Sunday, April 01, 2018

ജീവിതത്തിൽ അറിഞ്ഞും അറിയാതെയും പാപം ചെയ്തു പോകും. എല്ലാ പ്രവൃത്തികൾക്കും ഫലമുണ്ടെന്നുള്ളത് സനാതനമായ പ്രകൃതി നിയമമാണ്. പുണ്യ കർമ്മങ്ങൾക്ക് നല്ല ഫലങ്ങളും പാപ കർമ്മങ്ങൾക്ക് ദുരിതവും ഒഴിവാക്കാവതല്ല.

ഈ ജന്മത്തിലോ ജന്മാന്തരങ്ങളിലോ ചെയ്തു പോയ അല്പമായ പാപം പോലും  പുണ്യ കർമ്മങ്ങളുടെ ഫലാനുഭവത്തിനു തടസ്സമുണ്ടാക്കും. 

എത്ര തന്നെ പുണ്യ കർമ്മങ്ങൾ ചെയ്താലും പുണ്യ ഫലാനുഭവത്തിന് അർഗ്ഗളമായി നിൽക്കുന്ന പാപശക്തികളെ നശിപ്പിച്ചില്ലെങ്കിൽ ഫലം അനുഭവിക്കാൻ സാദ്ധ്യമായില്ലെന്നു വരും.

പാപശക്തികളെ നശിപ്പിച്ച് പുണ്യാനുഭവത്തിനുള്ള തടസ്സം മാറ്റാനുള്ള ഉപായമാണ് 'അർഗ്ഗളസ്തോത്രം'. ഈ സ്തോത്രം ജപിക്കുന്നതോടുകൂടി പാപശക്തികളും പാപഫലമായ ദുരിതങ്ങളും നശിക്കും.

പ്രകാശ മദ്ധ്യസ്ഥിത ചിത്സ്വരൂപാം 
വരാഭയേ സന്ദധതീം ത്രിനേത്രാ൦ 
സിന്ദൂര വർണ്ണാഞ്ചിത കോമളാംഗീ൦ 
മായാമയീം തത്വമയീം നമാമി 

തേജസ്സിന്റെ മദ്ധ്യത്തിൽ ചിദ്രൂപിണിയായി സ്ഥിതി ചെയ്യുന്നവളും, വരം, അഭയം എന്നീ മുദ്രകൾ ധരിക്കുന്നവളും മൂന്നു കണ്ണുകൾ ഉള്ളവളും, സിന്ദൂരവർണ്ണം കൊണ്ടു ശോഭിക്കുന്ന കോമളമായ അംഗങ്ങൾ ഉള്ളവളും, മായാരൂപിണിയും തത്വസ്വരൂപണിയും ആയ ലോകജനനിയെ (പ്രകൃതി) ഞാൻ നമസ്കരിക്കുന്നു.

എല്ലാവിധത്തിലുള്ള ആരാധനയ്‌ക്കും ഏകാഗ്രത അത്യാവശ്യമാണ്. ഏതു ദേവതാ ചൈതന്യത്തെ ആരാധിക്കുന്ന ഉപാസകനും ലക്ഷ്യമാക്കുന്നത് നിർഗ്ഗുണമായ ബ്രഹ്മത്തെ തന്നെയാണ്.

ചിത്രം, വിഗ്രഹം, ദീപം (വിളക്ക്), ശ്രീചക്ര യന്ത്രം തുടങ്ങിയ പ്രതീകങ്ങൾ മുന്നിൽ വെച്ച് അത് ദേവതയാണ് എന്ന് സങ്കല്പിച്ച് ആരാധിക്കുക

No comments:

Post a Comment