അഷ്ടപദിയും ഗീതാഗോവിന്ദവും ചിലപ്പോഴൊക്കെ ജനങ്ങളെ ആശയക്കുഴപ്പത്തിൽ കൊണ്ടെത്തിയ്ക്കാറുണ്ട്. ഇവ രണ്ടും ഒന്നാണോ?
അല്ല, അഷ്ടപദികൾ ഗീതാഗോവിന്ദത്തിന്റെ കാതലായ ഭാഗം മാത്രമാണ്. എട്ടു പദങ്ങൾ(വരികൾ) വീതമുള്ള 24 ഗീതങ്ങളും (അഷ്ടപദികൾ) ഗീതഗോവിന്ദത്തിലുണ്ട്. എന്നാൽ ഒന്നാമത്തെ അഷ്ടപദിയിൽ 11 പദങ്ങളും പത്താം അഷ്ടപദിയിൽ 5 പദങ്ങളുമാണുള്ളത്. ബാക്കിയുള്ള എല്ലാ അഷ്ടപദികളിലും എട്ട് പദങ്ങൾ വീതമുണ്ട്. വൃത്ത നിബദ്ധങ്ങളായ ഈ ഗീതങ്ങൾ അഥവാ അഷ്ടപദികൾ പാടേണ്ടുന്ന രാഗങ്ങളെക്കുറിച്ചും ഇതിൽ പറയുന്നുണ്ട്.
ഗീതാഗോവിന്ദത്തിൽ 12 സർഗങ്ങളാണുള്ളത്. പന്ത്രണ്ടു സർഗങ്ങൾക്കും ഉചിതമായ ശീർഷകങ്ങൾ കൊടുത്തിട്ടുണ്ട്. ഇത് കഥാ സന്ദർഭത്തിന് ചേരും വിധമാണ്. അവ
1 സർഗ്ഗം ഒന്ന് :സാമോദ ദാമോദരം
2 സർഗ്ഗം രണ്ട് :അക്ളേശകേശവം
3 സർഗ്ഗം മൂന്ന് :മുഗ്ധമധുസൂദനം
4 സർഗ്ഗം നാല് :സ്നിഗ്ധമധുസൂദനം
5 സർഗ്ഗം അഞ്ച് :സാകാംക്ഷ പുണ്ഡരീകാക്ഷം
6 സർഗ്ഗം ആറ് :സോത്കണ്ഠവൈകുണ്ഠം
7 സർഗ്ഗം ഏഴ് :നാഗരികനാരായണം
8 സർഗ്ഗം എട്ട് :വിലക്ഷ്യലക്ഷ്മീപതി
9 സർഗ്ഗം ഒൻപത് :മുഗ്ധഗോവിന്ദം
10 സർഗ്ഗം പത്ത് :ചതുരചതുർഭുജം
11 സർഗ്ഗം പതിനൊന്ന് :സാനന്ദഗോവിന്ദം
12 സർഗ്ഗം പന്ത്രണ്ട് :സുപ്രീതപീതാംബരം
ഈ സർഗ്ഗങ്ങളെ 24 പ്രബന്ധങ്ങളായി തിരിച്ചിരിയ്ക്കുന്നു. ഓരോ സർഗ്ഗത്തിലും ഒന്നോ അതിൽ കൂടുതലോ പ്രബന്ധങ്ങൾ ഉണ്ട്. പ്രബന്ധം എന്ന വാക്ക് തന്നെ ഗവേഷണത്തിന്റെ പരിസമാപ്തിയിൽ ഫലം പ്രസിദ്ധീകരിയ്ക്കുന്ന രേഖ ആണല്ലോ? അതിനാൽ കൃഷ്ണരാധമാരുടെ പ്രണയത്തെ പറ്റിയുള്ള വിശദഗവേഷണത്തിന്റെ ലിഖിതഫലം എന്ന് ഇതിനെ വിളിയ്ക്കാം.
ഓരോ പ്രബധത്തിലും ഓരോ അഷ്ടപദികൾ ഉണ്ട്. അഷ്ടപദികൾ പൊതുവേ രാധയുടെ മനോഗതം, കൃഷ്ണന്റെ മനോഗതം, രാധയുടെ വാക്കുകൾ, രാധയുടേയോ, കൃഷ്ണന്റേയോ സന്ദേശ വാഹകരായി വരുന്ന ഗോപികമാരുടെ വാക്കുകൾ എന്നിവയാണ്.
എന്നാൽ ഇതാരാണു പറയുന്നത്?
ഏത് സഹചര്യത്തിലാണു പറയുന്നത്?
പിന്നീടെന്ത് നടക്കുന്നു?
ഇവയൊക്കെ 93 ശ്ലോകങ്ങളിലായി ഉൾക്കൊള്ളിച്ചിരിയ്ക്കുന്നു. അങ്ങനെ 24 അഷ്ടപദികളും 93 ശ്ലോകങ്ങളും ചേർന്നതാണ് ഗീതാഗോവിന്ദം.
എന്നാൽ ഇതാരാണു പറയുന്നത്?
ഏത് സഹചര്യത്തിലാണു പറയുന്നത്?
പിന്നീടെന്ത് നടക്കുന്നു?
ഇവയൊക്കെ 93 ശ്ലോകങ്ങളിലായി ഉൾക്കൊള്ളിച്ചിരിയ്ക്കുന്നു. അങ്ങനെ 24 അഷ്ടപദികളും 93 ശ്ലോകങ്ങളും ചേർന്നതാണ് ഗീതാഗോവിന്ദം.
20 രാഗങ്ങളിലും, താളങ്ങളിലുമാണ് അഷ്ടപദികൾ ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്. ഇവ വിശദമായി ഈ ബ്ലോഗിലെ ഓരോ പോസ്റ്റുകളിലായി നമുക്ക് ആസ്വദിയ്ക്കാം.
No comments:
Post a Comment