Sunday, April 01, 2018

ഖുർജഫ്, എന്നു പറയുന്ന ഒരു മിസ്ററിക്

മരണം മുന്നിൽ വരുമ്പോൾ നമ്മുടെ എല്ലാ അഭിമാനവും വാനിറ്റി,പവർ അതൊക്കെ നിശ്ചയമായി പോവുകയാണ്.
പാശ്ചാത്യ ദേശത്ത് ഉണ്ടായിരുന്ന ഒരു യോഗിയാണ് ഖുർജഫ്, എന്നു പറയുന്ന ഒരു മിസ്ററിക് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാരായി കുറെ കവികളും പണ്ഡിതന്മാരും വളരെ പ്രസിദ്ധരായിട്ടുള്ള കുറെ ആളുകൾ ഉണ്ടായിരുന്നു. വലിയ എഴുത്തുകാരും ഒക്കെ റൂഡി ആർക്കിക് ഫ്ലി ഗ് ഇ തൊക്കെ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. അദ്ദേഹത്തിന്റെ ഉപദേശം കേട്ടിട്ടുള്ളവരാണ് അവരൊക്കെ. കുറെ ഒക്കെ influanced ആണ്. അതിൽ ഷോ ഡ് എന്ന് പറയുന്ന ഒരു ഫിലോസഫർ, തത്വചിന്തകൻ ഖുർജഫിനെ മാക്സിമം ഏറ്റവും അധികം എതിർത്ത ആളാണ്. ഇയാളു പറയുന്നത് മുഴുവൻ ഹമ്പക്ക് ആണ് , ഇയാള് മരണത്തെ കുറിച്ച് ചിന്തിക്കാൻ പറയുന്നു, മരണത്തിനപ്പുറത്ത് ഒരു ജീവിതം ഉണ്ടെന്നു പറയുന്നു, മരണം ഒന്നും ഇല്ലെന്ന് പറയുന്നു. ഇതൊക്കെ ആർക്കു വിശ്വസിക്കാൻ പറ്റും. ഇതൊക്കെ വെറും ബൗദ്ധികമായ ബുദ്ധിയുടെ വെറും ഒരു കല്പനകൾ മാത്രമാണ്, ജല് പനങ്ങൾ മാത്രമാണ് എന്ന് ഏറ്റവും അധികം ഖുർജ ഫിനെതിരെ പ്രതങ്ങളിൽ എഴുതിയ ആളാണ്, മാഗസിനുകളിൽ എഴുതിയ ആളാണ്. അന്ന് അദ്ദേഹം (ഷോ ഡ്) പറഞ്ഞു കഴിഞ്ഞാൽ അത് വലിയ വാക്കാണ് ഏററവും വില പിടിച്ച വാക്കാണ്, അതു കൊണ്ട് സമൂഹം സ്വീകരിക്കുന്ന ഒരു എഴുത്തുകാരനാണ് . നമ്മള് സമൂഹത്തിൽ എഴുത്തുകാരും കവികളും സാഹിത്യകാരന്മാരും ഒക്കെ ആണല്ലോ സമൂഹത്തിന്റെ നേതാക്കന്മാര് കേരളത്തിൽ പ്രത്യേ കിച്ചും. അവരുടെ ജീവിതം എത്ര വികലമായിരിക്കട്ടെ, സ്വയം അശാന്തരായിരിക്കട്ടെ, കുറച്ച് വാക്കുകളും കുറച്ച് ചിന്തിക്കാനുള്ള ശക്തിയും ഉണ്ടെങ്കിൽ എന്തെഴുതി കൂട്ടിയാലും ആളുകൾ പുറകെ കൂടിക്കോളും. ഈ തത്വചിന്തകൻ ഖുർജ ഫിനെതിരെ ഒരു പാടു ആർട്ടി ക്കൾ സ് എഴുതി പ്രചരിപ്പിച്ചു. എല്ലാം കഴിഞ്ഞിട്ട് അവസാനം അദ്ദേഹത്തിന് ഒരു എന്തോ കാൻസ റോ എന്തോ രോഗം പിടിപെട്ട് ആ സ്പത്രിയിൽ കിടക്കുകയാണ്, ശരിക്ക് ഒരു സപ്താഹം പോലെ അതായത് ഡോക്ടർമാർ പറഞ്ഞു ഏറിക്കഴിഞ്ഞാൽ ഒരാഴ്ച ജീവനോടെ ഇരിക്കും എന്നു പറഞ്ഞു. പറഞ്ഞപ്പോ വളരെ പ്രബലനായ വ്യക്തി, ശക്തനായ വ്യക്തി, ഒരു പാട് നേടിയെടുത്ത ആള് , ലോകത്തിൽ ഏറ്റവും വാക് ബലമുള്ള ആള് തന്റെ കൊട്ടാരം മുഴുവൻ ശീട്ടു കൊട്ടാരം വീഴുന്നതു പോലെ തകിടു പൊടിയായിട്ട് തന്റെ മുന്നിൽ വീഴുന്നത് കാണുകയാണ്. വല്ലാത്ത വിഷമമായി, ഡി പ്രഷനായി. എഴുന്നേൽക്കാൻ വയ്യ കട്ടിലിൽ നിന്ന് പേടിയായി താൻ നേടിയെടുത്തതൊക്കെ ഇങ്ങനെ പോവാനുള്ളതാണോ, ഇത്രേ ഉള്ളൂ, ഇവിടെ നേടിയെടുത്തതും സ്ഥാനമാനങ്ങളും ഒക്കെ തന്നെ 'ദാ ' ഇവരുന്നു പറയുന്നു ഏഴാമത്തെ ദിവസം മാക്സിമം ഏഴു ദിവസം ശരിക്കും സപ്താഹം പോലെ കഥ. അപ്പൊ ആ ഘട്ടത്തിൽ ഖുർജി ഫ് പറയുന്നത് മുഴുവൻ ഇയാളുടെ ഉള്ളിൽ ഇങ്ങനെ വരികയാണ്. എവിടേയോ കിടക്കുന്നുണ്ട് ഉള്ളില്. തന്റെ അടുത്ത് ഉള്ളവരെ വിളിച്ചിട്ട് പറഞ്ഞു ആ യോഗിയെ എനിക്ക് കാണണം. ഒന്നു ചെന്ന് വിളിച്ചോണ്ട് വരുമോ, അദ്ദേഹം എന്നെ വെറുക്കുന്നുണ്ടാവും. കാരണം അദ്ദേഹത്തിനെതിരെ ഞാൻ ധാരാളം എഴുതിയിട്ടുണ്ട്. ഒരു പക്ഷേ അദ്ദേഹം ഞാൻ വിളിച്ചാൽ വരില്ല, എങ്കിലും ഒന്നു ചെന്ന് എനിക്കു വേണ്ടി ഒന്നു പ്രാർത്ഥിക്കാ, വരാൻ പറയൂ എനിക്ക് ഇവിടുന്ന് എഴുന്നേറ്റ് പോവാൻ വയ്യ. ഇദ്ദേഹത്തിന്റെ അടുത്തുള്ളവർ ചെന്നു. ചെല്ലുമ്പോൾ അദ്ദേഹം കാത്തോണ്ടിരിക്കാർന്നൂത്രേ, എന്നെ കാണണം ന്ന് പറഞ്ഞൂല്ലേ എന്നു ചോദിച്ചു . അതേ, അങ്ങേക്ക് എങ്ങിനെ അറിഞ്ഞൂ. ഞാൻ, "I was waiting for him" അയാൾ ഓരോ ആർട്ടിക്കളും എന്നിക്കെതിരെ എഴുതുമ്പോഴും അയാൾക്ക് അവസാനം എന്നെ വേണ്ടി വരും എന്ന് എനിക്ക് അറിയാമായിരുന്നു. സംരഭ യോഗം എന്നൊന്നുണ്ടേ, വെറുക്കും തോറും വെറുക്കുന്ന ആളുടെ ഉള്ളിൽ കൂടുതൽ കൂടുതൽ ആരേ വെറുക്കുന്നുവോ അയാൾ കയറി ഇരിക്കും. അതു കൊണ്ട് അയാൾ എന്നെ എത്ര കണ്ടു വെറുക്കുന്നുവോ അത്രകണ്ട് അയാൾക്ക് എന്നെ വേണ്ടി വരും എന്നെനിക്കറിയാമായിരുന്നു. എന്നെ എപ്പോഴെങ്കിലും വിളിക്കും എന്ന് എനിക്കറിയാമായിരുന്നു. അതു കൊണ്ട് ഞാൻ തയ്യാറായിട്ട് ഇരിക്കുകയാണ് എന്നു പറഞ്ഞു. നേരെ ചെന്നു. ഈ യോഗി അകത്ത് വരുമ്പോൾ തന്നെ ആ മഹാ ബുദ്ധിശാലി, എഴുന്നേൽക്കാൻ വയ്യാതെ കിടക്കുന്ന ആള് കണ്ണീരു വിടുകയാണ്. അങ്ങു വരും എന്ന് ഞാൻ കരുതിയില്ല. അങ്ങേക്ക് എന്നോടു ദേഷ്യം ഉണ്ടാവും എന്ന് ഞാൻ വിചാരിച്ചു. അദ്ദേഹം പറഞ്ഞു എനിക്കു തന്നോടു ദേഷ്യം ഒന്നും ഇല്ല, തന്നോടാണ് ഏറ്റവും പ്രിയം. മററു പലരും ഞാൻ പറയണത് കേട്ട് രസിച്ചിട്ട് പോയവരാണ്. താനാണ് അതിനെ എതിർത്തും ചിന്തിച്ചും ഉള്ളില് വേണോ വേണ്ടോ എന്ന്, തന്റെ ഉള്ളിൽ ഇതൊക്കെ കയറിയിട്ടുണ്ട്. തനിക്ക് എന്നെ ആവശ്യമുണ്ടെന്ന് അറിയാം അതോണ്ടാണ് ഞാൻ വന്നത്. അപ്പോൾ ഇദ്ദേഹം ( ഷോ ഡ്) പറഞ്ഞു നോക്കൂ, ഞാൻ നേടിയെടുത്തത് മുഴുവൻ ഹമ്പക്ക് ആണ് എന്ന് എനിക്ക് ഇപ്പൊ മനസ്സിലായി. ഞാൻ എന്തൊക്കേയോ ചിന്തിച്ചു, എന്തൊക്കേ വിളമ്പി , എന്തൊക്കേയോ എഴുതി പ്രചരിപ്പിച്ചു ഒക്കെ പ്പോയി ഇപ്പൊ . എനിക്കു ഗതി ഉണ്ടോ? ധാരാളായിട്ടുണ്ട്. എനിക്ക് 7 ദിവസം ഇവര് സമയം തന്നിട്ടുണ്ട്. ധാരാളം മതി. പരീക്ഷിത്തിന്റെയടുത്ത് ശ്രീ ശുകൻ പറയുന്നതു പോലെ "വരം മുഹൂർത്തം ഖടേത് ശ്രേയ സേ യ തേ ഹ" 7 ദിവസം അധികാണ്. 7 ദിവസം ഒന്നും ആവശ്യം ഇല്ല ഒരു മുഹൂർത്ത നേരം മതിന്ന്. ഖുർജഫ് പറഞ്ഞു താങ്കൾ ബുദ്ധിമാനാണ്, താങ്കൾക്ക് ഏഴു ദിവസം ഒന്നും ആവശ്യം ഇല്ല. ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേട്ടാൽ മതി എന്നു പറഞ്ഞു പതുക്കെ പതുക്കെ പതുക്കെ ശരീരം, ശരീരത്തിനപ്പുറത്തുള്ള തന്റെ സത്തയെ ബോധിപ്പിക്കുകയാണ്. കഠോപനിഷത്തിലും യമൻ അവസാനം പറഞ്ഞു കൊടുക്കുന്നത് അതാണ്. ഏഴാമത്തെ ദിവസം ആകുമ്പോഴേക്കും വളരെ ശാന്തനായിട്ട് കൃതാർത്ഥനായിട്ട് കിട്ടണ്ടത് കിട്ടിയ പോലൊരു ശാന്തിയോടു കൂടെ ആ ഗുരുവിനെ നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. എനിക്ക് വളരെ സന്തോഷമായി, ഞാൻ കൃതാർത്ഥനായി. പക്ഷെ ഞാൻ എന്തൊക്കെ എഴുതി പോയല്ലോ അങ്ങേക്കെതിരെ അതൊക്കെ അവിടെ കിടക്കണ് ണ്ട്. അതൊക്കെ ഇനി യൂണിവേഴ്സിറ്റിയിൽ ഉള്ളവർ റിസർച്ച് ചെയ്യും അതില് പേപ്പറ് കൊടുക്കും അവര് ഡോക്ടറേറ്റ് വാങ്ങിക്കും. ഞാൻ തുപ്പിയ തൊക്കെ അവിടെ കിടക്കണ് ണ്ടല്ലോ, അതൊക്കെ എന്തു ചെയ്യും?
ഖുർജഫ് പറഞ്ഞു അതൊന്നും സാരമില്ല, അതും വിധിയാണ്. നിങ്ങളെ പോലെത്തന്നെ കൺഫ്യൂസ്ഡ് ആവാൻ പ്ലാരബ്ദം ഉള്ള കുറെ ആളുകൾ ലോകത്തിൽ ഉണ്ട്. അവർക്കൊക്കെ അതു വേണം അതുകൊണ്ട് അതിനെ കുറിച്ച് ആലോചിച്ച് വിഷമിക്കണ്ടാന്ന് . നിങ്ങളെപ്പോലെത്തന്നെ നിങ്ങളെഴുതിയതൊക്കെ വായിച്ചങ്ങ് മണ്ടക്ക് വെളിവില്ലാതായി കുറെ വട്ടം കറങ്ങാൻ തലയിലെഴുത്തുള്ള കുറെ ആളുകൾ ലോകത്തിലുണ്ട്. അതു കൊണ്ട് അവരും ചുറ്റിക്കറങ്ങി വട്ടം കറങ്ങി ഇവിടേയ്ക്കു വരും അതിനെ കുറിച്ച് ആലോചിച്ചിട്ട് വിഷമിക്കണ്ട. നിങ്ങളുടെ കാര്യം നോക്കാ ശാന്തനാവുക എന്ന് പറഞ്ഞ് പതുക്കെ മനസ്സിനെ യോഗ സ്ഥിതിയിലേക്ക് കൊണ്ടു പോകാൻ സഹായിച്ചു. എന്നാണ് കഥ. ആ കഥ ഞാൻ ഈ ഇടെ വായിച്ചതാണ്. വളരെ ആശ്ചര്യമായിട്ടു തോന്നി. സപ്താഹമെന്ന് ഏതോ കാലത്ത് കഴിയണ തല്ല it repeats. ഭാഗവത സപ്താഹം ഭാഗവതത്തിൽ മാത്രമല്ല എത്രയോ ജീവിതങ്ങളിൽ ഈ ഭാഗവത സപ്താഹം നടക്കുന്നുണ്ട്.
( നൊച്ചൂർ വെങ്കിട്ടരാമൻ - പ്രഭാഷണത്തിൽ നിന്ന്) 

No comments:

Post a Comment