Sunday, June 10, 2018

ഛാന്ദോഗ്യോപനിഷത്ത് 51
പുരുഷം സോമ്യോപതാപിനം ജ്ഞാതയഃ പര്യുപാസതേ ജാനാസി മാം ജാനാസി മാമിതി, തസ്യ യാവന്ന വാങ് മനസി സമ്പദ്യതേ, മനഃ പ്രാണേ, പ്രാണസ് തേജസി, തേജഃ പരസ്യാം ദേവതായാം താവജ്ജാനാതി.
രോഗം വന്ന് മരിക്കാറായി കിടക്കുന്ന ഒരാളോട് ചുറ്റും കൂടിയിരിക്കുന്ന ബന്ധുക്കള്‍ എന്നെ അറിയുമോ? എന്നെ അറിയുമോ? എന്ന് ചോദിക്കുന്നു. അയാളുടെ വാക്ക് മനസ്സിലും മനസ്സ് പ്രാണനിലും പ്രാണന്‍ പരയായ ദേവതയിലും ഒന്നായി തീരുന്നതുവരെ അയാള്‍ അവരെ തിരിച്ചറിയുന്നു.
 വയ്യാതെ കിടക്കുന്നയാള്‍ക്ക് ബോധമുïോ എന്ന് അറിയാനായി ഇത്തരത്തില്‍ ബന്ധുക്കളും മറ്റും ഇങ്ങനെ ചോദിക്കുന്ന പതിവുï്. അയാള്‍ ശരിയായി ഉത്തരം നല്‍കിയാല്‍ അല്പം രോഗശമനം അവര്‍ക്ക് പ്രതീക്ഷിക്കാം. നാവ് കുഴഞ്ഞ് പോകുന്നതും ഒന്നും ഓര്‍ക്കാനാവാത്തതും അയാളുടെ വാക്ക് മുതലായ ഓരോന്നിന്റെയും ലയനത്തെ സൂചിപ്പിക്കുന്നു.
അഥ യദാസ്യ വാങ് മനസി  സമ്പദ്യതേ, മനഃപ്രാണേ, പ്രാണസ്‌തേജസി, തേജഃ പരസ്യാം ദേവതായാമഥ ന ജാനാതി 
അയാളുടെ വാക്ക് മനസ്സിലും മനസ്സ് പ്രാണനിലും പ്രാണന്‍ തേജസ്സിലും തേജസ്സ് പരയായ ദേവതയിലും ഒന്നായി ചേരുമ്പോള്‍ അയാള്‍ അവരെ തിരിച്ചറിയുന്നില്ല.
 ജ്ഞാനിയുടേയും അജ്ഞാനിയുടേയും മരണസമയത്ത് സത്തിനോട് ചേരുന്ന രീതി ഒരു പോലെയാണ്. അജ്ഞാനി സത്തില്‍ നിന്നും വിട്ട് തന്റെ കര്‍മ്മത്തിനും വാസനയ്ക്കുമനുസരിച്ച് ജന്മമെടുക്കും. ജ്ഞാനിയുടെ കര്‍മ്മങ്ങള്‍ അറിവാകുന്ന അഗ്‌നിയില്‍ ദഹിച്ചുപോകുന്നതിനാല്‍ വീïും ജനിക്കേïതില്ല. അദ്ദേഹം സത്‌സ്വരൂപമായിത്തീരുന്നു.
ആ സൂക്ഷ്മ ഭാവം തന്നെയാണ്  ജഗത്തിന്റെ ആത്മാവ്. അതാണ് സത്യം .അത് തന്നെ എല്ലാറ്റിന്റേയും ആത്മാവും. ശ്വേതകേതോ..  'അത് നീ ആകുന്നു'.  ഉദ്ദാലകന്റെ വാക്കുകള്‍ കേട്ട ശ്വേത കേതു ഒന്നുകൂടി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാകാമെന്ന് അദ്ദേഹം പറഞ്ഞു.
സ യ ഏഷോ ളണിമൈതദാത്മ്യമിദം സര്‍വ്വം, തത് സത്യം, സ ആത്മാ, തത്ത്വമസി ശ്വേതകേതോ ഇതി, ഭൂയ ഏവ മാ ഭഗവാന്‍ വിജ്ഞാപയത്വിതി, തഥാ സോമ്യേതി ഹോവാച ജ്ഞാനിയും അജ്ഞാനിയും സത്തില്‍ എത്തുന്നുവെങ്കിലും അജ്ഞാനി തിരിച്ചുവരാനും ജ്ഞാനി സത്തായിത്തന്നെ തുടരാനും കാരണമെന്താണെന്നാണ് ശ്വേതകേതുവിന്റെ സംശയം. അടുത്ത ദൃഷ്ടാന്തം കൊï് അതിനെ വ്യക്തമാക്കുന്നു.
പുരുഷം സോമ്യേത ഹസ്ത ഗൃഹീത മാനയന്ത്യ പഹാര്‍ഷീത്...
രാജഭടന്‍മാര്‍ ഒരാളെ കൈകെട്ടി കൊïു വരുന്നു. ഇവന്‍ പണം കട്ടെടുത്തു, കള്ളനാണ്, ഇവനു വേïി മഴു പഴുപ്പിക്കുക എന്ന് അവര്‍ പറയുകയും ചെയ്യും. കട്ടിട്ടുïെങ്കില്‍ അവന്‍ കള്ളനാണ്. ഞാന്‍ കട്ടില്ലെന്ന് കള്ളത്തരം പറഞ്ഞ് ചുട്ടുപഴുത്ത മഴുവിനെ പിടിക്കുന്നു. കള്ളനായതിനാല്‍ അയാളുടെ കൈപൊള്ളും.  തുടര്‍ന്ന് അയാള്‍ക്ക് ശിക്ഷ കൊടുക്കുന്നു.
അഥ യദി തസ്യാകര്‍ത്താ ഭവതി...
എന്നാല്‍ അയാള്‍ കളവ് ചെയ്തിട്ടില്ല എങ്കില്‍ അയാള്‍ സത്യമുള്ളവനാണ്. ഞാന്‍ കള്ളനല്ല സത്യം എന്ന് പറഞ്ഞ് അയാള്‍ സത്യസന്ധനായി' ചുട്ടുപഴുത്ത മഴുവിനെ പിടിക്കുമ്പോള്‍ അയാള്‍ക്ക് കൈ പൊള്ളില്ല.കുറ്റവാളിയല്ലാത്തതിനാല്‍ അയാളെ വിട്ടയക്കുകയും ചെയ്യും.
 മുന്‍ കാലങ്ങളില്‍ സത്യപരീക്ഷണത്തിന് ഉപയോഗിച്ചിരുന്ന ഒരു രീതിയാണിത്. കുറ്റം ചെയ്താല്‍ കൈ പൊള്ളും നിരപരാധിയാണെങ്കില്‍ പൊള്ളുകയുമില്ല എന്നതാണ് വിശ്വാസം. കള്ളനും സത്യവാനും ചുട്ടുപഴുത്ത മഴു ഒരു പോ
ലെയാണെങ്കിലും അത് കള്ളനെ പൊള്ളിക്കും. ഇതു പോലെയാണ് സത്തിലെത്തുന്ന ജ്ഞാനിയുടേയും അജ്ഞാനിയുടേയും അവസ്ഥ. ജ്ഞാനി മുക്തനാകും സത്യവാനെ പോലെ. അജ്ഞാനി കള്ളനെപ്പോലെ ശിക്ഷിക്കപ്പെടും; വീïും ജനിക്കാനായി.
 സ യഥാ തത്ര നാദഹ്യത, ഐതദാത്മ്യമിദം സര്‍വ്വം തത് സത്യം, സ ആത്മാ തത്ത്വമസി ശ്വേതകേതോ ഇതി, തദ്ധാസ്യ വിജജ്ഞാവിതി, വിജജ്ഞാവിതി.
 അയാള്‍ക്ക് എപ്രകാരമാണോ പൊള്ളാതിരിക്കുന്നത്, അതുപോലെ ജ്ഞാനി വീïും ജനിക്കുന്നില്ല. ഈ കാണുന്ന ജഗത്തെല്ലാം  ആ ആത്മാവിനോട് കൂടിയതാണ്. ശ്വേതകേതോ നീ അത് തന്നെയാകുന്നു. ഉദ്ദാലകന്‍ പറഞ്ഞ ഈ വാക്കിനെ ശ്വേതകേതു മനസ്സിലാക്കി.
 കളവ് ചെയ്തവനും അല്ലാത്തവനും ചുട്ടുപഴുത്ത മഴു പിടിക്കുമ്പോള്‍ വ്യത്യസ്ത അനുഭവം ഉïാകുന്നത് പോലെയാണ് സത്തായ ബ്രഹ്മമാണ് താന്‍ എന്ന്  അറിഞ്ഞ ജ്ഞാനിയ്ക്കും അജ്ഞാനിക്കും തമ്മില്‍ എന്ന് ശ്വേതകേതു മനസ്സിലാക്കി.
എല്ലാറ്റിനും ആധാരമായ സത്താണ് സത്യമായിട്ടുള്ളത്. അതാണ് തന്റെ ആത്മാവ് എന്ന്  ശ്വേതകേതുവിന് ബോധ്യമായി.
 ഇതോടെ ആറാം അദ്ധ്യായം കഴിഞ്ഞു.
സ്വാമി അഭയാനന്ദ

No comments:

Post a Comment