Monday, August 27, 2018

*സർവ്വം കൃഷ്ണാർപ്പണമസ്തു. ഓം നമോ ഭഗവതേ വാസുദേവായ 🙏🌷. ഇന്നു സമ്പൂർണ സമർപ്പണത്തിന്റെ ഒരു കഥ പറയാം. ഹരി ഓം 🌷*

*ചേലേ പറമ്പ് നമ്പൂതിരിപ്പാടിന്റെ സമ്പൂർണ്ണ സമർപ്പണത്തിന്റെ കഥ ഗുരുവായൂർ ഭക്തന്മാർക്ക് ഒരിക്കലും വിസ്മരിക്കാനാവില്ല.*

*യുവത്വത്തിന്റെ തിളപ്പിൽ ലൗകീകമായ ഒരു ജീവിതമാണ് ചേലേപ്പറമ്പ്  നയിച്ചിരുന്നത്. ചേലേപ്പറമ്പ് നമ്പൂതിരി ഗുരുവായൂരിൽ താമസമാക്കിയിട്ടും സ്വഭാവത്തിൽ വലിയ മാറ്റമൊന്നും വന്നില്ല. ഒരു ദിവസം പ്രസാദ ഊട്ടു കഴിഞ്ഞു ബ്രാഹ്മണർ കുളത്തിൽ കൈകഴുകുന്ന അവസരത്തിൽ ചേലേപ്പറമ്പ് സുഭിക്ഷമായി എണ്ണ തേച്ച് കുളിക്കുകയായിരുന്നു. അതുകണ്ട് സഹികെട്ട ഒരു ബ്രാഹ്മണ ശ്രേഷ്ഠൻ പറഞ്ഞു. അല്ലയോ ചേലേ പറമ്പൻ, നിങ്ങൾക്ക് ജീവിത സൗകര്യങ്ങൾ എല്ലാം ഉണ്ട്. സാക്ഷാൽ ഈ വൈകുണ്ഠത്തിലും എത്താൻ സൗകര്യം ലഭിച്ചു. എന്നിട്ടും ഈ മഹത്തായ മനുഷ്യജന്മം പാഴാക്കുകയാണല്ലോ  തൊണ്ണൂറ് വയസ്സായിട്ടും ഇങ്ങനെ ഒരു ജീവിതമാണല്ലോ നിങ്ങൾ നയിക്കുന്നത്. ഇപ്പോഴെങ്കിലും കാര്യങ്ങൾ മനസ്സിലാക്കി നിങ്ങളെ കാത്തിരിക്കുന്നു ഭഗവാന്റെ മുന്നിൽ ജീവിതത്തെ സമ്പൂര്ണ്ണ സമർപ്പണം ചെയ്തു കൂടെ.*

*ഈ വാക്കുകൾ കേട്ടപ്പോൾ ചേലേപ്പറമ്പിന്റെ മനസ്സിലൂടെ പലവിചാരങ്ങളും കടന്നു പോയി. ഞാൻ എത്രത്തോളം അധ:പതിച്ചിരിക്കുന്നു. ചുണ്ടിൽ നാമജപത്തോടെ യല്ലാതെ ആരെയും ഇവിടെ കാണാൻ സാധിക്കുകയില്ല. അതിനു പകരം ഞാൻ കൊള്ളരുതാത്തവരുമായിട്ടു കൂടി അവരുടെ പരദൂഷണം കേട്ടുകൊണ്ട് കഴിയുകയാണല്ലോ. ഇത്രയും മഹാപാപിയായ ഒരാൾക്ക് എവിടെയാണ് ആശ്രയം.*

*പശ്ചാത്താപത്തോടെ കഴിഞ്ഞാലും എന്റെ പാപങ്ങൾക്ക് പരിഹാരമാവില്ല. അദ്ദേഹത്തിന്റെ നേത്രങ്ങളിലൂടെ ഒരു കിരണം അദ്ദേഹത്തിന്റെ ഉള്ളിലേക്ക് കടന്നു വന്നു. ഈറനോടെ അദ്ദേഹം ക്ഷേത്രത്തിലേക്കോടി ഭക്തജനങ്ങൾക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഭഗവത് പാദങ്ങളിൽ സാഷ്ടാംഗം പ്രണമിച്ചു കൊണ്ട്‌ കരളുരുകി അദ്ദേഹം ഇങ്ങനെ ചൊല്ലി.*

 _*"അബ്ദാർദ്ധേന ഹരിം പ്രസന്ന മകരോ*_
 _*ദൗത്താന പാദി ശിശു*_
 _*സപ്താ ഹേന നൃപാഃ പരിക്ഷിദ ബലാ*_
 _*യാമർദ്ധത:പിംഗലാ*_
 _*ഖട്വo  ഗോ ഘടിക ദ്വയേന നവതീ-*__
 _*പ്രായോപി തന്ന വ്യ വൃഥേ*_
 _*തം കാരുണ്യനിധിം പ്രപദ്യശരണം*_
 _*ശേഷായുഷാ തോഷയേ."*_

*(ഭഗവാനെ ഉത്താനപാദന്റെ പുത്രനായ ധ്രുവന് അങ്ങ് ആറുമാസം കൊണ്ട്‌ ദർശനം നൽകി ഏഴ് ദിവസം കൊണ്ട്‌ പരീക്ഷിത്തിനും മോക്ഷം കൊടുത്തു. മുന്നേ മുക്കാൽ നാഴിക കൊണ്ട്‌ അവിടുന്നു പിംഗളക്ക് സായൂജ്യം നൽകി. ഖട്വoഗൻ എന്ന രാജാവിനാകട്ടെ വെറും രണ്ടു നിമിഷം കൊണ്ടാണ് അങ്ങ് മുക്തി നല്കിയത്. എനിക്ക് തൊണ്ണൂറ് വയസ്സായി. കരുണാമയനായ ഗുരുവായൂരപ്പാ ശേഷിച്ചുള്ള എന്റെ ആയുസ്സിനിടയിൽ ഞാൻ അങ്ങയെ ഭജിച്ചു പ്രീതി നേടി കൊള്ളാം എന്നു പറഞ്ഞു. )*

*മണ്ഡപത്തിൽ നിന്ന് നമസ്കരിച്ചു കിടന്നകിടപ്പിൽ നിന്നും അദ്ദേഹത്തിന് എഴുനേൽക്കേണ്ടി വന്നില്ല. ആ ഭൗതിക ദേഹത്തിൽ നിന്നും ഒരു തേജസ്സ് ഗുരുവായൂരപ്പനിൽ ലയിച്ചു വത്രേ. ഹരേ കൃഷ്ണ 🌷*

*എന്റെ എഴുത്തുകൾ കണ്ണന് പുഷ്പാഞ്ചലിയായി ആ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു. ഓം നമോ ഭഗവതേ വാസുദേവായ 🌷🙏*

No comments:

Post a Comment