Monday, May 21, 2018

ഭഗവദ്ഗീത
മലയാളഗീത
അദ്ധ്യായം-12
ഭക്തിയോഗം 
അർജുന ഉവാച
ഏവം സതതയുക്താ യേ ഭക്താസ്ത്വാം പര്യുപാസതേ
യേ ചാപ്യക്ഷരമവ്യക്തം തേഷാം കേ യോഗവിത്തമാഃ ൧

അര്‍ജുനന്‍ പറഞ്ഞു.
അവ്യക്തമാകുന്നൊരക്ഷരബ്രഹ്മമു-
പാസിച്ചിടുന്നതാം യോഗിയാകു; ന്നതോ
ഭക്തിയോടെപ്പോഴുമങ്ങയെ സേവിച്ചി-
ടുന്നവരാകുന്നതോ ശ്രേഷ്ഠ യോഗികള്‍ ? 01
ശ്രീഭഗവാനുവാച
മയ്യാവേശ്യ മനോ യേ മാം നിത്യയുക്താ ഉപാസതേ
ശ്രദ്ധയാ പരയോപേതാസ്തേ മേ യുക്തതമാ മതാഃ ൨
ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു:
എന്നില്‍ മനസ്സങ്ങുറപ്പിച്ചിതെപ്പോഴു-
മെന്നില്‍ മുഴുകുയഭൌതികമാം ദൃഢ-
വിശ്വാസമോടെന്നെയാരാധിച്ചീടുന്ന
യോഗിയായുള്ളവര്‍ പൂര്‍ണ്ണരാകുന്നെടൊ. 02
യേ ത്വക്ഷരമനിർദേശ്യമവ്യക്തം പര്യുപാസതേ
സർവത്രഗമചിന്ത്യം ച കൂടസ്ഥമചലം ധ്രുവം ൩

ആരിന്നിസര്‍വ്വവും വ്യാപിചിടുന്നൊ; ര-
ചിന്ത്യമായീടുന്ന: മാറ്റമില്ലാതൊട്ടി-
ളകാതുറച്ചതു-മെപ്രകാരത്തിലെ-
ന്നോതുവാനാവാത്തൊരവ്യക്തമായതും; 03
സന്നിയമ്യേന്ദ്രിയഗ്രാമം സർവത്ര സമബുദ്ധയഃ
തേ പ്രാപ്നുവന്തി മാമേവ സർവഭൂതഹിതേ രതാഃ ൪

ഇന്ദ്രിയാതീതമായീടുന്ന തിന്നെയു-
പാസിച്ചിടുന്നതാം യോഗി തന്നിന്ദ്രിയം
സംയമിപ്പിച്ചു സമബുദ്ധിയായ് വര്‍ത്തിച്ചു-
പ്രാപിച്ചിടുന്നതുണ്ടെന്നിലുമര്‍ജുന. 04
ക്ലേശോധികതരസ്തേഷാമവ്യക്താസക്തചേതസാം
അവ്യക്താ ഹി ഗതിർദുഃഖം ദേഹവദ്ഭിരവാപ്യതേ ൫
അവ്യക്തമാകുമീ നിര്‍ഗുണബ്രഹ്മത്തി-
ലാസക്തചിത്തനായീടുന്നവന്‍ തന്റെ
മാര്‍ഗ്ഗേണയുള്ള മുന്നേറ്റമിന്നെത്രയും
ക്ലേശസംപൂര്‍ണ്ണമീ ദേഹികള്‍ക്കാകയും. 05
യേ തു സർവാണി കർമാണി മയി സന്ന്യസ്യ മത്പരാഃ
അനന്യേനൈവ യോഗേന മാം ധ്യായന്ത ഉപാസതേ ൬

ഏതേതു ദേഹിതന്‍ സര്‍വ്വകര്‍മ്മങ്ങളു-
മെന്നില്‍ സമര്‍പ്പിച്ചി-തെന്നിലാസക്തനാ-
യേകാഗ്രമായുള്ള ഭക്തിയോഗത്തോടെ-
യെന്നെയും ധ്യാനിച്ചുപാസിച്ചിടുന്നിതും; 06
തേഷാമഹം സമുദ്ധർതാ മൃത്യുസംസാരസാഗരാത്
ഭവാമി ന ചിരാത്പാർഥ മയ്യാവേശിതചേതസാം ൭


ആയതായുള്ളൊരെന്‍ ഭക്തരാം ദേഹിയെ:
മൃത്യു-ജന്മങ്ങളായീടുന്ന സംസാര-
സാഗരത്തിന്റെ നീര്‍ചുറ്റില്‍നിന്നിന്നുഞാ-
നെത്രയും ശീഘ്രം സമുദ്ധരിക്കുന്നിതും. 07
മയ്യേവ മന ആധത്സ്വ മയി ബുദ്ധിം നിവേശയ
നിവസിഷ്യസി മയ്യേവ അത ഊർധ്വം ന സംശയഃ ൮

നിന്‍റെ മനസ്സിനെയെന്നിലുറപ്പിച്ചു:
ബുദ്ധിയിന്നെന്നിലും വ്യാപരിപ്പിച്ചുനീ-
യെന്നെയും ധ്യാനിചിരിക്കുകില്‍ നീ വസി-
ച്ചീടുന്നസംശയമെന്നുള്ളിലര്‍ജുന. 08
അഥ ചിത്തം സമാധാതും ന ശക്നോഷി മയി സ്ഥിരം
അഭ്യാസയോഗേന തതോ മാമിച്ഛാപ്തും ധനഞ്ജയ ൯


വിത്തത്തെ വെന്ന ധനഞ്ജയാനിന്‍ ചിത്ത-
മെന്നിലുറപ്പിപ്പതിന്നശക്തന്‍ നീ; യ-
തെങ്കിലിന്നഭ്യാസയോഗ നിബന്ധിത-
നാ-യെന്നിലെത്തുവാനിച്ഛയുണ്ടാക്കുക. 09
അഭ്യാസേപ്യസമർഥോസി മത്കർമപരമോ ഭവ
മദർഥമപി കർമാണി കുർവൻസിദ്ധിമവാപ്സ്യസി ൧൦

അഭ്യാസ മാര്‍ഗ്ഗാനുഷ്ഠാനവും നിന്നാല-
സാദ്ധ്യമാണങ്കിലിന്നെന്റെയായുള്ളതാം
കര്‍മ്മത്തിനായിട്ടതിന്നെ സമര്‍പ്പിക്കു-
കെങ്കിലും സിദ്ധിയെ പ്രാപിപ്പതുണ്ടുനീ. 10
അഥൈതദപ്യശക്തോസി കർതും മദ്യോഗമാശ്രിതഃ
സർവകർമഫലത്യാഗം തതഃ കുരു യതാത്മവാൻ ൧൧

ആയതാം കര്‍മ്മ സമര്‍പ്പണം തന്നെയും
സാദ്ധ്യമല്ലായെന്നതാകിലൊ; നീ നിന്‍റെ
സര്‍വസ്വ കര്‍മ്മഫലത്തെ ത്യജിച്ചാത്മ-
സംയമത്തോടെ വര്‍ത്തിക്കെന്റെയര്‍ജുന. 11
ശ്രേയോ ഹി ജ്ഞാനമഭ്യാസാജ്ജ്ഞാനാദ്ധ്യാനം വിശിഷ്യതേ
ധ്യാനാത്കർമഫലത്യാഗസ്ത്യാഗാച്ഛാന്തിരനന്തരം ൧൨

നിബന്ധിതമായുള്ളൊരദ്ധ്യാത്മ മാര്‍ഗ്ഗത്തെ-
ക്കാളുമേ ശ്രേഷ്ഠമീ ജ്ഞാനമാം മാര്‍ഗ്ഗവു-
മായതിന്നേക്കാളുമുത്തമം ധ്യാനമ-
ത്ത്യുത്തമം ശാന്തിക്കു കര്‍മ്മഫല ത്യാഗം. 12
അദ്വേഷ്ടാ സർവഭൂതാനാം മൈത്രഃ കരുണ ഏവ ച
നിർമമോ നിരഹങ്കാരഃ സമദുഃഖസുഖഃ ക്ഷമീ ൧൩

സര്‍വ്വഭൂതത്തിലും ദ്വേഷമില്ലാതുറ്റ-
തോഴനായ്‌ കാരുണ്യമടെ നിസ്വാര്‍ത്ഥനായ്
മിദ്ധ്യാഹങ്കാരഹിതനായ്, സുഖ-ദുഃഖ-
സമചിത്തനായിട്ടു ക്ഷയോടെയെപ്പൊഴും- 13
സന്തുഷ്ടഃ സതതം യോഗീ യതാത്മാ ദൃഢനിശ്ചയഃ
മയ്യർപിതമനോബുദ്ധിര്യോ മദ്ഭക്തഃ സ മേ പ്രിയഃ ൧൪

സന്തുഷ്ടനായ്‌ നല്ല ഭക്തനാം യോഗിയാ-
യാത്മനിയന്ത്രിതനായ് മനോ-ബുദ്ധിയെ-
യെന്നിലുറപ്പിച്ചു നിശ്ചയദാര്‍ഢ്യനായ്
മേവുന്ന ഭക്തനേറ്റം പ്രിയനാണുഞാന്‍ . 14
യസ്മാന്നോദ്വിജതേ ലോകോ ലോകാന്നോദ്വിജതേ ച യഃ
ഹർഷാമർഷഭയോദ്വേഗൈർമുക്തോ യഃ സ ച മേ പ്രിയഃ ൧൫
ലോകരിന്നാരിനാലസ്വസ്ഥരാകില്ല-
താരിന്നു ലോകരാലസ്വസ്ഥനാകില്ല-
താരിന്നു ഹര്‍ഷ-ഭയ ക്രോധ സംഭ്രമ-
മുക്തരായീടുന്നവരെന്‍  പ്രിയരതും.. 15
അനപേക്ഷഃ ശുചിർദക്ഷ ഉദാസീനോ ഗതവ്യഥഃ
സർവാരംഭപരിത്യാഗീ യോ മദ്ഭക്തഃ സ മേ പ്രിയഃ ൧൬


ഒന്നുമേയാഗ്രഹിക്കാത്തതായീടും
സമര്‍ത്ഥനാകും നല്ല ശുദ്ധനും നഷ്ട-ലാ-
ഭത്തിലുദാസീന-ദുഃഖ മുക്തന്‍ പരി-
ത്യാഗിയാം ഭക്തരെന്‍ പ്രിയരായിടുന്നതും. 16
യോ ന ഹൃഷ്യതി ന ദ്വേഷ്ടി ന ശോചതി ന കാങ് ക്ഷതി
ശുഭാശുഭപരിത്യാഗീ ഭക്തിമാന്യഃ സ മേ പ്രിയഃ ൧൭
സന്തോഷ-സന്താപ മുക്തനായൊന്നിനേം
ദ്വേഷിച്ചിടാതൊട്ടു ദുഖമില്ലാതെയും:
ഒന്നിലും കാംഷയില്ലാതെ ശുഭാശുഭ-
മാകെ ത്യജിക്കുന്ന ഭക്തനാണെന്‍ പ്രിയന്‍ . 17
സമഃ ശത്രൗ ച മിത്രേ ച തഥാ മാനാപമാനയോഃ
ശീതോഷ്ണസുഖദുഃഖേഷു സമഃ സങ്ഗവിവർജിതഃ ൧൮

ശത്രു-മിത്രം സമം മാനാപമാനവും;
സുഖ-ദുഃഖ; ശീതോഷ്ണ സ്തുതി-നിന്ദ ഭേദമ-
റ്റെ-പ്പൊഴും മൌനിയായ് ലഭ്യമാകുന്നതില്‍
സന്തുഷ്ടനായ്‌ ഭവിച്ചീടുന്ന ഭക്തന്‍ -  18
തുല്യനിന്ദാസ്തുതിർമൗനീ സന്തുഷ്ടോ യേന കേനചിത്
അനികേതഃ സ്ഥിരമതിർഭക്തിമാന്മേ പ്രിയോ നരഃ ൧൯
ഗൃഹസ്ഥാശ്രമം കൈവെടിഞ്ഞിട്ടുതന്‍സ്ഥിര-
ബുദ്ധിയോടോന്നിലുമാസക്തികൂടാതെ
ഭക്തിയോടെന്നെ സേവിച്ചിടും മര്‍ത്ത്യരാ-
ണെത്രയും പ്രിയരായിടുന്നതെനിക്കതും.   19
യേ തു ധർമാമൃതമിദം യഥോക്തം പര്യുപാസതേ
ശ്രദ്ദധാനാ മത്പരമാ ഭക്താസ്തേതീവ മേ പ്രിയാഃ ൨൦
എങ്കിലിന്നേതേതു  ഭക്തരിന്നെയും
തന്‍റെ സര്‍വ്വസ്വമെന്നുള്ളിലുറപ്പിച്ചി-
തെന്നെയും വിശ്വസിച്ചിന്നുഞാന്‍ ചൊന്നൊരീ-
ധര്‍മ്മാമൃതം ഭുജിച്ചെത്രയും പൂര്‍ണ്ണമാ-
യെന്നിലേക്കെത്തുന്ന ഭക്തരായുള്ളവ-
രാകുന്നതുണ്ടെനിക്കേറ്റം പ്രിയരെടൊ.   20

ഇതി ശ്രീമദ്ഭഗവദ്ഗീതാസുപനിഷത്സു ബ്രഹ്മവിദ്യായാം
യോഗശാസ്ത്രേ ശ്രീകൃഷ്ണാർജുന സംവാദേ
ഭക്തിയോഗോ നാമ ദ്വാദശോദ്ധ്യായഃ സമാപ്തഃ



ഇപ്രകാരം മലയാളഗീതയിലെ ഭക്തിയോഗം എന്ന പേരിലുള്ള
പന്ത്രണ്ടാം അദ്ധ്യായം സമാപിക്കുന്നു...
Lakshminarayanan

No comments:

Post a Comment