ആപ്തകാമനാകാതെ ഇന്ദ്രിയങ്ങള്‍ മനസ്സിന്റെ ഭാവനകള്‍ ചേര്‍ന്ന് വിഷയങ്ങളില്‍ കളിക്കുകയും ഒരു ഭാവിക്കുവേണ്ടി വെമ്പല്‍ കൊളളുകയും, ആ ഭാവിക്കു വേണ്ടി ഇന്ദ്രിയങ്ങളെയും മനസ്സിനെയും രൂപപ്പെടുത്തുകയും ചെയ്യുന്നതിനിടയില്‍ എന്തിനാണ് ഈശ്വരനെയും ആത്മാവിനെയും അന്വേഷിക്കുന്നത്. അഥവാ എങ്ങനെയാണ് ഈശ്വരാന്വേഷണവും ആത്മാന്വേഷണവും ഒരുവന് ആവശ്യമാകുന്നത്. കാമന തത്തികളിക്കുന്ന മനസ്സുമായി ഋജുവായി ഇന്ദ്രിയ വിഷയകങ്ങളായ ലോകങ്ങളിലേക്ക് എടുത്ത് ചാടാന്‍ ഒരുങ്ങുമ്പോള്‍, ഈശ്വരവിഷയകങ്ങളായ ഈ കേള്‍വികള്‍ കാമനുഭവവുമില്ല ഈശ്വരാനുഭവവുംഇല്ല എന്ന നിലയില്‍ നിങ്ങളെ ത്രിശങ്കുസ്വര്‍ഗ്ഗത്തില്‍ എത്തിക്കില്ലേ? അതല്ലേ ഇന്ത്യന്‍ ആദ്ധ്യാത്മികതക്ക് പറ്റിപ്പോയ അപചയം. അതുതന്നെയല്ലേ ഇന്ത്യന്‍ ഭൗതികതയ്ക്ക് പറ്റിപ്പോയ അപചയം. നിങ്ങളുടയും എന്റെയും പൂര്‍വ്വികര്‍ ഭൗതികവും ആദ്ധ്യാത്മികവുമായ ഒന്നുമല്ലാത്ത അവസ്ഥയില്‍ ഇങ്ങനെ ചടഞ്ഞുകൂടിയ ഒരു കാലഘട്ടം ഉണ്ടായിട്ടില്ല.
വിഷയകാമനകളോട് കൂടി വിഷയങ്ങളെ വിധിയാംവണ്ണം അനുഭവിക്കാന്‍, വിഷയകാമനകള്‍ അറിഞ്ഞ് ശങ്കവരുമ്പോള്‍ ശ്രുതിയെ കൃത്യമായി അവലംബിച്ച് നിഷ്‌കാമതയിലേക്ക് ഉയരുക. കാമനയോടു കൂടി ചെയ്തതെല്ലാം നിഷ്‌കാമനയോട് കൂടി ചെയ്യുക. വിശുദ്ധമായ അന്തക്കരണത്തില്‍ വിഷയവും കാമനയും ഇല്ലാകാകുമ്പോള്‍ ഉദയം കൊളളുന്ന ആത്മപ്രകാശത്തെ നിതരാം അനുഭവിക്കുക. ആത്മാവില്‍ ആത്മാവിനാല്‍ തൃപ്തനാവുക. പൂര്‍ണ്ണസാധ്യമായ ഈ അനുഭൂതി കൈവന്നിട്ട് ലോകസംഗ്രഹാര്‍ത്ഥം ശീലമായ കര്‍മ്മങ്ങള്‍ തുടരുകയോ, തുടരാതിരിക്കുകയോ ചെയ്യുക. ഇവിടെ നിങ്ങള്‍ ഇരുപത്തിനാലാം ശ്ലോകത്തെ രണ്ടാമദ്ധ്യായം
ശ്രുതി വിപ്രതിപന്നാ തേ യദാ സ്ഥാസ്യതി നിശ്ചലാ സമാധാവചലാ ബുദ്ധിഃ തദാ യോഗമവാപ്‌സ്യസി (2 ;53)
അമ്പത്തിമൂന്നാം ശ്ലോകത്തിലേക്കും,മുന്നാം അദ്ധ്യായം
ന മേ പാര്‍ത്ഥാസ്തി കര്‍ത്തവ്യം ത്രിഷു ലോകേഷു കിഞ്ചന നാനവാപ്തമവാപ്തവ്യം വര്‍ത്ത ഏവ ചകര്‍മ്മണി(3;22)
എന്ന ശ്ലോകത്തിലേക്കും മെല്ലെ ഒന്ന് ആനയിക്കുക.എന്നിട്ട് യോജിപ്പിച്ചതിന്റെ അര്‍ത്ഥങ്ങളെ കണ്ടിട്ട് ഭഗവദ്ഗീതയില്‍ നിങ്ങള്‍ക്ക് എന്ത് തോന്നുന്നു എന്ന് മനസ്സിലാക്കുക. എപ്പോഴാണോ അര്‍ജ്ജുനാ, നിനക്ക് ശ്രുതിയിലുണ്ടായ ശങ്ക-ശ്രുതിയെ ശങ്കിക്കുന്ന അവസ്ഥ-എപ്പൊഴാണ് ശ്രുതിവിപ്രതിപന്നനാകുന്നത്? അര്‍ജ്ജുനന് ശ്രുതിവിപ്രതിപന്നത്വം വന്നു. കര്‍മ്മം അതിന്റെ ഘോരതയില്‍ പ്രകടമാകുമ്പോള്‍ സംഘര്‍ഷവും വിഷാദവും ഒരുമിച്ച് വരും. അന്ന് അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെ ശങ്കയില്ലാതെ കാമനകള്‍ തത്തി കളിക്കുമ്പോള്‍ അക്കാദമിക്കായി പഠിക്കാന്‍ ഇറങ്ങി തിരിക്കുന്നു എന്നതാണ് നമ്മുടെ പഠനത്തിന്റെ പരിമിതി.
ശ്രുതിയെ, വൈദികിയെ പ്രത്യക്ഷമാക്കി ദര്‍ശിച്ച ഋഷിമാര്‍, ധ്യാനാത്മകതയില്‍ വെച്ചു ദര്‍ശിച്ചു എന്നും, കര്‍മ്മങ്ങള്‍ ഒന്നുമില്ലാത്ത ഒരവസ്ഥയില്‍ വെച്ചു ദര്‍ശിച്ചു എന്നും ഒക്കെയാണ് പൂര്‍വ്വികമായി നിങ്ങള്‍ പഠിച്ചിട്ടുണ്ടാവുക. അങ്ങനെയാണെങ്കില്‍ ഋഗ്വേദവും, യജുര്‍വ്വേദവും, സാമവേദവും, അഥര്‍വ്വവേദവും അവയിലെ എണ്ണമറ്റ സൂക്തങ്ങളും, വേദനിര്‍ദ്ദിഷ്ടമായി വന്ന ഇതിഹാസപൂരാണങ്ങളും ഒക്കെ ഉണ്ടായതിനക്കാള്‍ ലളിതവും മനോഹരവുമായി അവ ഇന്ന് ദര്‍ശിക്കുകയും എഴുതുവാന്‍ പറ്റുകയും ചെയ്യുന്ന വിധം കര്‍മ്മം ഇല്ലാത്ത ഒരു ലോകത്താണ് ആധുനിക മനുഷ്യന്‍ ജീവിക്കുന്നത്. പക്ഷേ നമ്മള്‍ അങ്ങനെ കാണുന്നില്ല. ഇന്ന് മനുഷ്യര്‍ ജീവിക്കുന്നത് കര്‍മ്മം ഇല്ലാത്ത മേഖലയിലാണ്.

ആധുനികമനുഷ്യന്‍ അവന്റെ ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്തുന്ന ശബ്ദസ്പര്‍ശരൂപരസഗന്ധസൗഭാഗ്യങ്ങള്‍ക്കായാണ് അവന്റെ അദ്ധ്വാനത്തിന്റെ ഏറിയകൂറും ചെലവഴിക്കുന്നത്. രണ്ടാമത് അവന്‍ ഓടുന്നതു മുഴുവന്‍ ഉദരപൂരണത്തിനാണ്. അതു താനിഷ്ടപ്പെടുന്ന വിധം വന്നുചേരുമ്പോള്‍, ഇഷ്ടപ്പെടുന്ന ആഹാരം കഴിച്ച് വയറുനിറയാനാണീ അദ്ധ്വാനിക്കുന്നത്. വിശക്കുന്നതിന് എന്തെങ്കിലും കഴിക്കാനാണെങ്കില്‍ അതിനിത്രയും അദ്ധ്വാനിക്കേണ്ട. ഒരു പിടി അരി അടുപ്പത്തേക്കിട്ടാല്‍ വേവും മൂന്ന് നേരം വിശക്കുന്നുണ്ടെങ്കില്‍ കഴിച്ചു. രാവിലെ കഞ്ഞിക്കുടിച്ചു ഉച്ചക്കും കഞ്ഞി കുടിക്കാന്‍ പറ്റുമോ? രാവിലെ പുളിശ്ശേരികൂട്ടി ഉച്ചക്കും പുളിശ്ശേരി കൂട്ടാന്‍ പറ്റുമോ! രാവിലെ മുളകു പൊട്ടിച്ചുണ്ടു. ഉച്ചക്കും മുളകു കൂട്ടി ഉണ്ണാന്‍ പറ്റുമോ! പറ്റുകേലാത്തതു കൊണ്ടാണ് നമ്മളീ പച്ചക്കറി ഒക്കെ പല വലിപ്പത്തിലും പല നീളത്തിലുമൊക്കെ-ചിലത് നീളത്തിലരിഞ്ഞ് അവിയലാക്കി. ചിലത് ചതുരത്തിലരിഞ്ഞ് സമ്പാറാക്കി ഒക്കെ ഉണ്ടാക്കുന്നത്. രാവിലെ മൂന്ന് പേരുളള വീട്ടീല്‍ ഇടങ്ങഴി അരിയുടെ കഞ്ഞീ വെച്ച് ഒരു മുളകും പുളിയും പൊട്ടിച്ചു വെച്ചാല്‍ വിശക്കുമ്പോള്‍ വന്ന് കഴിച്ചിട്ടു പോകുന്ന പരിപാടിയാണെങ്കില്‍ ഒരു ബുദ്ധിമുട്ടും വരില്ല. ബാക്കി സമയം പഠിക്കാം. പഠിക്കാതിരിക്കാനും, പ്രകൃതിയെ മനസ്സിലാക്കാതിരിക്കാനും, ഉപദ്രവം ഉണ്ടാക്കാനും, ധാരാളിത്വം കാണിക്കാനും,പിടിച്ചു പറിക്കാനും ഒക്കെ വേണ്ടിയാണ് നമ്മുടെ ഇന്ദ്രിയസുഖങ്ങളെ അവലംബിച്ചു കൊണ്ട് ധാരാളിത്വത്തെ ദാര്യദ്ര്യമില്ലായ്മ എന്ന് നിര്‍വചിച്ചു കൊണ്ട് നമ്മള്‍ ഈ പണിയെല്ലാം എടുക്കുന്നത്. ആ പണിയൊന്നും അറിവിന് വേണ്ടിയുളള പണിയല്ല.
ഇന്ദ്രിയപരമായ തലത്തില്‍ നിലക്കുമ്പോള്‍ ഇതാണ് വാസ്തവം. മനസ്സിന്റെ തലത്തില്‍ നിക്കുമ്പോള്‍ ഇതാണ് വാസ്തവം. ഇതാണ് ബാഹ്യതലങ്ങളിലേക്ക് നമ്മുടെ മനസ്സ് പോകുമ്പോള്‍ ഉണ്ടാവുന്നത്. ഇത് ആഹാരകാര്യത്തില്‍ പറഞ്ഞത് പ്രധമമല്ലന്‍ ന്യായത്തിലാണ്. ആഹാരനീഹാരമൈഥുനനിദ്രാദികളിലെല്ലാം ഇത് നിയമമാണ്. ഒരു ദിവസം നേരം വെളുത്ത് നമ്മള്‍ ഉറങ്ങുന്നതു വരെ നമ്മുടെ ജാഗ്രത്ത് പ്രപഞ്ചം ഇന്ദ്രിയങ്ങളും വിഷയങ്ങളുമായി സംവദിക്കുമ്പോഴെല്ലാം ഈ കാമനകള്‍ നിത്യേനിരന്തരേ നടക്കുകയാണ്. ഇതിലൂടെ സഞ്ചയിക്കുന്നത് നിരന്തരമായ അതൃപ്തിയായി നിലകൊളളുമ്പോള്‍ ആപ്തകാമനായി ഒരുവന് എങ്ങനെ ആത്മാവിനെ ചിന്തിക്കാന്‍ കഴിയും? ആപ്തകാമന്‍ എന്ന് പറഞ്ഞാല്‍ എല്ലാ കാമങ്ങളും നേടിക്കഴിഞ്ഞവന്‍. ഇനി ആഗ്രഹിക്കാന്‍ ഒന്നുമില്ലാത്തവന്‍. എല്ലാ കാമങ്ങളും പൂര്‍ണ്ണമായി കഴിഞ്ഞവന്‍. ഇനി ഒന്നും നേടാന്‍ ഇല്ല. വേറൊന്ന് നേടാന്‍ ഉണ്ടെങ്കില്‍ അതു മുന്നില്‍ കാണുമ്പോള്‍ കണ്ണ് വികസിക്കും. അതു കിട്ടണമെന്ന് ആഗ്രഹിക്കും. അതു കിട്ടണമെന്ന് ആഗ്രഹിക്കുമ്പോള്‍ നേരെ കിട്ടുന്നതങ്ങ് സ്വികരിച്ചു കഴിഞ്ഞാല്‍ ആ കാമം അങ്ങു തീരും. അതിങ്ങനെ നോക്കിയിട്ട് ‘വേണ്ട…വേണം…വേണ്ടണം’ അങ്ങനെയൊരു”ണം’ഉണ്ട്. അപകടമാണ്. അവിടെ ആപ്തകാമനല്ല. കാമം ബാക്കി നില്‍ക്കുന്നുണ്ട്: പിന്നെ എടുത്തോളാം നിന്നെയെന്ന്. ഇന്ദ്രിയങ്ങളുടെ പരിമിതി കൊണ്ടോ, ഭയം കൊണ്ടോ, ചുറ്റുപാടുകളുടെ ഭയം കൊണ്ടോ ഒക്കെയാവാം. നിര്‍ഭയന്‍ ആപ്തകാമന്‍ മാത്രമാണ്. ചെറിയൊരു കാമം എന്തിലെങ്കിലും ഉണ്ടെങ്കില്‍ ഭയമുണ്ട്. എന്തു കൊണ്ടാണ് കഴിഞ്ഞേന്റെ മുമ്പിലെത്ത് ആഴ്ചയില് എര്‍ണാകുളത്തേക്ക് പോരാത്തത്? എന്തുകൊണ്ടാണ് ഈ ആഴ്ച പോന്നത്? ഈ ആഴ്ച ബുധനാഴ്ച ആയപ്പോള്‍ ചേട്ടന്‍ പോന്നില്ലേന്ന് ചോദിച്ചു. കഴിഞ്ഞയാഴ്ച എന്തു കൊണ്ടാ പോകാത്തത്? ഈ ആഴ്ച പോകണ്ട എന്നു പറഞ്ഞു. എന്താ കാര്യം? തിരിച്ചു ചെല്ലണ്ടതാണെന്നും കൂടെ ജീവിക്കണ്ടതാണെന്നുംകാമം കിടക്കുന്നതു കൊണ്ട്, ആ കാമം ഉണ്ടാക്കിയ ഭയം കൊണ്ടാണ്. ഭയം വരാന്‍ കാരണമെന്താ? ആ ആളുമായി ചേര്‍ന്ന്, ആ സാഹചര്യവുമായി ചേര്‍ന്ന് ,ആ ചുറ്റുപാടുമായി ചേര്‍ന്ന് നമ്മളില്‍ കുറെ ആഗ്രഹങ്ങള്‍ ഉണ്ട്.

ഒരു നിമിഷം കൊണ്ടാണ് പൂര്‍വ്വവാസനയില്‍ നിന്ന് കാമങ്ങള്‍ ഓരോ വ്യക്തിയോടും ഓരോ സമൂഹത്തോടും, ഓരോ വസ്തുതയോടും ചേര്‍ന്ന് ഉണരുന്നത്. അതുണരുമ്പോള്‍ നമുക്കുണ്ടാവുന്നത് ഭയമാണ്. കാരണം അത് നേടുന്നതിന്റെ വഴിയില്‍ തടസ്സം ഉണ്ടാവും.അതു വേണ്ടവിധം നേടാന്‍ പറ്റില്ല. ആപ്തകാമനായ ഒരുവനെ സംബന്ധിച്ചിടത്തോളം ഇനി ഒന്നും നേടാന്‍ ഇല്ല. അവന് ഭയം ഇല്ല. അതാണ് ‘ന മേ പാര്‍ത്ഥാസ്തി കര്‍ത്തവ്യം ത്രിഷു ലേകേഷു കിഞ്ചന’ എന്ന ശ്ലോകത്തില്‍ പറഞ്ഞത്.’നാനവാപ്തമവാപ്തവ്യം ‘ അതാണ് ആ നിര്‍ഭയത്വം. അപ്പോള്‍ നിങ്ങളുടെ അന്തക്കരണം കൃഷ്ണാകാരമായി മാറും. അപ്പോള്‍ നിങ്ങള് കണ്ണടച്ചിട്ടു നോക്കുമ്പോള്‍ അന്തക്കരണത്തിന് ചെറിയ സ്വച്ഛ നീലനിറമൊക്കെ വരും.ആകാശത്തിന്റെ നിറംമൊക്കെ വരും. അതിന് വിശുദ്ധി ഉണ്ടാകും. ആ ശുഭ്രമായ ആകാശത്തില് മായ നീലിമപുലര്‍ത്തി ചേര്‍ന്ന് നില്‍ക്കുമ്പോള്‍,മായയെ വശത്താക്കി,കര്‍മ്മകലാപങ്ങളെ താന്‍ നിയന്ത്രിക്കുന്ന വഴിയില്‍ നിയന്ത്രിച്ച് ചെയ്യുന്നവനായി ഉയര്‍ന്ന് നില്‍ക്കുന്ന -അപ്പോഴാണ് ‘ന മേ പാര്‍ത്ഥാസ്തി കര്‍ത്തവ്യം ത്രിഷു ലോകേഷു കിഞ്ചന’ -അവസ്ഥ കൈവരുന്നത്. പക്ഷേ മായ നിന്നെ വലിച്ചു കൊണ്ടു പോയി ചെയ്യുന്നതു പോലെയല്ല ഞാന്‍ ചെയ്യുന്നത്.മായയെ എന്റെ പിടിയില്‍ നിറുത്തിയിട്ടാണ് ചെയ്യുന്നത്. അന്തക്കരണം വിശുദ്ധമാകുമ്പോള്‍, കൃത്യമായി അകത്തേക്ക് നോക്കുമ്പോള്‍ ഇത് ബോധ്യമാകും. തൊട്ട് അടുത്തിരിക്കുന്നതു കണ്ട് കണ്ണടക്കരുത് അവര്‍ ഉറങ്ങുകയാണ് .
swami nirmalanandaji
No comments:
Post a Comment