ആശൗചാഷ്ടകം
ഈ ഗ്രന്ഥത്തില്‍ എട്ടു ശ്ലോകങ്ങളേ അടങ്ങീട്ടുള്ളു എന്നു പേരില്‍നിന്നുതന്നെ വ്യക്തമാകുന്നുണ്ടല്ലോ. എങ്കിലും ആ സങ്കചിതമായ പരിധിക്കുള്ളില്‍ അത്യന്തം വിസ്തൃതമായ ആശൗചവിഷയത്തിന്റെ സകലമര്‍മ്മങ്ങളേയും സ്പര്‍ശിച്ചിട്ടുണ്ട്. താഴെ ഉദ്ധരിക്കുന്നത് ആദ്യത്തെ ശ്ലോകമാണ്.
“നാമ്നഃപ്രാഗ് ദന്തജാതേരുപനയനവിധേ-
രാപ്ലവോഹസ്ത്രീരാത്രം
ജ്ഞാതേരൂര്‍ധ്വം ദശൈതല്‍ സഹഭൂവി തു കൃതേ
നാമ്നി പിത്രോസ്സദൈവ
സ്ത്രീഷു ക്ഷൗരാഷ്ടമാബ്ദാദുപയമനവിധേഃ
പൂര്‍വവല്‍ സന്നിധൗ സ്യാ-
ന്മാതുസ്തന്മാസസംഖ്യാസമദിനമുഭയോ-
രുദ്ഭവേ ഗര്‍ഭനാശേ.”
രാപ്ലവോഹസ്ത്രീരാത്രം
ജ്ഞാതേരൂര്‍ധ്വം ദശൈതല്‍ സഹഭൂവി തു കൃതേ
നാമ്നി പിത്രോസ്സദൈവ
സ്ത്രീഷു ക്ഷൗരാഷ്ടമാബ്ദാദുപയമനവിധേഃ
പൂര്‍വവല്‍ സന്നിധൗ സ്യാ-
ന്മാതുസ്തന്മാസസംഖ്യാസമദിനമുഭയോ-
രുദ്ഭവേ ഗര്‍ഭനാശേ.”
വ്യാഖ്യ
പ്രസ്തുത ഗ്രന്ഥത്തിന് അജ്ഞാതനാമാവായ ഒരു കേരളീയന്‍ മനോഹരമായ ഒരു വ്യാഖ്യാനം സംസ്കൃതത്തില്‍ രചിച്ചിട്ടുണ്ട്. ആരംഭത്തില്‍ സ്മൃതികാരനായ യാജ്ഞ വല്ക്യനെ വന്ദിച്ചതിനുമേല്‍ വ്യാഖ്യാതാവ്.
“അഷ്ടമശ്ശോകസൂച്യഗ്രവേധനം കൃതവാന്‍ ഹി യഃ
തഞ്ച നത്വാ വരരുചിം തദര്‍ത്ഥം വിവൃണോമ്യഹം.
ആശൗചാഷ്ടകഗീതാദിതത്ത്വസമ്പ്രതിപത്തയേ
പരസ്പരഭിദാഗുഢവ്യാഖ്യാര്‍ത്ഥവ്യക്തിഹേതവേ”
തഞ്ച നത്വാ വരരുചിം തദര്‍ത്ഥം വിവൃണോമ്യഹം.
ആശൗചാഷ്ടകഗീതാദിതത്ത്വസമ്പ്രതിപത്തയേ
പരസ്പരഭിദാഗുഢവ്യാഖ്യാര്‍ത്ഥവ്യക്തിഹേതവേ”
എന്നിങ്ങനെ മൂലകാരനെ നമസ്കരിക്കുകയും വ്യാഖ്യാനോദ്ദേശം വിശദീകരിക്കുകയും ചെയ്യുന്നു. ‘സഹസ്രസ്വാമി’ എന്ന അശ്രുതപൂര്‍വനായ ഒരു ആചാര്യന്റെ വാക്യങ്ങള്‍ അദ്ദേഹം അങ്ങിങ്ങ് ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹവും കേരളീയനായിരിക്കാം. ക്ഷത്രിയര്‍ക്കും വൈശ്യര്‍ക്കും മരുമക്കള്‍ വഴിക്കാണ് ദായക്രമമെന്നു വ്യാഖ്യാകാരന്‍ വ്യക്തമായി പറയുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ കേരളീയത്വത്തെപ്പറ്റി സംശയിക്കേണ്ടതില്ല. വ്യാഖ്യാനത്തിന് ഉദ്ദേശം നാലഞ്ചു ശതകത്തെ പഴക്കം കാണണം
No comments:
Post a Comment