Tuesday, March 13, 2018

സാധനാസിദ്ധന്മാര്‍, കൃപാസിദ്ധന്മാര്‍ എന്ന് രണ്ടു തരം സിദ്ധന്മാരുണ്ട്. ചിലര്‍ വളരെ കഷ്ടപ്പെട്ട് വയലില്‍ വെള്ളം തേകുന്നു; തേകിയാലേ കൃഷി ചെയ്യാനൊക്കൂ. ചിലര്‍ക്ക് വെള്ളം തേകേണ്ട ആവശ്യമില്ല. മഴകൊണ്ട് വേണ്ട വെള്ളം കിട്ടുന്നു. കഷ്ടപ്പെട്ട് വെള്ളം കോരേണ്ടതില്ല. ഈ മായയുടെ കൈയില്‍നിന്നും ഒഴിഞ്ഞുമാറണമെന്നുണ്ടെങ്കില്‍ കഷ്ടപ്പെട്ടു സാധനയനുഷ്ഠിക്കണം. കൃപാസിദ്ധര്‍ക്കു കഷ്ടപ്പെടേണ്ടതായിട്ടില്ല. അവര്‍ പക്ഷേ കുറവാണ്. പിന്നെ നിത്യസിദ്ധന്മാരുണ്ട്. അവര്‍ക്ക് ഓരോ ജന്മത്തിലും ജന്മനാതന്നെ ജ്ഞാനവും ചൈതന്യവും ഉണ്ട്. മുഖം അടഞ്ഞുകിടക്കുന്ന ഉറവപോലെയാണവര്‍. മേസ്ത്രി അതുമിതും നീക്കുന്നതിനിടയ്ക്ക് ഉറവ തുറന്നുകൊടുക്കുന്നു; ഝര്‍ഝറേന്ന് വെള്ളം പുറത്തുവരുന്നു. നിത്യലിദ്ധന്മാരുടെ പ്രഥമാനുരാഗം കാണുമ്പോള്‍ ആളുകള്‍ അമ്പരന്നു പോകുന്നു. അവര്‍ പറയുന്നു: 'ഇത്ര ഭക്തിയും വൈരാഗ്യവും പ്രേമവും എവിടെയായിരുന്നു?'

No comments:

Post a Comment