Tuesday, August 21, 2018

നമോ അഹം പദാർത്ഥായ
ലോകാ നാം സിദ്ധി ഹേത വേ
സച്ചിദാനന്ദ രൂപായ
ശിവായ പരമാത്മനേ
അഹം പദ അർത്ഥായ എന്നാണ്, ഞാൻ എന്ന പദത്തിന്റെ ഉണ്മയായ പൊരുളായി പരമേശ്വരൻ പ്രകാശിക്കുണൂ, ഭഗവാൻ പ്രകാശിക്കുണൂ. അപ്പോൾ ശിവനെ അറിയണമെങ്കിൽ ആത്മാവിനെ അറിയണം. ആത്മാ തന്നെ ആണ് ശിവൻ,  നമ്മുടെ ഉള്ളിൽ ബോധസ്വരൂപനായിട്ട് പ്രകാശിക്കും. ആ ശിവൻ തന്നെ യാണ് സ്ത്രീശരീരത്തിൽ സ്ത്രീ ആയിട്ടും പുരുഷശരീരത്തിൽ പുരുഷനായിട്ടും നായുടെ ശരീരത്തിൽ നായായിട്ടും പൂച്ചയുടെ ശരീരത്തിൽ പൂച്ചയായിട്ടും എല്ലാമായി മാറി മറിഞ്ഞു കൊണ്ടിരിക്കുന്നത്. പക്ഷേ യഥാർത്ഥത്തിൽ ഭഗവാന് ശരീരവുമായി യാതൊരു ബന്ധവും ഇല്ല. ഈ തത്ത്വം ഉള്ളിൽ തെളിഞ്ഞാൽ ശിവദർശനമായി. ശിവാനുഭവം ആയി. ശിവാനുഭൂതി ആത്മാനുഭവം.ഇതു തന്നെയാണ് പ്രദോഷ കാലത്ത് ഏർപ്പെടേണ്ട ശിവ ധ്യാനം. പരമേശ്വരനെ ധ്യാനം ചെയ്യാന്ന് പറയണത്. ഭഗവാനും ഗീതയില് സർവ്വഭൂതങ്ങളുടെ ഹൃദയങ്ങളിലും പരമേശ്വരൻ പ്രകാശിക്കുണൂ എന്ന് പറയുന്നു.പരമേശ്വരൻ സർവ്വപ്രാണികളുടെയും ഹൃദയത്തില് ആത്മാവായി പ്രകാശിക്കുണൂ. അപ്പോൾ ആത്മാവായിട്ട് ഭഗവാനെ ഹൃദയത്തിൽ കണ്ടെത്തണം. ബോധസ്വരൂപനായിട്ട് ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകൾക്കും ഓരോ ചിത്തവൃത്തികൾക്കും സാക്ഷിയായിട്ട് പ്രജ്ഞയായിട്ട് ഞപ്തിയായിട്ട് ഉള്ളില് ശിവനെ കണ്ടെത്തേണ്ടിയിരിക്കുന്നു. അങ്ങനെ ശിവനെ കണ്ട് ദൃഷ്ടി പതറാതെ ഇരിക്ക അതാണ് തപസ്സ്, ജ്ഞാനതപസ്സ്.
" ബഹ വോ ജ്ഞാനതപസ്സാദ് പൂതാ വദ് ഭാവമാഗതാ ഹ" എന്ന് ഭഗവാൻ ഗീതയിൽ പറയുമ്പോ ജ്ഞാനതപസ്സ് എന്ന് വച്ചാൽ ദൃഷ്ടി പതറാതെ ഇരിക്കുക, ജ്ഞാനത്തിന് അതു മാത്രമേ വേണ്ടൂ. ശ്രദ്ധ, " ശ്രദ്ധാവാൻ ലഭതേ ജ്ഞാനം" ദൃഷ്ടി ആത്മാവിൽ നിന്നും പതറാതെ ഇരിക്കുക, അതു തന്നെ തപസ്സ്.ഇത്തരം തപസ്സുകൊണ്ട് സ്വരൂപ അനുഭവം നേടുക, ആത്മസാക്ഷാത്കാരം നേടുക. അതിന് സന്ധ്യാ കാലത്ത് പ്രത്യേകിച്ച് പ്രദോഷസമയത്ത് പഞ്ചാക്ഷരം ജപിച്ച്, ശിവനാമം ജപിച്ച് ഭഗവാനെ ഹൃദയത്തില് ധ്യാനിക്കണം. ഗീതയുടെ ഒക്കെ ലക്ഷ്യം ഇതുകൊണ്ടു സാധ്യമാകും. നമ്മള് ഇന്നലെ പറഞ്ഞുവല്ലോ ഭഗവദ് ഗീതയുടെ ലക്ഷ്യം എന്താ "ആത്മസാക്ഷാത്ക്കാരം". ഉപനിഷത്തുക്കളുടെ ഒക്കെ ലക്ഷ്യം എന്താ "ആത്മസാക്ഷാത്ക്കാരം".  സ്വരൂപ ജ്ഞാനം. അതിനെ മുഴുവൻ, ഉപനിഷത്തുക്കളെ മുഴുവൻ കടഞ്ഞെടുത്തതാണ് ഗീത. ആചാര്യസ്വാമികൾ ഗീതാ ഭാഷ്യം രചിക്കുമ്പോൾ ഉപോദ് ഘാത ഭാഷ്യത്തിൽ പറഞ്ഞു " സമസ്ത വേദാർത്ഥസാര സംഗ്രഹ ഭൂതം ഗീതാ ശാസ്ത്രം ". സമസ്ത വേദാർത്ഥസാര സംഗ്രഹ ഭൂതം എന്നാണ് വേദത്തിന്റെ അർത്ഥം മുഴുവൻ കടഞ്ഞെടുത്തതാണ് ഗീതാ ശാസ്ത്രം. അതിന്റെ മുഴുവൻ ക്രീം, എസൻസ് ആണ് ഗീതാ ശാസ്ത്രം. "സാരം"
(നൊച്ചൂർ ജി- പ്രഭാഷണം)

No comments:

Post a Comment