Tuesday, July 31, 2018

ആദ്യമായി ആശ്രമത്തിൽ എത്തിയ സമയത്ത് ഞാൻ വലിയ മറവിക്കാരനായിരുന്നു. ശ്രീഭഗവാൻ പറയുന്ന കാര്യങ്ങളെല്ലാം അപൂർവമായി മാത്രമേ ഓർത്തിരിക്കാൻ എനിക്ക് കഴിയുമായിരുന്നുള്ളൂ. വലിയ മറവിക്കാരനായിരുന്നത് കൊണ്ട് ഞാൻ എപ്പോഴും ഒരു പേപ്പറും പെൻസിലും കൈവശം വച്ച്‌ ശ്രീഭഗവാൻ എന്തെല്ലാം പറയുമോ അതെല്ലാം എഴുതി വയ്ക്കുമായിരുന്നു.
ശ്രീ ഭഗവാന്റെ ഉപദേശങ്ങൾ സ്വായത്ത മാക്കാനുള്ള തടസ്സമാണ് എന്റെ മറവി എന്ന് എനിക്ക് അനുഭവപ്പെട്ടു.
അതിനാൽ ഒരു ദിവസം ഞാൻ അദ്ദേഹത്തെ സമീപിച്ചുകൊണ്ടു പറഞ്ഞു, "ഭഗവാനെ, എന്റെ ഓർമ്മശക്തിവളരെ മോശമാണ്. അതിനെ ഒന്നു മെച്ചപ്പെടുത്തി എന്നെ അനുഗ്രഹിക്കുമോ?"
ഏതാനും മിനിട്ടുകൾ മൗനമായി ശ്രീഭഗവാൻ എന്റെ കണ്ണുകളിലേക്ക് ദൃഷ്ടി പതിപ്പിച്ചു. ആ ദിവസം മുതൽ എന്റെ ഓർമ്മ വളരെ വ്യക്തവും തീവ്രതയുള്ളതുമായിത്തീർന്നു. അതോടെ പെൻസിലും പേപ്പറും ചുമക്കുന്നത് ഞാൻ ഉപേക്ഷിക്കുകയും ചെയ്തു.
- അണ്ണാമലൈ സ്വാമി

No comments:

Post a Comment