Monday, August 20, 2018

തീര്‍ത്ഥബി05ന്ദുക്കള്‍/ സ്വാമി ഭൂമാനന്ദതീര്‍ഥര്‍
Tuesday 21 August 2018 1:05 am IST
കൊച്ചുകുട്ടിമുതല്‍ പടുവൃദ്ധന്‍വരെ നീളുന്നതാണ് നരജീവിതം. അതില്‍ ഓരോ ദശയിലും അതിന്റേതായ ധര്‍മം കാണും. കുട്ടിയ്ക്ക് അമ്മയോടുള്ള ബന്ധവും അടുപ്പവും താന്‍ മുതിരുമ്പോള്‍ അതേപടി തുടരില്ലല്ലോ. കുട്ടിയ്ക്ക് അമ്മമാത്രമാണ് രക്ഷണത്തിനും ശിക്ഷണത്തിനും. മുതിര്‍ന്നുകഴിഞ്ഞാല്‍ മകനാണ് അമ്മയെ സംരക്ഷിയ്‌ക്കേണ്ടത്. കന്യകയ്ക്കു സ്വന്തം അച്ഛനമ്മമാരാണ് സര്‍വസ്വവും, വിവാഹിതയായ ക്ഷണംമുതല്ക്കാകട്ടെ, ഭര്‍ത്താവും ഭര്‍തൃഗൃഹവും തന്നെ എല്ലാം. അതിഥികളെ സത്കരിയ്ക്കുക അത്യാവശ്യമാണ്, അത്യുത്തമംതന്നെ.
'ധര്‍മം' എന്ന വാക്കു പണ്ടേമുതല്‍ ഭാരതത്തില്‍ പ്രസിദ്ധമാണ്. മനുഷ്യജീവിതത്തില്‍ എവിടെ എന്തു നടക്കുന്നതിന്നും അടിസ്ഥാനം ധര്‍മമായിരിയ്ക്കണം. ചെയ്യേണ്ടത്, അഭികാമ്യം, നന്മ വളര്‍ത്തുന്നത്, ഉടന്‍തന്നെയോ പിന്നീടോ പശ്ചാത്താപം ജനിപ്പിയ്ക്കാത്തത്, ആര്‍ക്കും വിസമ്മതമാകാത്തത്, എക്കാലത്തും അറിവുള്ളവര്‍ അഭിനന്ദിയ്ക്കുന്നതും ആശിയ്ക്കുന്നതും, തനിയ്‌ക്കെന്നപോലെ മറ്റുള്ളവര്‍ക്കും ഭദ്രത ഉറപ്പുവരുത്തുന്നത്; ഇങ്ങനെ പലതും ധര്‍മത്തിനുള്ള വ്യാഖ്യാനവും വിവരണവുമാകാം. 
കൊച്ചുകുട്ടിമുതല്‍ പടുവൃദ്ധന്‍വരെ നീളുന്നതാണ് നരജീവിതം. അതില്‍ ഓരോ ദശയിലും അതിന്റേതായ ധര്‍മം കാണും. കുട്ടിയ്ക്ക് അമ്മയോടുള്ള ബന്ധവും അടുപ്പവും താന്‍ മുതിരുമ്പോള്‍ അതേപടി തുടരില്ലല്ലോ. കുട്ടിയ്ക്ക് അമ്മമാത്രമാണ് രക്ഷണത്തിനും ശിക്ഷണത്തിനും. മുതിര്‍ന്നുകഴിഞ്ഞാല്‍ മകനാണ് അമ്മയെ സംരക്ഷിയ്‌ക്കേണ്ടത്. കന്യകയ്ക്കു സ്വന്തം അച്ഛനമ്മമാരാണ് സര്‍വസ്വവും, വിവാഹിതയായ ക്ഷണംമുതല്ക്കാകട്ടെ, ഭര്‍ത്താവും ഭര്‍തൃഗൃഹവും തന്നെ എല്ലാം. അതിഥികളെ സത്കരിയ്ക്കുക അത്യാവശ്യമാണ്, അത്യുത്തമംതന്നെ. തനിയ്ക്കുള്ള ഭക്ഷണംകൂടി അതിഥിയ്ക്കു നല്കി സംതൃ പ്തികണ്ട ഗൃഹിണികളുണ്ട്. കുട്ടികള്‍ക്ക് ഇങ്ങനെ ഒരു ആലോചനപോലും ഉണ്ടാവില്ല.
കര്‍ത്തവ്യം വ്യക്തിയേയും ദശയേയും അപേക്ഷിച്ചു മാറിക്കൊണ്ടിരിയ്ക്കും. ഒരിയ്ക്കല്‍ ചെയ്യേണ്ടി വരുന്ന കൃത്യം ഇനിയൊരിയ്ക്കല്‍ ചെയ്യരുതാത്തതാകാം. ഇങ്ങനെ സ്ഥലകാലദശകളെ അനുസരിച്ചു വ്യത്യാസപ്പെടുന്ന ധര്‍മകൃത്യങ്ങള്‍ക്ക് ഒരു സാമാന്യ മാനദണ്ഡം കാണേണ്ടേ, ഇല്ലെങ്കില്‍ ഓരോ കാര്യത്തിലും നാം അനുവര്‍ത്തിയ്‌ക്കേണ്ട ധര്‍മമെന്താണെന്ന് എങ്ങനെ തീര്‍ച്ചയാക്കും?
ഇക്കാര്യത്തിലും നമ്മുടെ പൂര്‍വികര്‍ അലസരായിരുന്നില്ല. സംശയംതീര്‍ക്കുംവിധം എല്ലാ സന്ദര്‍ഭങ്ങള്‍ക്കുമുള്ള ധര്‍മം അവര്‍ ചുരുങ്ങിയ അക്ഷരങ്ങളില്‍ വ്യക്തമാക്കീട്ടുണ്ട്.
തനിയ്ക്കു പ്രതികൂലമോ വിഷമകരമോ ആണെന്നു തോന്നുന്ന ഒന്നുംതന്നെ, ആരും ഇനിയൊരുവന്നു ചെയ്തുപോകരുത്. തന്നോട് ആരെങ്കിലും നുണപറയുന്നതു സമ്മതമാണോ? മറ്റുള്ളവരോടും അതേ തത്ത്വം പ്രയോഗിക്കുക. എന്തു ചോദിച്ചാലും പറയുന്ന കാര്യങ്ങള്‍ സത്യസന്ധമായിരിയ്ക്കണം. തന്നെ ആരെങ്കിലും ഉപദ്രവിയ്ക്കുന്നത് ഇഷ്ടമാകുമോ? അതേപോലെ മറ്റാരേയും ഉപദ്രവിയ്ക്കാതെയിരിയ്ക്കണം.
മറ്റാരും തനിയ്ക്കു ചെയ്തുകാണാന്‍ ഇഷ്ടപ്പെടാത്ത സംഗതികള്‍, വാക്കുകൊ ണ്ടോ പ്രവൃത്തികൊണ്ടോ വിചാരംകൊണ്ടോ ആകട്ടെ, ഇനിയാര്‍ക്കും ചെയ്തുപോകരുത്. ഇതാണ് ധര്‍മഗണനയില്‍ അടിസ്ഥാനതത്ത്വം.
വ്യക്തിത്വവും എല്ലാവര്‍ക്കും സമമാണല്ലോ. അതിന്റെ ആവശ്യങ്ങളിലും നിര്‍ബന്ധങ്ങ ളിലും സമാനത്വം കാണാം. വാക്ക്, ചിന്ത, പ്രവൃത്തി, മുന്നേറ്റം, ഇതിലെല്ലാം അതിനാല്‍ ഏകതാനത ഉണ്ടാകണം. 
താന്‍ സമ്മതിയ്ക്കാത്ത ഒരു പ്രവൃത്തി തന്റെ മകളോ ചങ്ങാതിമാരോ ചെയ്തുവെന്നുകണ്ട് ദു:ഖിച്ചു വിഷമിയ്ക്കുമ്പോഴൊക്കെ, ഒരുവന്‍ ആത്മപരിശോധന ചെയ്യുന്നതു നന്നാ കും. 'അവര്‍ ചെയ്യുന്ന ഈ പ്രവൃത്തി താനാണെങ്കില്‍ ചെയ്യുമായിരുന്നുവോ, വെറും ഇഷ്ടമില്ലായ്മയാലാണോ അവരോടു ചെയ്യരുതെന്നു പറയുന്നത്, അതോ അവരുടെ പോക്കു ശരിയല്ലെന്ന കാരണത്താലോ?' 
ഇത്തരം ആത്മപരിശോധനയില്‍നിന്ന് സ്വന്തം വാദഗതിതന്നെ മാറിയെന്നു വരാം. ഒരുവന്റെ ആന്തരവ്യക്തിത്വത്തിന്നു നിഷ്പക്ഷമായി തോന്നുന്നതാണ് ശരിയും തെറ്റും. അങ്ങനെ എത്തിച്ചേരുന്ന തീരുമാനങ്ങള്‍ എന്തുമാകാം, ചിലപ്പോള്‍ അസാധാരണവും.
('യുഗധ്വനി'യില്‍ നിന്ന്

No comments:

Post a Comment