Sunday, June 10, 2018

വേദപുരാണേതിഹാസ- ധര്‍മ്മശാസ്ത്രാദികളില്‍ വിവരിക്കാത്തതും, നിഷേധിച്ചതുമായ തപസ്സും യാഗങ്ങളും പൂജകളും ചെയ്യുന്നവര്‍ അധമന്മാരായ താമസ സ്വഭാവികള്‍തന്നെയാണ്. ലൗകിക സുഖങ്ങളെ കഴിയുന്നതും ഉപേക്ഷിച്ച് അതുകൊïുïാവുന്ന ദുഃഖം സഹിച്ച് പാപം നശിപ്പിക്കുക എന്നതാണ് തപസ്സ്. മനസ്സിന്റെയും ദേഹത്തിന്റെയും കഴിവനുസരിച്ച് മാത്രമേ അത്തരം തപസ്സുകള്‍ ചെയ്യാവൂ. നിരാഹാരം തപസ്സിന്റെ ഭാഗമാണ്. എന്നാല്‍ പെട്ടെന്ന് ഒരു പ്രഭാതത്തില്‍ നിരാഹാരം തുടങ്ങുകയല്ല വേïത്. ആഹാരം ക്രമേണ അളവു കുറച്ച് ശീലിച്ച് നിരാഹാരവ്രതത്തില്‍ എത്തിച്ചേരണം. ഭഗവാനെ ഭജിക്കുന്നതിനിടയില്‍ ആഹാരനിര്‍മ്മാണം, ഭക്ഷണം ഇവ മൂലം ഭജനത്തിന് വിഘ്‌നം വരരുത് എന്ന ഉദ്ദേശ്യത്തോടെയാണ് ചെയ്യേïത്. ശ്രീനാരദ മഹര്‍ഷി ധ്രുവകുമാരനോട് ഭഗവാനെ ഭജിക്കാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍, ആഹാരം കഴിക്കരുത് എന്ന് പറഞ്ഞിട്ടില്ല.
''യതവാങ് മിതമന്യഭൂക്'' (ഭാഗ-4-8-56) ഭഗവാനോടു ബന്ധപ്പെടാത്ത വാക്കുകള്‍ ക്രമേണ കുറച്ചു കൊള്ളണം, കാട്ടില്‍ ലഭിക്കുന്ന പഴങ്ങളും കിഴങ്ങുകളും മിതമായി കഴിക്കുകയും വേണം. പക്ഷേ,  ഇത് അംഗീകരിക്കുകയേ ഇല്ല. രാഷ്ട്രീയലാഭത്തിന് വേïിയും സമരമുറയുടെ ഭാഗമായിട്ടും നിരാഹാരം അനുഷ്ഠിക്കും.
''നിരാഹാരം 50-ാം ദിവസം'' എന്ന് പത്രത്തില്‍ വാര്‍ത്തവരികയും ചെയ്യുമല്ലോ.
താമസസ്വഭാവികള്‍ തപസ്സ്, യാഗം മുതലായവ  ഘോരമായിത്തന്നെ ചെയ്യും. തനിക്കും മറ്റുള്ളവര്‍ക്കും ദ്രോഹകരമായും പീഡാകരമായും (ഘോരം) തന്നെ തപസ്സുചെയ്യും. ഭൂതപ്രേതാദികളെ പ്രീണിപ്പിക്കാന്‍ തീയില്‍ പഴുപ്പിച്ച ഇരുമ്പുതകിടില്‍ നിന്ന് ധ്യാനിക്കും.
വൃകാസുരന്റെ ഹോമം പ്രസിദ്ധമാണല്ലോ. കേദാരം എന്ന പുണ്യസ്ഥലത്ത്, മഹാദേവനെ  പ്രത്യക്ഷമാക്കി വരം വാങ്ങാന്‍ ഹോമം ആരംഭിച്ചു. ഹവിസ്സോ, നെല്ലോ, ചമതയോ അല്ല ഹോമിച്ചത്, തന്റെ ദേഹത്തില്‍നിന്നു മുറിച്ചെടുത്ത മാംസക്കഷണങ്ങളായിരുന്നു. ഏഴുദിവസം കഴിഞ്ഞിട്ടും ദേഹത്തെ മാംസം തീരാറായി എന്നാല്ലാതെ, ഭഗവാന്‍ മഹാദേവന്‍ പ്രത്യക്ഷനായില്ല. നിരാശനായി, ശിരസ്സുറത്തുഹോമിക്കാന്‍  വാളെടുത്തപ്പോഴെ രൂദ്രന്‍ പ്രത്യക്ഷനായുള്ളൂ.
 കാനപ്രം കേശവന്‍ നമ്പൂതിരി

No comments:

Post a Comment