Kenopanishad 04
പ്രകൃതി അതിന്റേതായ രീതിയില്‍ അന്തരീക്ഷ ശുദ്ധീകരണം നടത്തുന്നുണ്ട്. ആ പ്രവര്‍ത്തിയില്‍ നമ്മളും ബോധപൂര്‍വ്വം പങ്കാളികളാകുക. ശരീരത്തിലേക്കു പ്രാണനെ സ്വീകരിക്കുന്നത് അതീവ ജാഗ്രതയോടുകൂടിയാകണം. ബോധപൂര്‍വ്വം പ്രാണനെ ഉള്‍ക്കൊള്ളുന്നതിനാണ് പ്രാണായാമം ചെയ്യുക എന്നു പറയയുന്നത്. പ്രാണനെ ശരീരത്തിനകത്തേക്കു ഉള്‍ക്കൊളളുന്നതിനെ വൈദിക രീതിയില്‍ പൂരകം എന്നാണു പറയുക. അതിനെ അകത്തു നിലനിര്‍ത്തുന്നത് കംഭകം. സാവകാശം പുറംതള്ളുനത് രേചകം. പൂരക, കുംഭക രേചകത്തിലൂടെയുള്ള പ്രാണായാമ പരിശീലനം നമ്മുടെ പൂര്‍വാചാര്യന്‍മാര്‍ പഠിപ്പിച്ചു തന്നീട്ടുള്ള വിദ്യയാണ്. എന്റെ പ്രാണന്‍ എന്നു പറയുമ്പോള്‍ അത് വ്യക്തിപരമായ പരാമര്‍ശമല്ല. സമഷ്‌ടി പ്രാണനും അതില്‍ ഉള്‍പ്പെടുന്നുണ്ട്. സമഷ്‌ടി പ്രാണന്‍ പരിശുദ്ധമാകുമ്പോഴേ വ്യഷ്‌ടി പ്രാണന്‍ പരിശുദ്ധമാകുന്നുള്ളു.
അടുത്തത് ചക്ഷുസ്സാണ്. കണ്ണുകള്‍. എല്ലാ കാഴ്‌ചകളും കാണുന്നത് നമ്മുടെ കണ്ണുകളാണ്.അവ തെളിവുറ്റതായിരിക്കട്ടെ എന്നാണ് പ്രാര്‍ത്ഥന. സുറുമയിട്ടോ, പ്രത്യേകതരം കണ്ണട വെച്ചോ അല്ല കണ്ണിന്റെ തേജസ്സ് നിലനിര്‍ത്തേണ്ടത്. നല്ല നല്ല കാഴ്‌ചകള്‍ കണ്ട് പുഷ്‌ടി പ്രാപിക്കട്ടെ. ഇന്നു കാണുന്ന കാഴ്‌ചകളേറെയും വികലങ്ങളാണ്. ..swami nirmalanandagiri

No comments:
Post a Comment