Friday, July 27, 2018

സര്‍വജീവരാശികളും രാമന്റെ ഗുണങ്ങളെ ഗാനം ചെയ്യുമ്പോള്‍ ഞാനെങ്ങനെയാണ് എന്റെ പ്രിയപുത്രനെ ഉപേക്ഷിക്കുക? രാജ്യത്തേയും പത്‌നിമാരേയും ഞാനുപേക്ഷിക്കാം, പക്ഷേ രാമനെ ഉപേക്ഷിക്കുക വയ്യ. സൂര്യനില്ലാതെ ലോകവും ജലമില്ലാതെ കൃഷിയുമുണ്ടാകാം, പക്ഷേ രാമനില്ലാതെ എന്നില്‍ ജീവചൈതന്യമുണ്ടാകില്ല. നിന്റെ ഈ ദുരാശ ഉപേക്ഷിക്കൂ. ഞാന്‍ ശിരസ്സുകൊണ്ട് നിന്റെ പാദങ്ങള്‍ തൊടുകയാണ്. എന്നോടു കരുണ കാണിക്കൂ. എന്തിനാണ് നീ ഈ പരമദാരുണമായ കാര്യം ആവശ്യപ്പെടുന്നത്? ഭരതനുവേണ്ടിയുള്ള നിന്റെ ആഗ്രഹം നടക്കട്ടേ. ഭരതന്‍ ഇപ്പോള്‍ത്തന്നെ യുവരാജാവാകട്ടേ' രാജാവ് പറഞ്ഞു.
ഈ വംശത്തെ ഇല്ലാതെയാക്കുവാനായി തുനിഞ്ഞിറങ്ങിയിരിക്കുന്ന ക്രൂരയായ ദുഷ്ടേ, രാമനോ ഞാനോ എന്തു തെറ്റാണ് നിന്നോടു ചെയ്തത്? രാമന്‍ നിന്നെ സ്വന്തം അമ്മയെപ്പോലെ കരുതുന്നു. അങ്ങനെയുള്ള രാമനെ നശിപ്പിക്കുവാനുള്ള ത്വര നിനക്ക് എവിടെ നിന്നാണ് ലഭിച്ചത്? രാജകുമാരിയെന്നു കരുതി അറിയാതെ വീട്ടില്‍ വളര്‍ത്തിയ വിഷസര്‍പ്പത്തെപ്പോലെ നിനക്ക് എന്റെ ഗൃഹത്തില്‍ സ്വന്തം നാശത്തിനായി ഞാന്‍ ഇടം തന്നുവല്ലോ.
സര്‍വജീവരാശികളും രാമന്റെ ഗുണങ്ങളെ ഗാനം ചെയ്യുമ്പോള്‍ ഞാനെങ്ങനെയാണ് എന്റെ പ്രിയപുത്രനെ ഉപേക്ഷിക്കുക? രാജ്യത്തേയും പത്‌നിമാരേയും ഞാനുപേക്ഷിക്കാം, പക്ഷേ രാമനെ ഉപേക്ഷിക്കുക വയ്യ. സൂര്യനില്ലാതെ ലോകവും ജലമില്ലാതെ കൃഷിയുമുണ്ടാകാം, പക്ഷേ രാമനില്ലാതെ എന്നില്‍ ജീവചൈതന്യമുണ്ടാകില്ല. നിന്റെ ഈ ദുരാശ ഉപേക്ഷിക്കൂ. ഞാന്‍ ശിരസ്സുകൊണ്ട് നിന്റെ പാദങ്ങള്‍ തൊടുകയാണ്. എന്നോടു കരുണ കാണിക്കൂ. എന്തിനാണ് നീ ഈ പരമദാരുണമായ കാര്യം ആവശ്യപ്പെടുന്നത്? ഭരതനുവേണ്ടിയുള്ള നിന്റെ ആഗ്രഹം നടക്കട്ടേ. ഭരതന്‍ ഇപ്പോള്‍ത്തന്നെ യുവരാജാവാകട്ടേ' രാജാവ് പറഞ്ഞു.
'രാമന്‍ നിന്റെ മൂത്തപുത്രനാണെന്ന് നീ പറയാറുണ്ടായിരുന്നത് എന്തിനുവേണ്ടിയായിരുന്നു? രാമന്റെ സ്ഥനാരോഹണത്തില്‍ ദഃഖിതയായ നീ എന്നേയും ദുഃഖിപ്പിക്കയാണ്. നീ ഏതോ ദുഷ്ടശക്തിയുടെ പിടിയിലായിരിക്കുന്നു. ഇക്ഷ്വാകുവംശത്തിന്റെ ദൗര്‍ഭാഗ്യമെന്നല്ലാതെ എന്തുപറയുവാന്‍? ഭരതനേക്കാള്‍ നിന്നെ ശുശ്രൂഷ ചെയ്തിട്ടുള്ളത് രാമനല്ലേ?', ഇങ്ങനെ പോയി രാജാവിന്റെ പരിദേവനങ്ങള്‍. സന്തപ്തനായ രാജാവ് വര്‍ത്തമാനകാലത്തിലെ ദുഃഖപൂര്‍ണ്ണമായ ഈ അവസ്ഥ ഒഴിവാക്കുവാനായി കൈകേയിയുടെ കാലുപിടിച്ചു യാചിക്കുകയും ചെയ്തു. 
ഇതിന് രൗദ്രതരമായ പ്രതികരണമാണ് കൈകേയിയില്‍ നിന്നും ലഭിച്ചത്.'എനിക്കു തന്ന രണ്ടുവരങ്ങളെയോര്‍ത്തു വ്യാകുലപ്പെടുന്ന അങ്ങ് എങ്ങനെയാണീ ലോകത്തില്‍ തന്റെ ധര്‍മ്മനീതി നിര്‍വഹിക്കുന്നത്. പറയു?. ഈ വരങ്ങളെപ്പറ്റി ധര്‍മ്മജ്ഞരായ ഋഷികള്‍ ചോദിക്കുമ്പോള്‍ അങ്ങ് എന്തു മറുപടിയാണ് പറയാന്‍ പോകുന്നത്? കൈകേയിക്കു നല്‍കിയ യാതൊരു വരങ്ങളാല്‍ ശത്രുക്കളില്‍ നിന്നു രക്ഷനേടി അങ്ങ് ഇന്നു ജീവിച്ചിരിക്കുന്നുവോ അവയെ തള്ളിപ്പറയുവാനാണോ അങ്ങയുടെ തീരുമാനം?'. ഇങ്ങനെപോയി കൈകേയിയുടെ ചോദ്യശരങ്ങള്‍. 'ധര്‍മവും നീതിയും പറഞ്ഞ് രാമനെ സിംഹാസനത്തിലിരുത്തി കൗസല്യയോടൊപ്പം നിത്യം വാഴാമെന്ന മോഹം നടക്കില്ല, വിഡ്ഢിയായ രാജാവേ, അങ്ങനെ വന്നാല്‍ ഞാന്‍ മരണത്തെ വരിക്കും. രാമന്റെ നിഷ്‌കാസനത്തില്‍ കുറഞ്ഞൊന്നിനും ഞാന്‍ സമ്മതിക്കുകയില്ല'. കൈകേയി തുടര്‍ന്നു...vns pilla

No comments:

Post a Comment