Wednesday, May 23, 2018

Kenopanishad 06
ഓം കേനേഷിതം പതതി പ്രേഷിതം മനഃ
കേന പ്രാണഃ പ്രഥമഃ പ്രൈതി യുക്തഃ
കേനേഷിതാം വാചാമിമാം വദന്തി
ചക്ഷുഃ ശ്രോത്രം ക ഉ ദേവോ യുനക്തി.
കേന ഇഷിതം മനഃ - ആരാല്‍ ഇച്ഛിക്കപ്പെട്ടിട്ടാണ്‌, ആഗ്രഹിക്കപ്പെട്ടിട്ടാണ്‌, പ്രേഷിതം - പ്രേരിപ്പിക്കപ്പെട്ടിട്ടാണ്‌ മനസ്സ്‌ വിഷയങ്ങളില്‍ പതതി - പതിക്കുന്നത്‌. ഏതിന്റെ അഥവാ ആരുടെ പ്രേരണയാലാണ്‌ നമ്മുടെ മനസ്സ്‌ വിഷയങ്ങളില്‍ ചെന്നു വീഴുന്നത്‌.? ഇതാണ്‌ ഒന്നാമത്തെ ചോദ്യം. ദേശക്കാലങ്ങളേയും ജാതിമത വര്‍ഗ്ഗങ്ങളേയുമൊക്കെ അതിവര്‍ത്തിക്കുന്ന ചോദ്യമാണിത്‌. ഇത്‌ ഹൈന്ദവമൊ, ക്രിസ്‌തീയമൊ ഇസ്ലാമികമൊ അല്ല. സാര്‍വ്വലൗകികമായതാണ്‌. ഇത്‌ മനഃശാസ്‌ത്രമാണൊ എന്നു ചോദിച്ചാല്‍ ആണ്‌. മനഃശാസ്‌ത്രത്തിനപ്പുറത്തുള്ള ശാസ്‌ത്രമാണ്‌.
എന്റെ മനസ്സ്‌ എന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണൊ? അല്ലേ അല്ല. എന്റെ അറിവും അനുവാദവും കൂടാതെ അത്‌ പലതും ചിന്തിച്ചു കൂട്ടുന്നുണ്ട്‌. സ്വാമിയുടെ അടുത്ത്‌ പലവിധത്തിലുള്ള ആളുകള്‍ എത്തിച്ചേരാറുണ്ട്‌. അവരുടെ മനസ്സിലെ സംഘര്‍ഷങ്ങള്‍...... കേട്ടാല്‍ ഞെട്ടിപ്പോകും. സ്വന്തം അമ്മയുടെ നേരേ ലൈംഗികമനോഭാവമുള്ള മകന്‍. അമ്മ മുന്നില്‍ വരുമ്പോള്‍ അത്‌ അമ്മയാണെന്നു മറന്നു പോകുന്ന അവസ്ഥ. അയാള്‍ തന്റെ ദുരവസ്ഥ നമ്മളോട്‌ നേരിട്ടു പറഞ്ഞതാണ്‌. അതുക്കൊണ്ട്‌ വീട്ടില്‍ പോകാന്‍ പേടി. താമസിക്കുന്നത്‌ ഏതോ ഒരു ഹോസ്റ്റലില്‍. ഉപനിഷത്തിലെ ശിഷ്യന്റെ ചോദ്യം തന്നെയാണ്‌ അയാള്‍ ചോദിച്ചത്‌.ആരുടെ പ്രേരണയാലാണ്‌ എന്റെ മനസ്സ്‌ ഓരോരോ വിഷയങ്ങളില്‍ പതിക്കുന്നത്‌? വളരേ പണിപ്പെട്ടാണ്‌ ആ ചെറുപ്പക്കാരന്റെ മനോനില മാറ്റിയെടുത്തത്‌. ഭഗവത്‌ഗീതയില്‍ അര്‍ജ്ജുനനും ഇതുപ്പോലെ ഒരു ചോദ്യം ചോദിക്കുന്നുണ്ട്‌.
അഥ കേന പ്രയുക്തോ �യം പാപം ചരതി പൂരുഷഃ അനിച്ഛന്‍ അഭിവാര്‍ഷ്‌ണേയ ബലാനിവ നിയോജിതഃ ഈ ചോദ്യം നമ്മളുമായി കൂടുതല്‍ ബന്ധപ്പെടുത്തിക്കൊണ്ടുള്ളതാണ്‌. ആരുടെ പ്രേരണയാലാണ്‌ മനുഷ്യന്‍ തെറ്റാണെന്നറിഞ്ഞിട്ടും നിര്‍ബന്ധിതനായി ഓരോരോ പാപങ്ങള്‍ ചെയ്യുന്നത്‌?ആധുനിക മനഃശാസ്‌ത്രജ്ഞന്‍ പറയുക, ഉള്ളില്‍ നിന്നുള്ള ഒരു തള്ളലാണ്‌(Drives)അതിനു കാരണം എന്ന്‌. അപ്പോള്‍ മനസ്സുപ്പോലും നമ്മുടെ നിയന്ത്രണത്തിലല്ല പ്രവര്‍ത്തിക്കുന്നത്‌. മനസ്സെന്താണ്‌? മനസ്സിന്റെ ഊര്‍ജ്ജം ഏതുപ്രാകാരത്തിലുള്ളതാണ്‌? ഭഗവാന്‍ ഗീതയില്‍ പറയുന്നു മനമേവ മനുഷ്യാണം കാരണം ബന്ധമോക്ഷയേ. അര്‍ജ്ജുനാ, മനസ്സുതന്നെയാണ്‌ മനുഷ്യന്റെ ബന്ധനത്തിനും മോക്ഷത്തിനും ഹേതുവാകുന്നത്‌. അതുക്കൊണ്ട്‌ ആദ്യം മനസ്സിനെ അറിയുക. മനസ്സിനെ അറിയാത്തവനു മനഃസമാധാനവുമുണ്ടാവുകയില്ല...swami nirmalanandagiri

No comments:

Post a Comment