Wednesday, May 23, 2018

ആപ്തകാമനാകുന്നതു വരെ ധര്‍മ്മാധര്‍മ്മങ്ങളില്‍ സമതയില്ല. ആചാരാനാചാരങ്ങളില്‍ സമതയില്ല. ഋതാഅനൃതങ്ങളില്‍ സമതയില്ല. വിഷമ മാത്രമേയുളളു. ആ വിഷമ ഉളവാക്കുന്ന ബുദ്ധി, ഒന്ന് നീ ചെയ്തു എന്നുളളതും, അതിലെ നീ എന്നത് ധര്‍മ്മവും ചെയ്യ്തത് അധര്‍മ്മവും ആകുമ്പോള്‍ നീ എന്ന ധര്‍മ്മത്തെ അവലംബമാക്കി ചെയ്ത അധര്‍മ്മത്തെ ധര്‍മ്മമാക്കാനുളള നിന്റെ വെമ്പലാണ് നിന്റെ വിഷമയായ ബുദ്ധി. തര്‍ക്കവും ന്യായവും, വിതര്‍ക്കവും,വിതണ്ഡയും ഒക്കെ പഠിച്ചത് ഇതിനാണ്. ഞാന്‍ എന്നത് ധര്‍മ്മവും, എന്റെ ഇന്ദ്രിയങ്ങള്‍ ശീലം കൊണ്ടും, വാസനകള്‍ കൊണ്ടും ചെയ്യതത് അധര്‍മ്മവും ആയിരിക്കുമ്പോള്‍, എല്ലാവരിലും ഏകമായിരിക്കുന്ന ധര്‍മ്മമായ ദൃക്കിനെ അവലംബിച്ച്, അവനവന് പ്രിയമുളള വിഷയത്തെ അസ്തി, ഭാതി, പ്രിയരൂപമായി കാണുന്നതിനെ സച്ചിദാനന്ദമെന്ന് ധരിച്ച് താന്‍ എന്ന ധര്‍മ്മത്തെ, അധര്‍മ്മത്തോട് ചേര്‍ത്ത് വെച്ച്  ധര്‍മ്മമെന്ന് വ്യാഖ്യാനിക്കേണ്ടി വരുന്നു. ബുദ്ധി എല്ലായ്‌പ്പോഴും ഇങ്ങനയേ ചെയ്യൂ. എപ്പോള്‍ നിന്റെ ബുദ്ധിശ്രുതിവിപ്രതിപന്നതയില്‍ നിന്ന് പുറത്ത് കടന്ന് നിശ്ചലമാകുന്നു അപ്പോള്‍ സമയായി തീരുകയും, വിഷമയെ വിടുകയും ധര്‍മ്മവും, അധര്‍മ്മവും, സത്യവും, അസത്യവും, ഋതവും, അനൃതവും, സ്തുതിയും, നിന്ദയും നിന്റെ ബുദ്ധിക്ക് സമമായി തീരുന്നു.  അവന്‍ കട്ടു. ആരാണ് കട്ടത് ‘അവന്‍’ ഏതവന്‍? കേവലമായ അവന്റെ ആത്മാവ് നിന്റെയും  ആത്മാവാകുന്നു. അതുകൊണ്ട് ആത്മാവ് സര്‍വ്വവ്യാപകമാകുന്നു. ആത്മാവ് കട്ടില്ല. വാസനയാണ് കട്ടതെങ്കില്‍ അതു വാസനയുടെ സ്വാഭാവമാണ്. കക്കുന്നതും വഞ്ചിക്കുന്നതും നേടുന്നതും കൊടുക്കുന്നതും എല്ലാ വാസനയാണ്. അതാണ് എല്ലാവരും ചെയ്തു കൊണ്ടിരിക്കുന്നത്. എന്ന് പറഞ്ഞ് നാളെ കക്കാന്‍ പോയാലും ജയിലില്‍ സമചിത്തതയോടെ കിടക്കുക. വളരെ ലോലമായ ഒരു പാതയിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഒരു നൂല്‍ പാലത്തിലൂടെയാണ്. ഒന്നു പൊട്ടിയാല്‍ താഴെ വീഴും.
ചോദ്യം: മനസ്സ് ഇന്ദ്രിയ വിഷയങ്ങളുടെ പുറകെ പോകുമ്പോള്‍  ബുദ്ധിയുടെ പങ്ക് എന്താണ്?
ഉത്തരം:  ഇന്ദ്രിയങ്ങള്‍ പുറത്തേക്കു പോകുമ്പോള്‍ തന്നെ മനസ്സ് അവിടിരിപ്പുണ്ട്. സങ്കല്പവും വികല്പവും മനസ്സിനുളളത് കൊണ്ടാണ് മനസ്സിന്റെ തലത്തോട് കൂടി നിങ്ങള്‍ അവിടെ ചെന്ന് മനസ്സ് ചേര്‍ന്ന് വരുന്നതിനെ സെലക്ട് ചെയ്യന്ന്ത്. ഇത്രയും പേര് ഇരിക്കുന്നത് കാണാം. ഇത്രയും പേരുടെ ശരീരത്തു പതിച്ച സൂര്യപ്രകാശമോ മറ്റു പ്രകാശമോ നമ്മുടെ കണ്ണില്‍ പതിക്കുന്നുണ്ട്. ഇവരുടെയെല്ലാം ചിത്രം അവിടെ വീഴുന്നണ്ടെങ്കിലും നമ്മുടെ സിസീ ടി.വി ഇവരെ എല്ലാവരെയും അവിടെ സ്വീകരിക്കുന്നില്ല. അതാണിതിന്റെ മാജിക്ക്. അതാണ് മനസ്സ്. മനസ്സ് സ്വീകരിച്ചാല്‍ ഉടനെ ബുദ്ധി മനസ്സിലേക്ക് താന്നു വന്ന് എന്തു കൊണ്ട് സ്വീകരിച്ചു ?എങ്ങനെ സ്വീകരിച്ചു? ഏതവസ്ഥയില്‍ ഞാന്‍ സ്വീകരിച്ചു ഇങ്ങനെയുളള ന്യായവാദങ്ങള്‍ നിരത്തി, ഞാന്‍ സ്വീകരിച്ചതാണ് സത്യം. എന്ന് ജല്പിക്കുകയും, അപരന്റെത് തെറ്റാണെന്ന് വാദിക്കുന്നതിന് വേണ്ടി വാദമുഖങ്ങള്‍ നിരത്തുകയാണ് ചെയ്യുന്നത്. പഠിച്ചവനും പഠിക്കാത്തവനും ഒക്കെ. ബുദ്ധിസ്ഥിരതയിലേക്ക് എത്തിയാല്‍ ഈ ഞാന്‍ കാണിച്ചതും, അവന്‍ കാണിച്ചതും എന്ന് രണ്ടില്ല. അത് വാസനയുടേത് മാത്രമാണ്. അജ്ഞാനത്തിന്റേത് മാത്രമാണ്. അപ്പോള്‍ ആത്മാവിലേക്കുണര്‍ന്നു. ബുദ്ധി സ്ഥിരമായി. ഈ ബുദ്ധി സ്ഥിരമാകാതിരിക്കുന്നതാണ് നമ്മള്‍ ഇടപെടുന്ന ലോകങ്ങളില്‍ എല്ലാം നിരന്തരമായി ലോകരചന നടത്തകയാണ് ചെയ്യുന്നത്. ആത്മാവിലേക്ക് തിരിയുകയല്ല ചെയ്യുന്നത്. അങ്ങനെ രചന നടത്തുന്ന നമ്മള്‍ ആദ്ധ്യാത്മികമായി ഒരു ക്ലാസ്സ് കേള്‍ക്കാന്‍ പോയാലും ഇതു വരെ കണ്ട സിനിമാക്കഥ വേണം. നല്ല ക്ലാസ്സായിരുന്നു. ഹൊ! എങ്ങനെയാണ് സ്വാമി നരസിംഹത്തിലെ മോഹന്‍ലാലിനെ അവതരിപ്പിച്ചത് ആ ഭാഗവതത്തിനകത്ത്! കേള്‍ക്കണ്ടതാണ്. ഭാഗവതമൊന്നും കേട്ടില്ല. പത്തു പ്രാവശ്യം കണ്ട നരസിംഹത്തിലെ മോഹന്‍ലാലിനെ ഒരിക്കല്‍ക്കൂടെ ആദ്ധ്യാത്മിക ഭാഷയില്‍ കേട്ടു. വീട്ടീലിരിന്ന് കണ്ടിട്ട് തൃപ്തിവരാത്ത സിനിമ ഞങ്ങളൊന്ന് പറഞ്ഞ് കേള്‍ക്കുമ്പോള്‍ ഉളള സുഖത്തിനാണ് വരുന്നത്. ഇന്ദ്രിയങ്ങളുടെ പരിപ്രക്ഷ്യങ്ങളില്‍ നിന്ന് ഞാനോ നിങ്ങളോ മോചനം നേടാവുന്ന അവസ്ഥ വിരളമാണ് എന്നാണ് ഞാന്‍ പറഞ്ഞത്. എന്നിട്ട് എവിടെയാണ് നമുക്കീ ആത്മബോധം കിട്ടുക. അന്തക്കരണവിശുദ്ധിയില്ല.
ചോദ്യം: ഋതം എന്താണ്?
ഉത്തരം: കഴിഞ്ഞുപോയ സത്യം. അനൃതം കഴിഞ്ഞുപോയ അസത്യം. ഋതം സംഭവിച്ചു കഴിഞ്ഞത്. സത്യം സംഭവിക്കുന്നത്..
swami nirmalanandaji

No comments:

Post a Comment