Saturday, April 21, 2018

ബ്രഹ്മമെന്നത്‌ മനസ്സിന്ന് അറിവാന്‍ കഴിയാത്തതും എന്നാല്‍ മനസ്സിന്ന് അറിവാനുള്ള കഴിവിനെ നല്‍കുന്നതുമായ ചൈതന്യമാണ്. കാമം, സങ്കല്‍പം, നിച്ഛയം മുതലായ വൃത്തികളോടു കൂടിയ അന്ത:കരണമാണ്
മനസ്സ്. അതിന്‍റെ സഹായമില്ലാതെ ഇന്ദ്രിയങ്ങളൊന്നും പ്രവര്‍ത്തിക്കുകയില്ല. ആ അന്ത:കരണത്തിനും പ്രവര്‍ത്തനശക്തി നല്‍കുന്നത് അന്തര്യാമിയായ ചൈതന്യമാണ്. അതുപോലെ, ചെവികൊണ്ട് കേള്‍ക്കാന്‍ കഴിയാത്തതും എന്നാല്‍ ചെവിക്കു കേള്‍ക്കുവാനുള്ള കഴിവ് നല്‍കുന്നതുമായ ചൈതന്യമാണ് ബ്രഹ്മം. (ശ്ലോകം8) കണ്ണ് കൊണ്ട് കാണാന്‍ കഴിയാത്തതും കണ്ണ് കൊണ്ട് വിഷയങ്ങളെ കാണുന്നതിനു ഹേതുഭൂതമായിട്ടുള്ളതുമായ ചൈതന്യവും
ബ്രഹ്മം തന്നെ. (ശ്ലോകം7). പ്രാണവായുവിനുകൂടി ചേഷ്ടിപ്പിക്കുവാന്‍ കഴിയാത്തതും എന്നാല്‍ പ്രാണവായുവിന്‍റെ പ്രവര്‍ത്തനത്തിനുകൂടി കാരണമായിരിക്കുന്നതുമായ ചൈതന്യത്തെയും ബ്രഹ്മമെന്നു പറയാം. (ശ്ലോകം9).(കേനോപനിഷത്ത്)

No comments:

Post a Comment