Thursday, May 03, 2018

അച്ചടി സാങ്കേതികവിദ്യ പുരോഗമിച്ചതോടെ വാര്‍ത്തകളും വായനക്കാരും തമ്മിലുള്ള അകലം പിന്നെയും കുറഞ്ഞുകൊണ്ടേയിരുന്നു. വിവരസാങ്കേതികവിദ്യയുടെ ആവിര്‍ഭാവത്തിന്‌ തൊട്ടുമുന്നേ ഓരോ പ്രഭാതത്തിലും വീടിന്‌ മുന്നിലും വായനശാലകളിലും മറ്റും മുറതെറ്റാതെ എത്തിക്കൊണ്ടിരുന്ന ആ പത്രമല്ല ഇപ്പാഴത്തെ ഇ-പേപ്പര്‍. വിവരസാങ്കേതികവിദ്യയുടെ വിസ്ഫോടനത്തെത്തുടര്‍ന്ന്‌ മാധ്യമരംഗത്ത്‌ അനുദിനം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ വിസ്മയാവഹം എന്ന വാക്കുകൊണ്ടേ വിശേഷിപ്പിക്കാനാവൂ. ഇലക്ട്രോണിക്‌ മീഡിയകള്‍ കയ്യടക്കുന്ന വാര്‍ത്താമേഖലയില്‍ സ്വന്തം ഇടം കണ്ടെത്താന്‍ അച്ചടിമാധ്യമങ്ങള്‍ നിരന്തരമായ പരീക്ഷണങ്ങളിലാണ്‌. ഉല്‍പ്പന്നവും ഉപഭോക്താവും തമ്മിലുള്ള അകലം കുറയ്ക്കുയാണ്‌ ഈ പരീക്ഷണങ്ങളുടെ ലക്ഷ്യം. ഇന്റര്‍നെറ്റ്‌ മാധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഓണ്‍ലൈന്‍ എഡിഷന്‍ വഴിയും മൊബെയില്‍ വായനവഴിയും പത്രങ്ങള്‍ നടത്തുന്ന മത്സരങ്ങള്‍ക്ക്‌ വീറും വാശിയും വര്‍ധിക്കുകയാണ്‌. ഈ പരക്കംപാച്ചിലിനിടെ ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌ മാധ്യമധര്‍മ്മം മറക്കുകയും വാര്‍ത്തകളുടെ സ്ഥാനത്ത്‌ പെയ്ഡ്‌ ന്യൂസുകളും അഡ്‌വെര്‍ട്ടോറിയലുകളും നിറയുകയാണ്‌. അധാര്‍മ്മികമായതൊന്നും ആഖ്യാനം ചെയ്യാന്‍ പാടില്ല എന്ന നാരദ മുനിയുടെ വാക്കുകളാണ്‌ ഇനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ വഴികാട്ടേണ്ടത്‌. 
ജെ. നന്ദകുമാര്‍ .

No comments:

Post a Comment