Wednesday, May 02, 2018

ശ്രീമദ് വാല്മീകി രാമായണം - ശ്ലോകം 3

 ദ്വിതീയശ്ലോകസൗന്ദര്യം
സർവ്വേഷാം ഹൃദയേഷ്വഹം
പശ്യാമ്യദ്യ ശരദ്രാത്രൗ
യഥാ രാകാം നഭ:സ്ഥലേ
(രണ്ടാമത്തെ ശ്ലോകത്തിൻറെ സൗന്ദര്യം എല്ലാവരുടേയും ഹൃദയങ്ങളിൽ ശരത്കാലരാത്രിയിൽ  ആകാശത്ത് പൂർണ്ണചന്ദ്രനെ (രാകാ) എന്ന പോലെ ഞാൻ ഇന്നിതാ കാണുന്നു.)

ശ്രീവാല്മീകിമഹർഷി ചോദ്യങ്ങൾ തുടരുന്നു.

ചാരിത്രേണ ച കോ യുക്ത:
സർവ്വഭൂതേഷു കോ ഹിത:
വിദ്വാൻ ക: ക: സമർത്ഥശ്ച
കശ്ചൈകപ്രിയദർശന:

പദച്ഛേദം

ചാരിത്രേണ ച ക: യുക്ത:
സർവ-ഭൂതേഷു ക: ഹിത:
വിദ്വാൻ ക: ക: സമർത്ഥ: ച
ക: ച ഏക-പ്രിയ-ദർശന:

പദവിശ്ലേഷണം

ചാരിത്രേണ - അ.നപും.തൃ.ഏ. = നല്ല ശീലങ്ങളോട്

ച - അവ്യയം (സമുച്ചയാർത്ഥകം) = ഉം

ക: - സർവ്വനാമം മ.പു.പ്ര.ഏ. = ആർ

യുക്ത: - അ.പു.പ്ര.ഏ. = ചേർന്നവൻ

സർവ്വഭൂതേഷു - അ.പു.സ.ബ. = സകല ചരാചരങ്ങളിലും

ഹിത: - അ.പു.പ്ര.ഏ. = നല്ലത് ചെയ്യുന്നവൻ

വിദ്വാൻ - സ.പു.പ്ര.ഏ. = ശാസ്ത്രങ്ങളെല്ലാം നല്ലപോലെ അറിയുന്നവൻ

സമർത്ഥ: - അ.പു.പ്ര.ഏ. = എന്തിനും യോഗ്യനായവൻ

ഏകപ്രിയദർശന: - അ.പു.പ്ര.ഏ. = എല്ലാവരാലും ഒരുപോലെ ഇഷ്ടപ്പെടുന്നവൻ

അന്വയം

ക: ച ചാരിത്രേണ യുക്ത:? ക: സർവ്വഭൂതേഷു ഹിത:? ക: വിദ്വാൻ? ക: ച സമർത്ഥ:? ക: ച ഏകപ്രിയദർശന: (അസ്തി)

അന്വയാർത്ഥം/സാരം

സത്സ്വഭാവിയും സകലചരാചരങ്ങൾക്കും നല്ലതുമാത്രം ചെയ്യുന്നവനും എല്ലാ ശാസ്ത്രങ്ങളിലും നല്ല അറിവുള്ളവനും എല്ലാ കാര്യങ്ങൾക്കും നല്ല മിടുക്കുള്ളവനും എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്നവനും ആയവൻ ആരാണ്?

സംസ്കൃതേ ഭാവാർത്ഥ:

ഹേ മഹർഷേ! ക: പുരുഷ: സച്ചരിത്ര: സർവ്വപ്രാണിനാം ഹിതചിന്തക: നിഖിലശാസ്ത്രനിഷ്ണാത: സർവ്വകാര്യസമ്പാദനപടു: സർവ്വേഷാം പ്രിയശ്ച അസ്തി?

ഈ ശ്ലോകപരിചയപഠനശൈലിയെ നിങ്ങൾ എപ്രകാരമാണ് സ്വീകരിയ്ക്കുന്നത് എന്നറിയുവാൻ താല്പര്യമുണ്ട്. പരിഷ്കാരങ്ങൾ നിർദ്ദേശിയ്ക്കാനുണ്ടെങ്കിൽ അതും വേണം. 

 
   pradikshanam

No comments:

Post a Comment