Wednesday, April 25, 2018

വെളിയിലിരുന്നു വിവർത്തം
ഇങ്ങു കാണും
വെളിമുതലായ വിഭൂതി അഞ്ചും
ഓർത്താൽ
ജലനിധിതന്നിൽ ഉയർന്നിട്ടും തരംഗാവലി
അതുപോലെ അഭേദമായ് വരേണം
(നാരായണ ഗുരു - ആത് മോപദേശ ശതകം)
ജ്വലിച്ചു നിൽക്കുന്ന ആത്മസൂര്യനിൽ നിന്നും ബാഹ്യ (വെളി അഥവാ പുറത്തു് ) മെന്ന പോലെ പ്രതീത ( തോന്നൽ ) മായി ഇവിടെ കാണുന്ന പഞ്ചഭുതങ്ങൾ (പൃഥ്വി അപ് തേജസ്സ് വായു ആ കാശം) അഞ്ചും കടലിൽ പൊന്തുന്നതിരയും കടലും വേറല്ലാതെ ഒന്ന് തന്നെയായതുപോലെ ആത്മസത്യമായ ഈശ്വരനിൽ നിന്നും വേറല്ല എന്നു അനുഭവത്തിൽ വരേണ്ടതാണ്.

No comments:

Post a Comment