Monday, August 27, 2018

ഈ ലോകത്തില് ഓരോ ജീവനെയും അതാതു ജീവന്റെ പ്രാരബ്ദത്തിനനുസരിച്ച് ഓരോ ജീവന്റെ ഹൃദയത്തിലും ഇരുന്നു കൊണ്ട് ഈശ്വരൻ അതാതു ജീവനെ നിയന്ത്രിക്കുന്നു. ജീവിതത്തിൽ എന്തൊക്കെ നടക്കാനുണ്ടോ അതൊക്കെ നടന്നേ തീരൂ. അതിനെ അന്യഥാ ചെ യ് വാൻ ആർക്കും സാധ്യമല്ല എന്താണോ നടക്കാൻ നിശ്ചയിക്കാത്തത് അത് എത്ര തന്നെ ശ്രമിച്ചാലും നടക്കുകയും ഇല്ല. ഇതാണ് സത്യം ." ഇത് അറിഞ്ഞ ആള് ഇതിനോടു യുദ്ധം ചെയ്യാതെ വിധി വശാൽ നടക്കുന്ന തൊക്കെ ഈ ശരീരത്തിനും മനസ്സിനും ആണ് നടക്കുന്നത് എന്നും എന്നാൽ ഞാൻ ശരീരമല്ല മനസ്സല്ല എന്നറിഞ്ഞ് താൻ ആത്മാവാണ് എന്ന് അറിഞ്ഞ് സ്വതന്ത്രനാവണം. സ്വാതന്ത്ര്യം ശരീരത്തിനോ മനസ്സിനോ ഏർപ്പെടുന്ന കാര്യങ്ങളെ മാറ്റിമറിക്കുന്നതിലല്ല ഈ ശരീരം ഞാനല്ല എന്നറിയുന്നതിലാണ്. അല്ലാതെ ശരീരത്തിനെ ഒന്നും ചെയ്യാൻ പറ്റില്ല. വിധി വശാൽ എന്തൊ സംഭവിക്കോ അതു സംഭവിച്ചേ പറ്റൂ കാരണം ശരീരം ഞാനല്ല അത് പ്രകൃതിയാണ്. അതില് ഒരു കൺട്രോളും എനിക്കില്ല. ഒന്നു ആലോചിച്ചു നോക്കൂ വല്ല കൺട്രോളും ഉണ്ടോ? എന്റെ ഇഷ്ട പടി ആണോ ജനിച്ചത്? എന്റെ ഇഷ്ടത്തിനനുസരിച്ചാണോ വളരണത്? എന്റെ ഇഷ്ടത്തിനനുസരിച്ചുള്ള സൗന്ദര്യമോ കള റോ എനിക്കു കിട്ടുമോ? കറുപ്പ് വെളുപ്പാക്കാനോ വെളുപ്പ് കറുപ്പാക്കാനോ പറേറാ? എന്റെ ഇഷ്ടത്തിനനുസരിച്ചു മരിക്കാൻ പറ്റുമോ? ഒന്നു ല്യാ ഒരു മരം എങ്ങിനെ വളരുന്നുവോ നമ്മുടെ വീട്ടിനു മുമ്പിലുള്ള വേപ്പുമരം എങ്ങനെ വളരുന്നുവോ അതിന്റെ വളർച്ചയിൽ എങ്ങിനെ സ്വാതന്ത്ര്യമില്ല യോ അതേപോലെത്തന്നെ എന്റെ ഈ ശരീരത്തിന്റെ വളർച്ചയിൽ എനിക്ക് സ്വാതന്ത്ര്യം ഇല്ല. ഇത് അറിയുന്നതാണ് ഫ്രീഡം, മുക്തി, സ്വാതന്ത്ര്യം.ഇത് ഞാനല്ല എന്നറിഞ്ഞാൽ ഞാൻ സ്വതന്ത്രനാണ്. വേപ്പുമരത്തിനെ വെട്ടിയാലും വേപ്പില എന്തു ചെയ്താലും എന്നെ ബാധിക്കാത്ത പോലെ ഈ ശരീരത്തിനെ എന്തു ചെയ്താലും എന്നെ ബാധിക്കില്ല. ഈ ശരീരം ഞാനല്ല. ഈ സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് ദ്രോണര് തന്നെ കൊല്ലാൻ പോകുന്ന ആള് തന്റെ അടുത്ത് പഠിക്കാൻ വന്നപ്പൊ ഒരു വെറുപ്പും കൂടാതെ പഠിപ്പിച്ചത്. അതുകൊണ്ടാണ് ഇവിടെ ദുര്യോധനൻ ''തവ ശിഷ്യേണ
ധീമ താ " എന്നു പറഞ്ഞത്. അങ്ങയുടെ ശിഷ്യൻ അങ്ങയുടെ അടുത്തു ന്ന് അസ്ത്രവിദ്യയൊക്കെ പഠിച്ചിട്ടുള്ള അതിബുദ്ധിമാനായ ദൃഷ്ടദ്യുപ് നൻ ഇതാ ഒരുക്കി നിർത്തിയിട്ടുള്ള സമുദ്രം പോലെയുള്ള സൈന്യത്തിനെ അങ്ങു കാണാ, ദുര്യോ ധന് ദേഷ്യാണേ ദ്രോണരോട്. അറിഞ്ഞിട്ടു പഠിപ്പിച്ചൂലോ അല്ലേ, വന്നു നിക്ക്ണൂ നോക്കൂ.അന്നന്നെ പഠിപ്പിക്കാതിരുന്നാൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. അറിഞ്ഞിട്ടു പഠിപ്പിച്ചില്ലെ അങ്ങയുടെ ശിഷ്യൻ അങ്ങയുടെ മുന്നിലിതാ അമ്പും വില്ലും കൊണ്ടു നിൽക്കുന്നു കണ്ടില്ലേ? " തവ ശിഷ്യേണ ധീമതാ " എന്നു പറഞ്ഞ് ദുര്യോധനൻ പറയാണ് ഓരോരുത്തരെയും ആയി എടുത്തു പറയുന്നു.ഓരോ സൈന്യ നേതാക്കളെയും എടുത്ത് പറഞ്ഞ് അവസാനം ദുര്യോധനൻ പറയുണൂ
"അപര്യാപ്തം തദസ് മാകം
ബലം ഭീഷ്മാഭി രക്ഷിതം.
പര്യാപ്തം ത്വിദമേ തേഷാം
ബലം ഭീമാഭി രക്ഷിതം
ദുര്യോധനൻ പറയണത് ആചാര്യ രേ നമ്മളുടെ സൈന്യം അതിന്റെ രക്ഷകനാരാ , സൈന്യത്തിന് രക്ഷകനായിട്ട് ഒരാള് വരിക്കും. മഹാഭാരതം നോക്കണം. സൈന്യത്തിന്റെ നായകനായിട്ട് ഒരാളെ വരിക്കും. അദ്ദേഹം സൈന്യത്തിന്റെ രക്ഷകനാണ്.അദ്ദേഹത്തിനെ ഇരുത്തി സേനാനിയായി ആ വാഹനം ചെയ്ത് സ്കന്ദനെ ആവാഹനം ചെയ്ത് അഭിഷേകം ചെയ്യും.എന്നിട്ട് അദ്ദേഹത്തിന്റെ കയ്യില് സൈന്യത്തിന്റെ മുഴുവൻ ചുമതല ഏൽപ്പിക്കും. അങ്ങനെ ഏൽപ്പിച്ചിരുക്കുന്നത് ഈ വശത്ത് ഭീഷ്മരെയാണ്. മറേറ വശത്ത് സൈന്യത്തിന്റെ നേതാവ് പാണ്ഡവരുടെ വശത്ത് ഭീമനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.
" ബലം ഭീഷ്മാഭി രക്ഷിതംഭീ മാഭി രക്ഷിതം" പക്ഷേ സേനാധിപതി ധൃഷ്ടദ്യുപ് ന നാ ണ്. പക്ഷേ സൈന്യത്തിന്റെ രക്ഷകൻ ഭീമനാണ്. അപ്പൊ ഭീ മാഭിരക്ഷിതം ഭീഷ്മാഭി രക്ഷിതം . ഇവിടെ കൗരവ പക്ഷത്ത് സകല ക്ഷത്രിയന്മാരും  ആരുടെ പേരു കേട്ടാൽ കിടുകിടാ വിറയ്ക്കുമോ അങ്ങനെയുള്ള ഭീഷ്മര് രക്ഷിക്കുന്ന നമ്മുടെ സൈന്യം പാണ്ഡവരുടെ സൈന്യത്തേക്കാൾ അനേക ലക്ഷം പടയാളികൾ കൂടുതലുള്ള നമമു ടെ സൈന്യം അത് അപൂർണ്ണ മായിട്ട് എനിക്കു തോന്നുണൂ എന്നാണ്. " അപര്യാപ്തം '' അപൂർണ്ണമായിട്ടു തോന്നുണൂ പക്ഷേ പാണ്ഡവരുടെ ഭീമാഭി രക്ഷിതം ഭീമനാൽ രക്ഷിക്കപ്പെടുന്ന ആ സൈന്യമുണ്ടല്ലോ " പര്യാപ്തം ത്വി ദമേതേഷാം ബലം ഭീമാഭി രക്ഷിതം" അതു പൂർണ്ണമായിട്ടു തോന്നുണൂന്നാണ്. എന്താപ്പൊ ഇവിടെ അപൂർണ്ണവും അവിടെ പൂർണ്ണവും ഇത്ര ഉണ്ടായിരുന്നിട്ട് അത് അപൂർണ്ണം എന്നു പറയുന്നു. മ ററവിടെ ഇത്രയൊന്നും ഇല്ല എന്നിട്ടും പൂർണ്ണം എന്നു പറയുന്നു . കാരണം എന്താന്ന് വച്ചാൽ അവിടെ പൂർണ്ണമായ ഒരു പൊരുൾ ഇരിക്കുണു. ആ വ ശ ത്ത് പൂർണ്ണ മായ ഒരു വസ്തു ഒന്നും ചെയ്യാതെ അങ്ങിനെ ഇരിക്കുണൂ. അതിനെ കാണുമ്പോഴൊക്കെ ദുര്യോധനന് അബദ്ധം മനസ്സിലായി. അല്ലേ കൃഷ്ണന്റെ അടുത്ത് ചെന്ന് എനിക്ക് നാരയണീയ സേന മതി എന്നു പറഞ്ഞു വാങ്ങിച്ചു. അർജ്ജുനൻ പറഞ്ഞു ഭഗവാനേ ഒന്നും ചെയ്യാത്ത അങ്ങുമതി . ദുര്യോധനൻ പറഞ്ഞു എല്ലാം ചെയ്യുന്ന സൈന്യം വേണം എന്നു പറഞ്ഞു വാങ്ങിച്ചു. കൃതവർമമാവിനെ വാങ്ങിച്ചു. കൃതവർമമാവിനെ ഇങ്ങട്ടും സാത്വികിയെ അങ്ങട്ടും എടുത്തു. കൃത കർമമാ എന്നു വച്ചാൽ , കൃതം എന്നാൽ ചെയ്യപ്പെട്ടത് എന്നർത്ഥം. ചെയ്യപ്പെട്ട കർമ്മം പ്രാരബ്ദ കർമ്മം വർമ്മ എന്നു വച്ചാൽ കവചം പ്രാരബ്ദ കർമ്മം അഹങ്കാരനാശത്തിനു സമ്മതിക്കാതെ ഒരു ബലപ്പെട്ട കവചമായി അജ്ഞാനത്തിനെ മൂടിയിരിക്കുന്ന ആളാണ് കൃത കർമമാ. ഇദ്ദേഹം ചാവേ ഇല്ല അദ്ദേഹത്തിനെയാണ് ദുര്യോധനൻ വാങ്ങിച്ചു കൊണ്ടുവന്നത് ഇങ്ങോട്ടേക്ക് . അങ്ങോട്ടേക്കോ സാത്വികി, സത്യത്തെ പാലിക്കുന്നവൻ , സത്യ ത്തിന്റെ രക്ഷകനായ ആളെ അങ്കടും കൊടുത്തു. എന്നിട്ട് കൃഷ്ണൻ ഒന്നും ചെയ്യില്ല എന്നു പറഞ്ഞു. മതി, അങ്ങുമതി ന്ന് പറഞ്ഞു. ആത്മാവിനെ അർജ്ജുനൻ വരിച്ചു. ദുര്യോധന നോ ഐശ്വര്യത്തിനെ വരിച്ചു. ഭഗവാന്റെ സൈന്യം ഐശ്വര്യം സിദ്ധികള്, ശക്തികള് ,സമ്പത്ത് അതിനെയൊക്കെ ദുര്യോധനനും വരിച്ചു. അപ്പൊ സമ്പത്തിനെ വരിച്ച ആൾക്ക് ഇത്ര കിട്ടീയിട്ടും അപൂർണ്ണം എന്നു തോന്നുണൂ പക്ഷേ ഭഗവാനെ വരിച്ച അർജ്ജുനന് ഇത്രയൊന്നും സൈന്യം  ഇല്ലെ ങ്കിലും പൂർണ്ണം എന്നു തോന്നുണൂ. ദുര്യോധനനു തന്നെ തോന്നുണൂ . നമ്മുടെ ജീവിതം ഒക്കെ ഈ ഒരു തത്ത്വമാണ്. എത്ര ഉണ്ടെങ്കിലും ആളുകൾക്ക് തൃപ്തിയില്ല. എന്താ നമ്മുടെ ഉള്ളിൽ ഒരു അപൂർണ്ണത് ഉണ്ട്. ആ അപൂർണ്ണതക്ക് പണം സമ്പാദിച്ചാൽ പൂർണ്ണമാകും എന്ന്
 വിചാരി ച്ച് അത് വല്യ ഒരു ഗർത്തം, ഒരു കുഴി , ആ കുഴില് പണം ഇട്ടു നിറയ്ക്കുണൂ അത് ഫുൾ ആവണ് ഇല്ല്യ , പേരുംപുകഴും ഒക്കെ ഇട്ടു നിറയ്ക്കുണൂ അതു ഫുൾ
ആ വണ് ഇല്ല, വലിയ വലിയ സ്ഥാനങ്ങളില് ഇരുന്നു നോക്കുണൂ അത് നിറയിണ് ഇല്ല, വീട് കെട്ടി നോക്കുണൂ നിറയിണ് ഇല്ല്യ, കല്യാണം കഴിച്ച് നോക്കുണൂ നിറയണ് ഇല്ല. അതൃപ്തി, പക്ഷേ നിറയാൻ എന്താ വഴി ഒന്നും ചെയ്യാത്ത ആ വസ്തുവിനെ പിടിച്ചിരുത്തണം എന്നാണ്. ഒന്നും ചെയ്യാത്ത വസ്തു. കൃഷ്ണൻ ഒന്നും ചെയ്യിണില്ല , ആത്മാവിന്റെ സ്വരൂപമെന്താ ഒന്നും ചെയ്യാതിരിക്കണത് . അഹങ്കാരത്തിന്റെ സ്വരൂപമെന്താ എല്ലാം ചെയ്യണത്. അഹങ്കാരം സദാ പ്രവൃത്തിയില് ഏർപ്പെട്ടിരിക്കുമ്പോ ആത്മാ നിശ്ചലമായി അകർത്താവായി, അഭോക്താവായി, സാക്ഷി മാത്രമായി ശാശ്വതമായി നിശ്ചലമായിട്ട് ഇരിക്കുണു.
ആ വസ്തുവിനെ സ്വീകരിച്ചാൽ ജീവിതം പൂർണ്ണം.
( നൊച്ചൂർ ജി- പ്രഭാഷണം)

No comments:

Post a Comment