Wednesday, March 21, 2018

ഭൗതിക അസ്തിത്വമെന്ന അവിദ്യയില്‍ നിന്ന് മാനവസമുദായത്തെ മോചിപ്പിക്കുകയാണ് ഭഗവദ്ഗീതയുടെ ലക്ഷ്യം. അര്‍ജുനന് കുരുക്ഷേത്രത്തിൽ യുദ്ധം ചെയ്യേണ്ടിവന്നപ്പോൾ ഉണ്ടായതു പോലുള്ള വിഷമതകള്‍ ഓരോരുത്തര്‍ക്കും പല വിധത്തിൽ അനുഭവപ്പെടുന്നുണ്ട്. അര്‍ജുനൻ ഭഗവാന് ആത്മസമര്‍പ്പണംചെയ്തു. ഭഗവദ്ഗീത അതിന് ശേഷമാണ് ഉപദേശിക്കപ്പെട്ടത്. ഭൗതിക അസ്തിത്വംമൂലം അര്‍ജുനൻ മാത്രമല്ല, നാം എല്ലാവരും തന്നെ ഉത്ക്കണ്ഠാ പൂര്‍ണ്ണരാണ്. അസ്തിത്വരാഹിത്യത്തിന്‍റെ അന്തരീക്ഷത്തിലാണ് നമ്മുടെ അസ്തിത്വം തന്നെ. വാസ്തവത്തില്‍ അസ്തിത്വരാഹിത്യത്തിന്‍റെ ഭീഷണിക്ക് വശംവദരാകേണ്ടവരല്ല നമ്മള്‍. നമ്മുടെ അസ്തിത്വം സനാതനമത്രേ. എങ്കിലും എങ്ങനെയോ നാം അസത്തിലേയ്ക്ക് പ്രക്ഷിപ്തരാകുന്നു. 'അസത്' എന്നാല്‍ അസ്തിത്വമില്ലാത്തത് എന്നര്‍ത്ഥം.
      ക്ലേശിക്കുന്ന നിരവധി മനുഷ്യരില്‍ കുറച്ചുപേരെങ്കിലും തങ്ങളുടെ സ്ഥിതിയെക്കുറിച്ച് അതായത് തങ്ങളാരാണ്, എന്തുകൊണ്ട് ഈ മോശമായ നിലയിലെത്തി എന്നു തുടങ്ങിയവയെക്കുറിച്ച് ശരിക്കും അന്വേഷിക്കുന്നു. തന്‍റെ യാതനകളെക്കുറിച്ച് ചോദ്യം ചെയ്യുന്ന ഒരു നിലയിലേക്ക് ഉയരാത്ത, തനിക്ക് ദുഃഖം വേണ്ടായെന്നും എല്ലാ ദുഃഖങ്ങള്‍ക്കും പരിഹാരമാണ് വേണ്ടതെന്നും ബോധ്യമാകാത്ത ഒരാളെ ഒരു പൂര്‍ണ്ണ മനുഷ്യനെന്ന് കണക്കാക്കാന്‍ വയ്യ. ഇപ്രകാരമുള്ള അന്വേഷണം മനസ്സിലുണരുമ്പോഴാണ് മനുഷ്യത്വം തുടങ്ങുന്നതു തന്നെ. ഈ അന്വേഷണത്തെ ബ്രഹ്മജിജ്ഞാസ എന്നാണ് ബ്രഹ്മ സൂത്രത്തില്‍ വിളിക്കുന്നത്. (അഥാതോ ബ്രഹ്മജിജ്ഞാസ) നിരപേക്ഷ തത്ത്വത്തിന്‍റെ സ്വഭാവത്തെക്കുറിച്ച് അന്വേഷിക്കാത്ത മനുഷ്യന്‍റെ എല്ലാ പ്രവൃത്തികളും പരാജയമായിത്തന്നെ ഗണിക്കാം. അതുകൊണ്ട് തങ്ങളെന്തുകൊണ്ട് യാതനകളനുഭവിക്കുന്നുവെന്നും എവിടെ നിന്ന് വന്നുവെന്നും എവിടേയ്ക്കാണ് മരണത്തിനു ശേഷം പോവുകയെന്നും അന്വേഷിക്കാന്‍ തുടങ്ങുന്നവരാണ് ഭഗവദ്ഗീതാപഠനത്തിനുള്ള ശരിയായ വിദ്യാര്‍ത്ഥികള്‍. ആത്മാര്‍ത്ഥതയുള്ള ഒരു വിദ്യാര്‍ത്ഥിക്ക് പരമ ദിവ്യോത്തമപുരുഷനോട് അചഞ്ചലമായ ആദരവ് ഉണ്ടായിരിക്കണം. അര്‍ജുനൻ അങ്ങനെയുള്ള ഒരു വിദ്യാര്‍ത്ഥിയായിരുന്നു....vedabase

No comments:

Post a Comment