Wednesday, May 23, 2018

ചോദ്യം: വാസന തീര്‍ന്നു എന്ന് എങ്ങനെ അറിയാം? തൃഷ്ണ ഏതു നിമിഷവും തിരിച്ച് വന്ന് കൂടെ?
ഉത്തരം : തീരുമ്പോള്‍ ഭയം ഇല്ലാതെയാകും.തൃഷ്ണ തിരിച്ച് വരും എന്ന ഭയം വേണ്ട. ഒരു നിമിഷാര്‍ത്ഥം കൊണ്ട് നിര്‍ഭയനായി ആപ്തകാമനായി തീരുന്നവന്റെ കാല്‍ച്ചുവച്ചില്‍ തൃഷ്ണ ദാസീവേല ചെയ്യുകയല്ലാതെ തൃഷ്ണയുടെ പിന്നാലെ അവന്‍ പോകുകയില്ല. ഒരു പ്രാവശ്യം നിങ്ങള്‍ ഇതില്‍ നിന്ന് മോചനം നേടികിട്ടിയാല്‍ എന്നന്നേക്കുമായി മോചനം നേടി. കാരണം ഇത് അഗ്നിയാണ്. കത്തിയാല്‍ മുഴുവന്‍ കത്തും. സമസ്തപാപങ്ങളും, സമസ്ത രോഗങ്ങളും കത്തും. അഗ്നിയുടെ സ്വഭാവം അറിയാത്തതു കൊണ്ടാണ് അതും ജ്ഞാനാഗ്നിയുടെ. അത് കത്തിക്കാത്തതും, അതിന് ദഹിക്കാത്തതും ഒന്നുമില്ല. അതു കൊണ്ട് ഇതില്‍ സംശയം വേണ്ട. പക്ഷേ ഇത് ക്രമമായി പോകണം ഇതിനൊരു പന്ഥാവുണ്ട്. സംപ്രസാധവിദ്യയുടെ സാംമ്പ്രദായികത്വത്തിന്റെ കൃത്യതയാര്‍ന്ന ഒരു പന്ഥാവുണ്ട്. അതു കിട്ടണം. അതു പറഞ്ഞു തരാനാണ് ഞാന്‍ നിരന്തരം ശ്രമിക്കുന്നത്. ഇതിന്റെ പ്രക്രിയ കൃത്യമായി അറിയാം. കാരണം ആചാര്യന്മാര്‍ പറഞ്ഞ് തന്നിട്ടുണ്ട്.
കര്‍മ്മകലാപത്തിന്റെ സംഘര്‍ഷവും വിഷാദവും പരിപൂരിതമാകുമ്പോള്‍, അപ്പോഴാണ് അവന്റെ സമസ്ത കാമനകളും സടകുടഞ്ഞെഴുന്നേറ്റ് നില്‍ക്കുന്ന ഒരു വേളയില്‍ അവന്‍ ശ്രുതി വിപ്രതിപന്നനാകും. പിന്നെ കുറേ സമയമെടുക്കും നിശ്ചലാവസ്ഥയെ പ്രാപിക്കാന്‍. എപ്പോഴാണ് ഹേ അര്‍ജ്ജുനാ, ശ്രുതിവിപ്രതിപന്നനായ നീ നിശ്ചലാവസ്ഥയെ പ്രാപിക്കുന്നത്?’യഥാസ്ഥാസ്യതി നിശ്ചലാ’ അപ്പോഴാണ് യോഗത്തെ പ്രപിക്കുന്നത്. അപ്പോഴാണ് നിന്റെ ബുദ്ധി അചലമാകുന്നത്. അതിന് മുമ്പ് ഇന്ദ്രിയങ്ങള്‍ വിഷയങ്ങളിലേക്കു പോകുന്നതും, വിഷയങ്ങളുമായി രമിച്ച് ഇന്ദ്രിയം സംഗമുണ്ടാക്കുന്നതിന് അനുഗുണമായി മനസ്സ് സങ്കല്പങ്ങള്‍ ഉണ്ടാക്കുകയും, മനസ്സ് ഉണ്ടാക്കുന്ന സങ്കല്പങ്ങളെ വൈഷയികമായി ബുദ്ധി ന്യായീകരിക്കുകയും ചെയ്യുകയാണ് അല്ലാത്തപ്പോള്‍ ചെയ്യുന്നത്. നാമരൂപാത്മകമായ പ്രപഞ്ചത്തെ അവലംബിച്ച് നിന്റെ ബുദ്ധി നിന്റെ പൂര്‍വ്വകാലങ്ങളെയും, നിന്റെ സ്മരണകളെയും, നിന്റെ ലൗകികപാരമ്പര്യങ്ങളെയും, നിന്റെ മതപരവും ജാതീയവും വര്‍ഗ്ഗപരവുമായ കാര്യങ്ങളെയും സംഗങ്ങളെയും ന്യായീകരിക്കുക മാത്രമാണ് അര്‍ജ്ജുനാ ചെയ്യുന്നത്. എപ്പോള്‍ ശ്രുതിവിപ്രതിപന്നനായ നിന്റെ ബുദ്ധി നിശ്ചലമാകുന്നു’സ്ഥിത ധീ’-സ്ഥിതപ്രഞ്ജത കൈവരുന്നു. അപ്പോള്‍ ബുദ്ധി സമമാകുന്നു. നീ എത്ര നിന്റെ കാര്യങ്ങളെ വാദിക്കുന്നു വാസനയില്‍ അതേ തലമാണ് അവന്റെകാര്യം. നി എത്ര ധര്‍മ്മമെന്ന് പറയുന്നുവോ? അത്ര തന്നെ ധര്‍മ്മമാണ് നീ അധര്‍മ്മമെന്ന് പറയുന്ന അവന്റെ അധര്‍മ്മവും...swami nirmalanandaji

No comments:

Post a Comment