Sunday, August 26, 2018

ഭൂമിദേവിയുടെ സങ്കടം കേട്ടിട്ട് ദേവന്മാരും ബ്രഹ്‌മാവും വിഷ്ണുഭഗവാനെ പുരുഷസൂക്തം ചൊല്ലി സ്തുതിച്ച് സങ്കടങ്ങൾ ഉണർത്തിച്ചപ്പോൾ ഭഗവാൻ പ്രത്യക്ഷനായിട്ട്, കശ്യപപ്രജാപതിയും അദിതി ദേവിയും അയോദ്ധ്യയിൽ ദശരഥനും കൗസല്യയും ആയി ജനിച്ചിട്ടുണ്ടെന്നും അവരുടെ പുത്രനായി താൻ തന്നെ വന്നവതരിക്കുമെന്നും, തൻറെ അംശാവതാരങ്ങളായി മൂന്നു സഹോദരന്മാരായിട്ടും അവതരിക്കുമെന്നും, തൻറെ യോഗമായാദേവി സീതയായി, അയോനിജയായി വിദേഹരാജകുമാരിയായി പിറക്കുമെന്നും ബ്രഹ്‌മാവിനേയും ദേവന്മാരേയും ഭൂമിദേവിയേയും ആശ്വസിപ്പിച്ചുകൊണ്ട് അരുളിച്ചെയ്തു. അപ്പോൾ ബ്രഹ്‌മാവ്‌ ദേവന്മാരോട് പറഞ്ഞു, "വിഷ്ണു ഭഗവാൻ രഘുവംശത്തിൽ മനുഷ്യനായി അവതാരം ചെയ്യും മുൻപേതന്നെ സ്വ -അംശ-സ്വരൂപത്താൽ കപിശ്രേഷ്ഠൻമാരായി ഭൂമിയിൽ ജനിക്കണം. ഭഗവാൻറെ അവതാരലീലകൾ കഴിയും വരെ ഭഗവദ് സേവക്കായി ഭൂമിയിൽ വാനരന്മാരായി ജീവിക്കണം."
vanaj ravi nair

No comments:

Post a Comment