Tuesday, August 21, 2018

സൂനാമിയുടെ ഭീകരത കണ്ട് സിവിൽ സർവീസിലേക്ക് ഇറങ്ങാൻ തീരുമാനിച്ചവർ 
2004 ഡിസംബറിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിൽ വീശിയ സൂനാമി രണ്ടു ഡോക്ടർ മാരുടെ സ്വപ്നങ്ങൾ മാറ്റി. മെഡിക്കൽ പ്രഫഷനെക്കാളേറെ രാജ്യത്തിനും ജനങ്ങൾക്കും നന്മ ചെയ്യാനായി സിവിൽ 
സർവീസിലൂടെ സാധിക്കുമെന്ന അറിവ് അവരുടെ ജീവിതം മാറ്റിമറിച്ചു. പ്രണയജോഡികളായിരുന്നു കെ വാസുകി, കാര്ത്തികേയൻ എന്നിവർ അതോടെ സിവില് സർവീസ് ലക്ഷ്യമിട്ട് പഠനം തുടങ്ങി.
ഇരുവരും ജ്യോഗ്രഫിയും സൈക്കോളജിയും ഐച്ഛികമായി തിരഞ്ഞെടുത്തു. പഠനം തകൃതിയായി നടന്നു. 2008 ല് ഇരുവര്ക്കും സിവില് സർവീസ് കിട്ടി. 97ആം റാങ്കാണ് വാസുകിക്ക് കിട്ടിയത്. അതേസമയം 127 റാങ്കായിരുന്നു കാർത്തികേയന് ലഭിച്ചത്. അലോട്ട്മെന്റ് വന്നപ്പോള് കാർത്തികേയന് ലഭിച്ചത് ഐഎഫ്എസും.
ഇതോടെ ഐഎഫ്എസ് വേണ്ടെന്ന് വയ്ക്കാൻ കാർത്തികേയന് തീരുമാനിച്ചു. ഡൽഹിയിലെ ഫോറിൻ സർവീസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ കാർത്തികേയൻ പരിശീലനത്തിനും പോലും പോയില്ല. ഇനി ഒരിക്കലും സിവിൽ സർവീസ് എഴുതാൻ സാധിക്കില്ല അഥവാ എഴുതിയാൽ പോലും ഇന്റർവ്യൂ വിളിക്കില്ലെന്ന് ഭയം കാർത്തികേയനെ അലട്ടി. ഈകാലത്ത് വാസുകി കാർത്തിയേകന് പിന്തുണ നല്കി ഒപ്പം നിന്നു. വീണ്ടും പരീക്ഷ എഴുതാനായി കാർത്തിയേകന് അവകാശം ലഭിക്കാനായി ഡല്ഹിയിലെ വിദേശകാര്യ, പഴ്സനേല് മന്ത്രാലയങ്ങളില് വാസുകി കയറിയിറങ്ങി. അവസാനം അനുമതി കിട്ടി.
2009, 2010 ലും കാർത്തികേയന് കിട്ടിയത് ഐ ആർ എസ് മാത്രമാണ്. 2010 ൽ ഇരുവരും വിവാഹിതരായി. നാലാം തവണ 2011ല് കാർത്തികേയന് ഐഎഎസ് ലഭിച്ചു. കാർത്തികേയന് കേരളാ കേഡറും കിട്ടി. പിന്നീട് വാസുകി മധ്യപ്രദേശ് കേഡറില് നിന്നും കേരളാ കേഡറിലേക്ക് വന്നു. ഇപ്പോൾ വാസുകി തിരുവനന്തപുരം ജില്ലാ കളക്ടറും കാര്ത്തികേയന് കൊല്ലം ജില്ലാ കളക്ടറുമാണ്.ഈ മഹാപ്രളയത്തിൽ ഊണും ഉറക്കവും ഉപേക്ഷിച്ചു കേരളത്തിന്റെ കൈപിടിച്ച് ഉയർത്താൻ പ്രയത്നിച്ച രണ്ടുപേർക്കും ബിഗ് സല്യൂട്ട്......... .SOURCE FACEBOOK

No comments:

Post a Comment