Tuesday, May 22, 2018

ബരീപീഠത്തിനിത്രയും പ്രാധാന്യവും മഹിമയും  പരിപാവനതയും ആരാധനായോഗ്യതയും ഉണ്ടായതെങ്ങനെ എന്നതു ചിന്തനീയമാണ്. സൂക്ഷ്മതലത്തിലുള്ള ഒരര്‍ത്ഥവ്യാപ്തി ശബരീപീഠത്തിനുണ്ട്. മാതംഗവനമെന്നും ശബരീവാസകേന്ദ്രമെന്നതില്‍ ഉപരിയായ സൂക്ഷ്മ തത്വം ഇവിടെ നിലനില്‍ക്കുന്നു.
പ്രളയാനന്തരം ലയാവസ്ഥയിലായിരുന്ന സത്താ  മാത്രമായ ശീവതത്വത്തിന്റെ, ചലനാത്മക തത്വത്തിലേക്കുള്ള പ്രയാണത്തെയും, അവസാന ഭാഗമായ സ്ഥിരതത്വമായ, സ്പന്ദനരഹിതമായ പീഠാവസ്ഥയേയും (ഭക്തന്റെ സ്ഥിതപ്രജ്ഞഭാവം) കുറിക്കുന്നതാണ് ശബരീപീഠം. സത്താമാത്രമായിരിക്കുമ്പോള്‍ ചലനരഹിതമായ ശിവത്വവും, ചലനാത്മകമാകുമ്പോള്‍, തന്നില്‍നിന്നും വേറൊന്നല്ലാത്ത സ്വയം ശക്തിയായും ഭവിക്കുന്നു. ചലനാത്മകതയുടെ (സ്പന്ദനത്തിന്റെ) ഏറ്റക്കുറവനുസരിച്ച് അനുഭവങ്ങളുണ്ടാകുന്നു. ഈ ചലനാത്മകതയാണ് മനുഷ്യന്റെ സകലവിധ ദുരിതങ്ങള്‍ക്കും അടിസ്ഥാനം. ചലനാത്മകമായ മനസ്സിനെ, ഭഗവത്ദര്‍ശനത്തിലൂടെയും സാമീപ്യത്തിലൂടെയും നിശ്ചലമാക്കുമ്പോള്‍ (ധ്യാനനിരതമാകുമ്പോള്‍) ദുരിതങ്ങളില്‍നിന്നും മോക്ഷം (മോചനം) ലഭിക്കുന്നു. ചലനത്തിന്റെ (സ്പന്ദനത്തിന്റെ) തോതനുസരിച്ച് ദൃശ്യാദൃശ്യഭാവങ്ങള്‍ രൂപപ്പെടുകയും അതിനനുസരിച്ചുള്ള അനുഭവങ്ങള്‍ ഭക്തന്മാര്‍ക്ക് അനുഭവവേദ്യമാകുകയും ചെയ്യുന്നു.
ബ്രഹ്മമായ സദാശിവന്റെ ലയനാവസ്ഥയില്‍ (നിഷ്പന്ദ, നിരാകാര, നിര്‍ഗുണ, നിരാധാര അവസ്ഥ)നിന്ന് ചലനാത്മകമായി, ശക്തിയായി സ്വയം പരിണമിച്ച്, ഉറച്ച്, ചലനരഹിതമായ പീഠാവസ്ഥയിലേക്കെത്തി, പുരുഷ-പ്രകൃതി ലയഭാവത്തില്‍ സ്ഥിരപ്രതിഷ്ഠമായ സ്ഥാനമാണ് ശബരീപീഠം.
മറ്റൊരര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍, നീലിമല കയറി സകല അവയവങ്ങളും ക്ഷീണിച്ചും, ശ്വാസകോശ-ഹൃദയ-മനസ്സുകള്‍ ധൃതഗതിയില്‍ ചലിച്ച്, അവശതയനുഭവിച്ച് എത്തുന്ന ഭക്തര്‍ക്ക് ആശ്വാസത്തിനുതകുന്ന പീഠസ്ഥാനമാണ് ശബരീപീഠം. ചഞ്ചലത്വവും ചലനാത്മകതയും ദ്രുതസ്പന്ദനവും അസ്വസ്ഥമാക്കിയ മനസ്സിനെ, ഭഗവത്ചിന്തയിലുറപ്പിച്ച്, ശാന്തമാക്കി, ധ്യാനനിമഗ്‌നമാക്കി, ക്ലേശങ്ങളില്‍നിന്നും മോക്ഷമേകി അനുഗ്രഹിക്കുന്ന ചൈതന്യകേന്ദ്രമാണ് ശബരീപീഠം (ശിവശക്തി ലയപീഠം).
ശ=ശിവനും, ബ=ഉത്ഭവസ്ഥാനവും, ര (ത്ഥ)= അഗ്‌നിയുടെ (പ്രത്യക്ഷബ്രഹ്മം) ബീജാക്ഷരവും കൂടിചേര്‍ന്നപ്പോള്‍ 'ശബര'നായ ശിവനും, അതോടൊപ്പം 'ഇ'കാരമായ ദേവീഭാവവും ചേര്‍ന്നപ്പോള്‍ ശബരിയുമായി. അതായത് ശിവ-ശക്തിയായി, സ്വാമിനാമം അന്വര്‍ത്ഥമായി. ഇവിടെ പൂക്കള്‍ വാടാറില്ല, പറിക്കാറില്ല, മണക്കാറില്ല. എന്നു പറഞ്ഞാല്‍ സംയമനത്തിന്റെ പ്രത്യക്ഷവേദി. ഇവിടെ നിത്യഹരിത, നിത്യസുഗന്ധത്തിന്റെ, ആത്മീയതയുടെ കുളിരുപകരുന്ന ആശ്രമവാടിക എന്നര്‍ത്ഥം.
ഈ പുണ്യസ്ഥാനത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട തപസ്വിയായ ശബരിക്കുപോലും മോക്ഷത്തിനു വിഘാതമായ 'മമതാബന്ധം' ഉണ്ടാകുവാന്‍ പ്രാപ്തമായ തരത്തില്‍ അത്യാകര്‍ഷകവും ആനന്ദനിര്‍വൃതിയരുളുന്നതുമായ മഹാപുണ്യസ്ഥാനമാണ് ശബരീപീഠം. 
janmabhumi

No comments:

Post a Comment