ കുന്നിനുനേരെപോലും നോക്കാന്‍ പാടില്ലെന്നു കല്പിച്ചു. ഈ കല്പന ഇപ്പോഴും അനുസരിക്കപ്പെടുന്നു. കച്ച്-ബീഹാര്‍ രാജവംശത്തില്‍പ്പെട്ടവരാരെങ്കിലും നീലാചലത്തിനരികെക്കൂടി കടന്നുപോവുമ്പോള്‍ ഇന്നും കുടകൊണ്ട് സ്വയം മറച്ചുപിടിക്കുന്നു.*
*കാമാഖ്യയിലെത്താൻ ഗുവാഹത്തിയി റെയിൽവേ സ്റ്റേഷനിൽനിന്ന് ആറു കിലോമീറ്ററും എയർപോർട്ടിൽനിന്ന് 20 കിലോമീറ്ററും അകലെയാണ് ഇവിടം. ഗുവഹാത്തിയിൽനിന്ന് കാറിലോ ടാക്സിയിലോ എത്താനും ബുദ്ധിമുട്ടില്ല.*
*ഈയൊരു ലേഖനം വായികുമ്പോൾ പലർക്കും മനസ്സിൽ തോന്നുന്നത് ഇങ്ങനെയും ഒരു ദൈവ സങ്കല്പമോ? പരിഷ്കൃത ജനവിഭാഗം എന്ന് സ്വയം പറഞ്ഞുനടക്കുന്ന നമ്മെ ആരൊക്കെയോ കാലങ്ങളായി പറഞ്ഞു പഠിപ്പിച്ചത് സ്ത്രീ പുരുഷ ലൈംഗിക അവയവങ്ങൾ അശ്ലീലതയുടെ മൂർത്തീഭാവം എന്നാണ്.*
*അതുകൊണ്ടുതന്നെയാണ് പലരും ദേഷ്യം വരുമ്പോൾ മാതാപിതാക്കൻമാരുടെ ഈ അവയവങ്ങളെ തന്നെ തെറി ആയി ഉപയോഗിക്കുന്നത്. നാമെല്ലാം മനഃപൂർവം മറക്കുന്നു ഒരു കാര്യം, ഈ ഭൂമിയിൽ സ്വാഭാവിക രീതിയിൽ ജനിക്കുന്ന ഓരോ കുഞ്ഞു ആദ്യം സ്പർശിക്കുന്നത് സ്വമാതാവിന്റെ യോനിയും ആദ്യമായി നുണയുന്നത് മാതാവിൻറെ മാറിടവും ആണ്... ഒരു കുഞ്ഞിന് ജന്മം നൽകുമ്പോള്ളും മുലയൂട്ടുമ്പോള്ളും മാത്രം മഹത്വവൽക്കരിക്കപ്പെടുകയും അല്ലാത്ത സമയങ്ങളിൽ അതൊരു ഭോഗവസ്തു മാത്രമായി കാണുന്ന ഇന്നത്തെ പരിഷ്കൃത ജനവിഭാഗം എത്ര അതപതിച്ചതാണ്...*
*ഒരു സ്ത്രിയുടെ ലൈംഗിക അവയവം കാമ പൂർത്തീകരണത്തിൽ ഉപരി ഭക്തിയുടെയും ദൈവികതയുടെയും കീഴിൽ കൊണ്ടു വരുമ്പോൾ എല്ലാ സ്ത്രീകളെയും നാം അറിയാതെ തന്നെ ആദരിക്കാനും ബഹുമാനിക്കാനും പഠിക്കും. നമ്മുടെ സംസ്കാരം തന്നെ നമ്മെ പഠിപ്പിക്കുന്നത് ഭാര്യ ഒഴിച്ചു മറ്റെല്ലാ സ്ത്രീകളെയും മാതൃസ്ഥാനത്ത് കാണാനാണ്. ഭാര്യ ഒഴിച്ചു മറ്റെല്ലാ സ്ത്രീകളെയും വിളിക്കുമ്പോൾ നാം അവരുടെ സ്ഥാനത്തിന്റെ കൂടെ അമ്മയുടെ സ്ഥാനം കൂടി നൽകുന്നത്.*
*ഉദ:- വലിയമ്മ, ചെറിയമ്മ, ജ്യേഷ്ഠത്തിഅമ്മ, ഇളയഅമ്മ, മൂത്തഅമ്മ, അച്ഛമ്മ, അമ്മമ്മ... ഇങ്ങനെ വിളിക്കുമ്പോൾ നാം നമ്മുടെ മാതാവിൻറെ ഒരംശം അവരിലും കാണുന്നു...* *ഇതുമാറി ചേച്ചിയും Auntyയും ആയപ്പോൾ വാക്കിലെ സ്ഥാനം നഷ്ടപ്പെടുകയും മനസ്സ് അകലുകയും ചെയ്തു..

No comments:

Post a Comment