Tuesday, July 24, 2018

*പിതൃതർപ്പണം.*

     പിതൃതർപ്പണമാണ് വാവുബലി എന്ന് പറയാം.
സനാതന സംസ്കൃതിയിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് പിതൃതർപ്പണം
അതിൽ തന്നെ കർക്കിടക വാവുബലിക്കാണ്
 ഏറെ പ്രാധാന്യം കൽപ്പിക്കപ്പെടുന്നത്.

    .ദക്ഷിണായനം പിതൃക്കൾക്കും ഉത്തരായനം ദേവതകൾക്കുമുള്ളതാണെന്ന് പറയാറുണ്ട്.
ദക്ഷിണായനത്തിലെ  ആദ്യവാവാണ്
കർക്കിടക വാവ്

      ദക്ഷിണായനത്തിലെ കറുത്ത പക്ഷത്തിൽ പിതൃക്കൾ ഉണരുന്നു എന്നതാണ് ഈ ബലിക്ക് കൂടുതൽ പ്രാധാന്യമുണ്ടാവാൻ ഒരു കാരണം..

    ഭൂമിയിലെ ഒരു മാസം പിതൃ ലോകത്തിന് ഒരു ദിവസമാണത്രെ ഭൂമിയിൽ പന്ത്രണ്ട്. മാസമാകുമ്പോൾ പിതൃക്കൾക്ക് 12 ദിവസമാണ്. അവരുടെ പന്ത്രണ്ട് ദിവസത്തിലൊരിക്കൽ അന്നം എത്തിച്ചു കൊടുക്കണമെന്നാണ് വാവുബലിയുടെ ഒരുദ്ദേശം
 (ഭുമിയിലെ ഒരു വർഷമാണ് പിതൃ ലോകത്തെ ഒരു ദിവസം എന്നും ആ ഒരു ദിവസത്തെ മധ്യാഹ്നം കണക്കാക്കിയാണ് കർക്കിടക വാവുബലി എന്നിങ്ങനെ ഇതിൽ രണ്ടഭിപ്രായങ്ങൾ പറയുന്നുണ്ട്.)
അതാണ് 12 മാസത്തിലൊരിക്കൽ നാം നടത്തുന്ന വാവുബലി എന്ന് പറയാം.

     ഭൂമിക്ക് മുകളിലുള്ള ലോകമാണ് പിതൃലോകം ഇവിടെ പ്രാണൻ ജലമാണ്. പിതൃക്കൾക്ക് ജലത്തിലൂടെയെ അന്നം നൽകാനാവു അതാണ് ജലസാന്നിദ്ധ്യത്തിൽ ജലമുപയോഗിച്ച് തർപ്പണം നടത്തുന്നതിന്റെ പ്രധാന സാംഗ്യത്വവും

     ശാസ്ത്രിയമായി വലിയ അർത്ഥമൊന്നും
ചിലർ ഇത്തരം അനുഷ്ടാനങ്ങളിൽ കാണില്ലായിരിക്കാം. എന്നാൽ  ഇത്തരം സന്ദർഭങ്ങളും ചടങ്ങുകളും വലിയ ഒരു ദൗത്യമായാണ് അല്ലെങ്കിൽ ഓരോരുത്തരുടെയും കടമയായാണ് നാം ശരിക്കും കാണേണ്ടത്..

    അധികമറിയില്ലെങ്കിലും നമ്മൾ ജനിച്ചു വളർന്ന കുലത്തിന്റെ ഒരു സ്മരണ

പിന്നെ നമ്മളെ നമ്മളാക്കിയ പിതാമഹൻമാരോട് അവരുടെയും പിതാമഹാൻമാരോട്

മൺമറഞ്ഞു പോയ അറിഞ്ഞതോ, അറിയാത്തതോ ആയ അനേകം ഗുരു കാരണവന്മാരോട്

    ഒക്കെയുള്ള കടപ്പാടിന്റെയും, കണ്ണി മുറിയാത്ത രക്ത ബന്ധങ്ങളുടെയും മറ്റും മങ്ങാത്ത മായാത്ത ഒരു ദീപ്തസ്മരണയാണത്
 .
    അവർക്കു വേണ്ടി അകം നിറഞ്ഞ ആത്മാർത്ഥമായ സ്വയം സമർപ്പിതമായ ചില അർച്ചനകളാണത്.
അതാണ് ശരിക്കും പറഞ്ഞാൽ ഓരോ ബലിതർപ്പണവും
.
     ഇത് കൊണ്ട് എന്താണ് ഫലമെന്ന് ചോദിച്ചാൽ അത് പറഞ്ഞറിയിക്കാനാവാത്ത ഒരു മാനസികതലം നമ്മളിൽ ഓരോരുത്തരിലുമുണർത്തുന്നു എന്നത് തന്നെയാണ്.

.   ശരീരത്തിനും മനസ്സിനും കഴിയുന്ന കാലം വരെയും ഈ ആത്മീയകർമ്മം തുടരേണ്ടത് ഓരോരുത്തരുടെയും ധർമ്മമാണെന്നും നാം  ഉറച്ച് വിശ്വസിക്കണം.
.
       ബലി തര്‍പ്പണം  എന്തിനു? 
       എന്തിനാണ് ബലി ഇടുന്നത് ?

     നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ പൂര്‍വികരുടെതായ ഒരു ചൈതന്യം എപ്പോഴും ഉണ്ട് ,
ആധുനിക വൈദ്യ ശാസ്ത്രം ഇത്  അംഗീകരിക്കുന്നുമുണ്ട്.

     തന്ത്ര ശാസ്ത്രവും ഇത് പണ്ടേ പറഞ്ഞു തന്നിട്ടുണ്ട്.
വിശ്വാസം ഇല്ലാത്തവർക്ക് ഇതൊന്നും ചിലപ്പോൾ മനസ്സിലാവില്ല.
തമാശയായും തോന്നാം.

    സത്യത്തില്‍ മരിച്ചവർക്ക് വേണ്ടിയല്ല,  മരിക്കാത്ത അവരുടെ ചൈതന്യത്തിനു വേണ്ടി -

      ഓർമ്മകൾക്ക്  വേണ്ടി - അവരുടെ സ്മരണകൾ പുതുക്കാൻ ആണ് ബലി ഇടുന്നത്

    മരിച്ചുപോയവര്‍ക്ക് വേണ്ടി എന്തിനാണ് അന്നം? എന്നതിലല്ല പകരം അവരുടെ ചൈതന്യധാര നമ്മിലേക്ക് നമ്മുടെ ഉള്ളിലെ ആത്മചൈതന്യത്തിലേക്ക്
പകർന്നു കിട്ടുന്നതിന് വേണ്ടിയാണ് എന്ന് തന്നെ ധരിക്കണം.
 അതിനായാണ്  ശരിക്കും പറഞ്ഞാൽ ഓരോ ബലിദർപ്പണവും നടത്തേണ്ടത്...

      നമുടെ ഈ ശരീരം ലഭിച്ചത് അച്ഛന്‍റെയും അമ്മയുടെയും ഓരോ സെല്ലില്‍ നിന്നാണല്ലോ
അവയ്ക്ക് പുറകില്‍ സങ്കീര്‍ണമായ ചില genetic ഘടകങ്ങളും മറ്റനേകം ഘടകങ്ങളും തീർച്ചയായും ബന്ധപ്പെട്ടിരിക്കുന്നു...

      ആധുനിക ശാസ്ത്രം പറയുന്നു ,
"ഒരാളുടെ ശരീരത്തില്‍ തന്‍റെ 32 തലമുറകൾ വരെയുള്ള ജീനുകള്‍ ഉണ്ടെന്നും  ,
അതില്‍ തന്നെ 7 തലമുറകൾ വരെ സജീവമാണെന്നുമാണ്. "
  .
     നമ്മള്‍ ബലി ഇടുന്നത് 7 തലമുറകൾക്കും അതിനപ്പുറം അറിയപ്പെട്ടിട്ടില്ലാത്ത കേട്ടറിവു പോലുമില്ലാത്ത എത്രയോ തലമുറകൾക്കും വേണ്ടിയാണ്.ആധുനിക ശാസ്ത്രം ഇന്നത്
കണ്ടു പിടിക്കുന്നതിനും എത്രയോ മുമ്പുതന്നെ ഈയൊരു വിശ്വാസം നാം അനുഷ്ടിച്ചു വരുന്ന വാവുബലിക്ക്  ഉണ്ടായിയിരുന്നുവെന്നതാണ് ശരിയായ സത്യം ..

     തലമുറകൾ കൈമാറേണ്ട ഒരാചാര അനുഷ്ടാനമായി തന്നെ ഇതിനെ കാണണം. അടുത്ത തലമുറ ഇത് കണ്ട് പഠിക്കണം
ഈ അറിവ് ഊനം തട്ടാതെ അവർക്ക് തലമുറകൾ തോറും പകര്‍ന്നു കൊടുക്കാനുമാവണം

    തന്‍റെ പൂര്‍വികരുടെ ചൈതന്യം തന്‍റെ ഉള്ളില്‍ അകം പൊരുളിന്റെ ഭാഗമായി തന്നെ ഉണ്ട് എന്ന അറിവ്‍ കൂടിയാണ് ഓരോ ബലിതർപ്പണവും കൊണ്ട് നമുക്ക് ഉറപ്പിക്കാനാവുന്നത്.

എന്താണ് ബലിദര്‍പ്പണക്രിയ ?

    ബലി കര്‍മം ചെയുമ്പോള്‍ അവാഹിക്കുനത് , സ്വന്തം നെഞ്ചോടു ചേര്‍ത്ത് പിടിച്ചാണ് 
അപ്പോള്‍ ആവാഹനം നടക്കുന്നത് സ്വന്തം ഉള്ളില്‍ നിന്നും അല്ലെ , അങ്ങനെ അവാഹിക്കുനത്
സ്വന്തം ബോധത്തെ അല്ലെ ....

ഇനി ആവാഹിച്ചു പൂജ ചെയ്തു എന്ത് ചെയുന്നു , ???

    ഈശ്വരനില്‍ ലയിപ്പിക്കുന്നു ...അപ്പൊ നമ്മുടെ ബോധത്തെ പരിമിതം ആയ അവസ്ഥയില്‍ നിന്നും പ്രപഞ്ചത്തോളം എത്തിക്കുന്ന ഒരു ആത്മീയപൂജ തന്നെയാകുന്നു ഈ കര്‍മം

    ഇത് തന്നെയല്ലെ എല്ലാ ആത്മീയ വഴികളുടെ മാർഗ്ഗവും പിന്നെ ലക്ഷ്യവും

 ആരാണ് ബലി ഇടേണ്ടത് ?

എല്ലാവരും ബലി ഇടണം , മാതാ പിതാക്കള്‍ മരിച്ചവര്‍ മാത്രം അല്ല .
കാരണം ബലി ഇടുന്നത് മുഴുവന്‍ പിതൃ പരമ്പരയെ കണക്കില്‍ എടുത്തു കൊണ്ടാണ്

 എന്ത് കൊണ്ട് കര്‍ക്കിടകവാവിനു ഇത്ര പ്രാധാന്യം ?

  ഉത്തരായനം ഈശ്വരീയ കാര്യങ്ങള്‍ക്കും ,
  ദക്ഷിണായാനം പിതൃ കാര്യങ്ങള്‍ക്കും ആണ് നീക്കി വക്കുക
  ദക്ഷിണായത്തിലെ ആദ്യത്തെ കറുത്ത വാവ് ആണ് , കര്‍ക്കിടക വാവ് എന്ന് ആദ്യമെ സൂചിപ്പിച്ചുവല്ലോ.

എന്ത് കൊണ്ട് വാവിന് ബലി ഇടണം .?

ഗ്രഹണ സമയത്ത് പോലെ അല്ലെങ്കിലും ,
ഭൂമിയും ചന്ദ്രനും സൂര്യനും എന്താണ്ട് ഒരേ രേഖയില്‍ വരുന്ന സമയം ആണല്ലോ വാവ് ,
ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നതാണല്ലോ കറുത്ത വാവ് .
.
   ഇത് നമ്മുടെ ശരീരത്തില്‍ ഉള്ള , അഗ്നി ,സോമ , സൂര്യ മണ്ഡലങ്ങളുമായി സ്വാധീനം ചെലുത്തുന്നുണ്ട്.
കൂടാതെ ശരീരത്തിലെ
ഇട ,പിംഗള സുഷുമ്ന നാഡികൾ
ഈ മണ്ഡലങ്ങളുമായി പരസ്പരം ബന്ധപെടുന്നു.
പ്രപഞ്ചത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങൾ ഓരോന്നും , ഓരോ ശരീരത്തിലും നമ്മളറിയാതെ ചില മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. "

, Macrocosm "പോലെ തന്നെ ആണല്ലോ" microcosm " വും

    ഈ സമയത്ത് സുഷുമ്നയിലൂടെ ചില ഊര്‍ജ പ്രവാഹം ഉണ്ടാകുന്നു. ,
ഇത് മനുഷ്യരുടെ ബോധ മണ്ഡലത്തെ തന്നെ
സ്വാധീനിക്കുന്നു .
മാത്രമല്ല ചന്ദ്രന് മനസ്സുമായും ബന്ധം ഉണ്ട്.,

     ചന്ദ്രനില്‍ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ മനുഷ്യ മനസ്സിന്റെ , ബോധതലത്തിലും സ്വാധീനം ചെലുത്തുമെന്നതിൽ സംശയിക്കേണ്ട.
 ഗ്രഹണ സമയങ്ങളില്‍ സാധന ചെയ്യണം എന്ന് പറയുന്നതും ഇത് കൊണ്ടാണ്

       ഇതൊക്കെ വലിയ വിശ്വാസം തന്നെയാണ്
ആ വിശ്വാസങ്ങളിൽ ചില യുക്തികളും സത്യങ്ങളും ഉണ്ടെന്ന് തന്നെ ഉറപ്പിച്ചു പറയാം.

     വിശ്വാസമില്ലാത്തവരും വർഷംതോറും അന്തരിച്ച നേതാക്കളുടെയും മറ്റും സ്മരണാഞ്ജലികളും പുഷ്പാർച്ചനകളും പരിപാടികളും ഒക്കെ നടത്തുന്നില്ലേ ?
ഒരു തരം ഐക്യപ്പെടലിന് വേണ്ടി 
മാനസികമായ ഒരു തരം ഊർജ്ജത്തിന് വേണ്ടിയെന്ന് അതിനെ കുറിച്ചെല്ലാം അവിശ്വാസികളും പറയാറില്ലേ.

വേണമെങ്കിൽ അങ്ങിനെയും ബലിതർപ്പണത്തെ കാണാം.

ഇതൊക്കെ പലർക്കും വേണ്ടെന്നും വക്കാം. അതെല്ലാം അവരവരുടെ ഇഷ്ടം

 ബലിയിട്ടില്ലെങ്കിൽ എന്താണ് കുഴപ്പം
എന്നൊന്നും പറഞ്ഞ്
ഇനി ഇതിന്റെ പേരിൽ ആരും  വിമർശിക്കാനൊന്നും ദയവായി  വരേണ്ട.

വിശ്വാസം അതല്ലേ എല്ലാം.......

No comments:

Post a Comment