Friday, August 10, 2018

കര്‍ക്കടക മാസം ദേവന്മാരുടെ മദ്ധ്യാഹ്നവേളയാകുന്നു. കര്‍ക്കടക അമാവാസി ദിവസം ദേവന്മാരുടെ മദ്ധ്യാഹ്നവേളയോടൊപ്പം പിതൃക്കളുടെ മദ്ധ്യാഹ്നവേളയും ഒത്തുചേരുന്നു. പിതൃക്കളും ദേവന്മാരും ഉണര്‍ന്നിരിക്കുന്നതും ഭക്ഷണം സ്വീകരിക്കുന്നതിന് സജ്ജരായിരിക്കുന്നതുമായ ഒരേയൊരു വാര്‍ഷികദിനമാണ് കര്‍ക്കടകമാസ അമാവാസി. അതുകൊണ്ടാണ് അന്ന് പിതൃബലി നടത്തുന്നത്. ദേവസാന്നിദ്ധ്യത്തോടെ പിതൃബലിനടത്തുന്നതിന് ഇത്രയും ഉത്തമമായ മറ്റൊരുദിവസം വേറെയില്ല.

No comments:

Post a Comment