സച്ചിദാനന്ദമാകുന്ന ആത്മസ്വരൂപത്തിൽ ശ്രദ്ധ വെച്ച് ഇല്ലാത്ത പ്രബഞ്ച ദൃശ്യങ്ങളിലുള്ള മോഹം ഉപേക്ഷിച്ച് സദാ ചിത്തത്തെ ഏകാഗ്രപ്പെടുത്തി അചഞ്ചലമാക്കിയാൽ, ഉള്ളിൽ ശീതളതവന്നു നിറയുന്ന സമാധ്യനുഭവം സാധ്യമാകും. മനസ്സ് ഏകാഗ്രമാകുമ്പോൾ അനുഭവിക്കുന്ന അന്ത: ശീതളത തന്നെയാണ് 'സമാധി'. ആത്മാനുഭവത്തിന്റെ ആരംഭമായാണ് മഹാത്മാക്കൾ ഇതിനെ (സമാധ്യനുഭവത്തെ) പറയുന്നത്.ലോക വിഷയങ്ങളിലുള്ള അതിയായ ആഗ്രഹം ഉപേക്ഷിച്ച് ഹൃദയം ശുദ്ധീകരിച്ചവർക്ക് അതി ദിവ്യമായ അഖണ്ഡബോധാനുഭവം വന്നു ചേരുന്നു. ജഡം, ശുദ്ധബോധം ഇവയെ വേർതിരിച്ചു കണ്ടിട്ട് ,ജഡം ബോധത്തേയോ, ബോധം ജഡത്തേയോ പരസ്പരം കളങ്കപ്പെടുത്തുന്നില്ല എന്ന് സദാ ശാസ്ത്രീയമായി ചിന്തിച്ചറിയുന്നവരാണ് അത്മാനുഭവം നേടിയ സിദ്ധന്മാർ. സത്യാന്വേഷണത്തിന്റെ ആരംഭത്തിൽ നിലനിൽപ് -ജഡം, ബോധം എന്ന രണ്ടു ഘടകങ്ങൾ കൂടിച്ചേർന്നതാണെന്ന് ധരിക്കുന്നു. അന്വേഷണം വിജയത്തിലെത്തുന്നതോടുകൂടിശുദ്ധ ബോധം മാത്രമേ വസ്തുവായുള്ളുവെന്നും -ജഡപ്രബഞ്ചം മരുമരീചിക പോലുള്ള വെറും കാഴ്ചകളാണെന്നും തെളിയുന്നു.അന്ത:ശീതളതയുടെ രൂപത്തിലുള്ള സമാധ്യനുഭവം വർധിച്ചുവരുന്നതോടെ മനസ്സ് പരമാത്മ പദത്തിൽ എത്തിച്ചേരുന്നു. തുടർന്ന് അത് സ്വയം ഇല്ലാതായി പരമാത്മരൂപം കൈക്കൊണ്ട് അതിൽ ലയിക്കുന്നു.
"ഉള്ളം കുളുർത്തു പരമാത്മ പദത്തിലെത്തി -
ക്കൊള്ളുമ്പൊഴാ,മനമഴിഞ്ഞതിനോടു ചേരും
വെള്ളത്തിലിട്ട ലവണക്കഷണം ദ്രവിച്ച്
വെള്ളത്തിനോടു സമമായ് കലരുന്നപോലെ"
ക്കൊള്ളുമ്പൊഴാ,മനമഴിഞ്ഞതിനോടു ചേരും
വെള്ളത്തിലിട്ട ലവണക്കഷണം ദ്രവിച്ച്
വെള്ളത്തിനോടു സമമായ് കലരുന്നപോലെ"
[ വെള്ളത്തിലിടുന്ന ഉപ്പു കട്ട സ്വയം ലയിച്ച് വെള്ളത്തിനോട് ചേരുന്നതുപോലെ, മനസ്സ്, വെള്ളത്തിൽ ഉപ്പെന്ന പോലെ പൂർണ്ണമായി അലിഞ്ഞുചേർന്ന് ബ്രഹ്മരൂപം കൈക്കൊള്ളുന്നതാണ് പൂർണ്ണമായ സത്യാനുഭവം എന്ന് മഹാത്മാക്കളുടെ അനുഭവസാക്ഷ്യങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നു ]
ഗുരുകൃപയാൽ .
ഗുരുകൃപയാൽ .
No comments:
Post a Comment