Thursday, May 03, 2018

നാരദ മുനി

നാരദ മുനി.
മഹാഭാരതത്തിലെ ആദിപര്‍വത്തില്‍ നാരദ മുനിയുടെ പ്രത്യേകതകളെക്കുറിച്ച്‌ വര്‍ണ്ണിക്കുമ്പോള്‍ ഭഗവാന്‍ വേദവ്യാസന്‍ ഈ സവിശേഷതകള്‍ എടുത്ത്‌ പറയുന്നുണ്ട്‌. 

"അര്‍ത്ഥ നിര്‍വചനേ നിത്യം സംശയാഛിദ്ര സംശയ: പ്രകൃത്യാ ധര്‍മ കുശലോ നാനാ ധര്‍മ്മ വിശാരദ:
 ഏക ശബ്ദാശ്ച നാനാര്‍ത്ഥാന്‍ ഏകാര്‍ത്ഥാസ്യ പൃഥഗ്ശ്രുതീര്‍ പൃഥഗര്‍ത്ഥാഭിധാനാംസ്വ പ്രയോഗാണാമവസ്ഥിതാ?
 പ്രമാണ ഭൂതോ ലോകസ്യ സര്‍വാധികണേഷു ച
 സര്‍വവര്‍ണ്ണ വികാരേഷു നിത്യം സകല പൂജിതം".
-----------------------------------------------------------------------------------
ഉദ്ദേശ്യാനാം സമാഖ്യാതാ സര്‍വ്വമാഖ്യാനമുദ്ദിശാന്‍ അഭിസന്ധിഷു തത്വജ്ഞ: പദാന്യംഗാനനുസ്മരന്‍?".

ഇരുപത്തിനാല്‌ ശ്ലോകങ്ങളിലായി വര്‍ണ്ണിച്ചതിലെ ചിലത്‌ മാത്രം എടുത്ത്‌ ഉദ്ധരിച്ചു എന്നേയുള്ളു. ഇതില്‍ നിന്ന്‌ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാകുന്നുണ്ട്‌. കാര്യങ്ങളുടെ അര്‍ഥം വ്യക്തമായി മനസ്സിലാക്കുക മാത്രമല്ല അത്‌ സമൂഹത്തിന്‌ ആശയക്കുഴപ്പം ഇല്ലാതെ കിറുകൃത്യമായി വ്യാഖ്യാനിച്ച്‌ കൊടുക്കുകയും ചെയ്യുന്ന, സ്വഭാവേന തന്നെ ധര്‍മ്മ കുശലനും അനേക ധര്‍മ്മങ്ങളില്‍ അഭിജ്ഞനും ആണ്‌ നാരദ മുനി. ഇതോടൊപ്പം ഒരു വാക്കിനുള്ള വിവിധ അര്‍ത്ഥങ്ങളും ഒരേ അര്‍ത്ഥമുള്ള വിവിധ വാക്കുകളും അറിയേണ്ടതുണ്ട്‌. അവയെ അര്‍ത്ഥ ലോപം വരാതെ ഉപയോഗിക്കാനും അറിയണം

No comments:

Post a Comment